രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

By Aswathi

ഏപ്രില്‍ മൂന്നാമത്തെ ആഴ്ചയും കഴിഞ്ഞു. ആഘോഷങ്ങളെല്ലാം വിഷുവോടെ കഴിഞ്ഞപ്പോള്‍ പോയ ആഴ്ച മലയാളത്തിന് അല്പം ശോകം നിറഞ്ഞതാണ്. മോഹന്‍ലാലും ലാല്‍ജോസും തമ്മിലുള്ള പറയാത്തൊരു പിണക്കം, മെഗാസ്റ്റാറിനെ ഇകഴ്ത്തിയ രാം ഗോപാല വര്‍മയുടെ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യയുടെ അകാല മരണം അങ്ങനെ ചില ശോകങ്ങള്‍ക്കിടയില്‍ കാതിനു കുളിരുള്ള ചില പാട്ടുകളും കഴിഞ്ഞ വാരം റിലീസായി. ഏപ്രില്‍ 20 നും 26 നും ഇടയില്‍ മലയാള സിനിമയില്‍ എന്തൊക്കെ സംഭവിച്ചു എന്നു നോക്കാം...

മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

പെട്ടെന്നൊരു ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് മുരളി ഗോപിയുടെ ഭാര്യയുടെ അകാല മരണം. 38 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അന്തരിച്ചത്

രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മമ്മൂട്ടിയെ ഇകഴ്ത്തിയും ദുല്‍ഖറിനെ പുകഴ്ത്തിയുമുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

വര്‍മയ്‌ക്കെതിരെ മലയാള സിനിമ

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

സംഗതി വിവാദമായതോടെ മലയാളത്തിലെ യുവതാരങ്ങള്‍ വര്‍മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബക്കിലൂടെ പ്രതികരിച്ചു

ലാലും ലാലുവും തമ്മില്‍

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

എന്തുകൊണ്ട് മോഹന്‍ലാലിനൊപ്പം ഒരു സിനിമ താന്‍ ചെയ്യുന്നില്ല എന്നതിന്റെ സത്യം ലാല്‍ജോസ് വെളിപ്പെടുത്തിയത് പോയ ആഴ്ച നല്‍കിയ ഒരു അഭിമുഖത്തിലാണ്.

മമ്മൂട്ടിയും - കമലും

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക.

മോഹന്‍ലാലിന്റെ പുതിയ തീരുമാനം

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

ഇനിയധികം അഭിമുഖങ്ങള്‍ നല്‍കില്ലെന്നും ടിവി പരിപാടികളില്‍ പങ്കെടുക്കില്ലെന്നും മലയാളത്തിന്റെ സൂപ്പര്‍താരം തീരുമാനിച്ചത് പോയവാരമാണ്.

രേവതി മലയാള സിനിമ സംവിധാനം ചെയ്യുന്നു

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

നായിക നിരയില്‍ നിന്ന് സംവിധായികയുടെ തൊപ്പി അണിഞ്ഞ രേവതി ആദ്യമായി ഒരു മലയാളം ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു.

മോഹന്‍ലാലും പൃഥ്വിരാജും

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ആ കൂടിച്ചേരല്‍ സംഭവിയ്ക്കുന്നു എന്ന വാര്‍ത്ത. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു.

ലിസിയുടെ കളരി അഭ്യാസം

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

വിവാഹ മോചനത്തിന് ശേഷം ലിസി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലിസി വീണ്ടും കളരി അഭ്യസിക്കുന്ന ചിത്രം പോയ വാരം മലയാളി പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയിരുന്നു.

പ്രേമത്തിലെ പാട്ട്

രാം ഗോപാല വര്‍മയുടെ വിവാദ ട്വീറ്റ്, മുരളി ഗോപിയുടെ ഭാര്യ മരിച്ചു...അങ്ങനെ എന്തൊക്കെ?

നേരത്തിന് ശേഷം നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും ഒന്നിയ്ക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത് പോയവാരമാണ്. പാട്ട് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X