For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആയിഷ ചെയ്യുന്ന സമയത്ത് പലരും എന്നോട് ഇത് ചോദിച്ചതാണ്, എന്റെ പാട്നർ അടിപൊളിയാണ്'; നടി രാധിക പറയുന്നു!

  |

  ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രാധിക. ദുബായിൽ ജോലി ചെയ്യുന്ന അഭിൽ കൃഷ്ണയെ വിവാഹം ചെയ്ത ശേഷം അവിടെ സെറ്റിൽഡാണ് രാധിക. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് രാധിക എന്ന അഞ്ജു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

  പിന്നീട് 2006ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിലൂടെ രാധിക പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി. നരേയ്‌ന്റെ നായികാ കഥാപാത്രമായ റസിയയായാണ് രാധിക ഈ ചിത്രത്തിൽ അഭിനയിച്ചത്.

  Also Read: സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

  വലിയൊരു ഇടവേളയ്ക്ക് ശേഷം 2000ൽ രാജസേനന്റെ ഡാർലിങ് ഡാർലിങ് എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തിൽ ജയസൂര്യയുടെ നായികയായും രാധിക വേഷമിട്ടിരുന്നു.

  മായാമോഹിനി ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്. രാധികയുടെ ഏറ്റവും പുതിയ റിലീസ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായ ആയിഷയാണ്.

  ചിത്രത്തിൽ ​​ഗദ്ദാമയായാണ് രാധിക അഭിനയിച്ചിരിക്കുന്നത്. മഞ്ജുവിനൊപ്പം ആദ്യമായി അഭിനയിച്ചപ്പോഴുള്ള അനുഭവം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് രാധിക. 'സത്യത്തിൽ ഈ വർഷങ്ങളുടെ കണക്ക് പോലും ഞാൻ ചിന്തിച്ചിട്ടില്ല.'

  'നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിയറ്റ്നാം കോളനി ചെയ്യുന്നത്. പിന്നീട് തേടിയെത്തിയവയിൽ ഇഷ്ടപ്പെട്ട സിനിമകൾ എല്ലാം ചെയ്തു. ആ കഥാപാത്രങ്ങളെല്ലാം ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതായിരുന്നു സന്തോഷം.'

  'എല്ലാ ടൈപ്പ് ഓഫ് കരിയറിലും ഒരു ഉയർച്ച താഴ്ച ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. റസിയ പോലൊരു കഥാപാത്രം പിന്നീട് കിട്ടിയില്ല എന്നൊന്നും വിചാരിച്ച് സങ്കടപ്പെട്ടിട്ടില്ല.'

  'വിവാഹത്തിനുശേഷം സത്യം പറഞ്ഞാൽ സിനിമ മിസ് ചെയ്തിട്ടില്ല. ഞാൻ ലൈഫ് എൻജോയ് ചെയ്യുകയാണ്. ആയിഷ മൂവി ചെയ്യുമ്പോൾ അതിലെ ക്രൂ മെമ്പേഴ്സ് എല്ലാം ചോദിക്കുമായിരുന്നു നീ എന്താ ഇത്രനാളും സിനിമ ചെയ്യാതിരുന്നത് നീ മിസ്സ് ചെയ്തില്ലേ സിനിമ എന്നൊക്കെ. പക്ഷെ സിനിമ മിസ് ചെയ്തിട്ടില്ല.'

  'സിനിമയുടെ ഓരോ ഘട്ടത്തിലും ഇടവേള എടുത്തത് കൊണ്ടായിരിക്കാം ഈ ചെറിയ ഗ്യാപ്പും എനിക്കൊരു ഗ്യാപ്പായി തോന്നിയിട്ടില്ല. പിന്നെ ഇന്റർവ്യൂസ്, സെൽഫ് പ്രമോഷൻ തുടങ്ങിയവ ഒന്നും ഞാനങ്ങനെ ചെയ്തിട്ടില്ല. അവസരം ചോദിച്ച് ആരെയും ശല്യം ചെയ്തിട്ടില്ല.'

  Also Read: 'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ

  'അത്തരം കാരണങ്ങൾ കൊണ്ടും കൂടിയായിരിക്കാം സിനിമകൾ കുറഞ്ഞുപോയത്. സിനിമയിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഗ്യാപ്പുകൾ മനപ്പൂർവം എടുക്കുന്നതല്ല. പലപ്പോഴും സംഭവിച്ച് പോകുന്നതാണ്.'

