ലോ ബഡ്‌ജറ്റ് സിനിമകളുടെ സൂത്രധാരന്‍

പിടി കുഞ്ഞുമുഹമ്മദിന്റെ 'ഗര്‍ഷോം' എന്ന ചിത്രത്തില്‍ ആരിഫ് പൊന്നാനിയുടെ കീഴില്‍ പ്രൊഡക്ഷന്‍ മാനേജരായി വന്ന പട്ടിക്കരയുടെ സ്വതന്ത്ര ചിത്രം ടി.വി. ചന്ദ്രന്റെ 'പാഠം ഒന്ന് ഒരു വിലാപമാണ്'. ടി.വി.ചന്ദ്രനില്‍ നിന്ന് ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ സ്വന്തം കണ്‍ട്രോളറായി എല്ലാ ചിത്രങ്ങളിലും പ്രവര്‍ത്തിക്കാനവസരമുണ്ടായി. അതോടെ അവാര്‍ഡ് സിനിമകളുടെ സൂത്രധാരന്‍ എന്ന മേല്‍വിലാസവും സ്വന്തമായി.
പ്രിയനന്ദനന്‍ (പുലിജന്മം), മധു കൈതപ്രം (ഏകാന്തം), പ്രദീപ് നായര്‍ (ഒരിടം), ജിആര്‍ ഇന്ദു ഗോപന്‍ (ഒറ്റകൈയ്യന്‍), എംജി ശശി (അടയാളങ്ങള്‍) തുടങ്ങിയവരുടെ ആര്‍ട്ട് ഹൗസ് സിനിമകളുടെ നിര്‍മ്മാണ മേല്‍നോട്ടം നിര്‍വ്വഹിച്ചതോടെ ഏറ്റവും ചെറിയ ബഡ്‌ജറ്റില്‍ എങ്ങിനെ നല്ല സിനിമ ചെയ്യാം എന്ന് അന്വേഷിക്കുന്നവര്‍ പട്ടിക്കരയെ തേടിയെത്തി. ഏറ്റവും പുതിയ റിലീസിംഗ് ചിത്രമായ അരുണ്‍ കുമാറിന്റെ 'ഈ അടുത്തകാലത്ത്' പൂര്‍ത്തിയാക്കുമ്പോള്‍ ഷാജി പട്ടിക്കരയുടെ പേരില്‍ അമ്പത്തെട്ടാമത് ചിത്രം കൊടിയേറുകയായിരുന്നു.
അടുത്ത പേജില്‍ വായിക്കുക


Click it and Unblock the Notifications