  'നല്ല പ്രൊജക്ടുകളുമായി ആളുകൾ സമീപിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ അവർ നൽകുന്ന കഥാപാത്രങ്ങളോട് മാനസികമായ അടുപ്പം ലഭിക്കാത്തതുകൊണ്ടോ ഒക്കെയാണ് ഇത്തരം ഇടവേളകൾ സംഭവിക്കുന്നത്.'

  'ആയിഷ സിനിമ ഒരു നിയോഗം പോലെയാണ് തേടിയെത്തിയത്. ആ സിനിമയുടെ ഫുൾ ഷൂട്ട് ദുബൈയിലായിരുന്നു. ആ സിനിമയുടെ ആളുകൾ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടപ്പെട്ടു.'

  'മാത്രമല്ല മഞ്ജു ചേച്ചിയോടൊപ്പം ത്രൂഔട്ട് ഒരു കഥാപാത്രം ചെയ്യുക എന്നത് ഭാഗ്യമായിട്ട് തോന്നുന്നു. എന്നെ റസിയയാക്കി മാറ്റിയ സിനിമയാണ് ക്ലാസ്മേറ്റ്സ്. പലർക്കും ഇപ്പോഴും എന്റെ പേര് അറിയില്ല. കാണുന്ന ആളുകൾ റസിയയെന്ന് വിളിച്ചാണ് അടുത്തേക്ക് ഓടിവരുന്നത്.'

  'ഒരുവിധം എല്ലായിടത്തും ഇങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളത്. ആളുകൾ എന്നെ തിരിച്ചറിയുന്നതും സമീപിക്കുന്നതും റസിയയുടെ പേരിലാണ്. പിന്നെ ചിലരൊക്കെ ചോദിക്കും പേര് ഗോപികയല്ലേ എന്നൊക്കെ.'

  'ഈയടുത്ത് ആയിഷ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാനും മഞ്ജു ചേച്ചിയും ചേർന്ന് ഷോപ്പിംഗിന് പോയപ്പോൾ കുറച്ചാളുകൾ ഞങ്ങൾക്കടുത്തേക്ക് ഫോട്ടോ എടുക്കാനൊക്കെ വന്നു. അവർക്കും റസിയയെ അറിയാം. പക്ഷെ എന്റെ യഥാർഥ പേര് അറിയില്ല.'

  'പേര് ഗോപിക അല്ലേ എന്നവർ ചോദിച്ചു. അപ്പോൾ തൊട്ടടുത്തുനിന്ന മഞ്ജു ചേച്ചി തമാശയോടെ അതേറ്റുപിടിച്ചുകൊണ്ട് പറഞ്ഞു അതുതന്നെയാണെന്ന്. ഇതൊക്കെ തമാശയോടെ ഞാൻ സ്വീകരിക്കാറുള്ളത്. എന്റെ ഇൻസ്റ്റഗ്രാം പബ്ലിക് പ്രൊഫൈലിൽ എനിക്ക് റസിയ എന്ന പേര് ചേർക്കേണ്ടിവന്ന സംഭവം പോലും ഉണ്ടാവാൻ കാരണം ഇതൊക്കെയാണ്.'

  'ഞാൻ പ്രതീക്ഷകളിലൂടെ മുന്നോട്ട് പോകുന്ന ഒരാളല്ല. ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നതിലാണ് ഞാൻ ജീവിക്കുന്നത്. എല്ലാം നിയോഗം പോലെ വന്നതാണ്. അവയെല്ലാം ദൈവം തന്നതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.'

  'പിന്നെ എന്റെ പാർട്ണർ അടിപൊളി ആയതുകൊണ്ട് തന്നെ എപ്പോഴും കറക്കം ഒക്കെയായി ഞങ്ങൾ നന്നായി എഞ്ചോയ് ചെയ്യുന്നുണ്ട് ഇവിടുത്തെ ലൈഫ്' രാധിക പറഞ്ഞു.

  Read more about: radhika
  English summary
  Malayalam Classmates Movie Actress Radhika Open Up About Her Acting Life And Marriage Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X