For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒളിച്ചോടി വിവാഹം ചെയ്തവരാണോയെന്ന് ചോദിക്കാറുണ്ട്'; മാതാപിതാക്കളുടെ സ്പെഷ്യൽ ഡേ ആഘോഷിച്ച് ഡിംപിൾ റോസ്!

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഡിംപിളിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. താരം യുട്യൂബ് ചാനലുമായി സജീവമാണ്. സീരിയല്‍ പ്രേമികളുടെ പ്രിയതാരമാണ് ഡിംപിള്‍ റോസ്.

  കുട്ടിക്കാലം മുതലെ അഭിനയ രംഗത്ത് സജീവമായിരുന്നു ഡിംപിള്‍. ഗര്‍ഭിണിയായതിനെക്കുറിച്ചും പ്രസവ സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലയായുള്ള ഡിംപിളിന്റെ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  ഇപ്പോഴിത തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിംപിൾ. ഡിംപിളിനെ പോലെ തന്നെ ഡ‍ിംപിളിന്റെ മാതാപിതാക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്.

  താരത്തിന്റെ വീഡിയോകളിൽ മിക്കപ്പോഴും അച്ഛനേയും അമ്മയേയും ഉൾപ്പെടുത്താറുണ്ട്. തന്റെ മാതാപിതാക്കൾ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ സന്തോഷമാണ് ഡിംപിൾ വീഡിയോയിലൂടെ പങ്കുവെച്ചത്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  വീട്ടിൽ നിന്നും കുടുംബാം​ഗങ്ങൾക്കും തന്റെ സുഹൃത്തുക്കൾക്കുമൊപ്പം ഡിംപിൾ മാതാപിതാക്കളുടെ വിവാഹ വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. ശേഷം കുടുംബാം​ഗങ്ങൾക്കെല്ലാമായി ചെറിയൊരു വിരുന്നും സംഘടിപ്പിച്ചിരുന്നു.

  അവിടെ വെച്ച് ഡിംപിളിന്റെ മമ്മിയും ഡാഡിയും മുപ്പത്തിയേഴ് വർഷത്തെ വിവാ​ഹ​ ജീവിതത്തെ കുറിച്ച് സംസാരിച്ചു. 'ഞങ്ങൾ വളരെ ചെറുപ്പത്തിൽ വിവാഹിതരായവരാണ്.'

  'വിവാഹം ചെയ്യുമ്പോൾ എനിക്ക് പതിനെട്ട് വയസും ഡിംപിളിന്റെ പപ്പയ്ക്ക് 21 വയസുമായിരുന്നു പ്രായം. അന്ന് ഞങ്ങളെ കാണുന്നവരെല്ലാം ചോദിക്കുമായിരുന്നു ഒളിച്ചോടി വിവാഹം ചെയ്തതാണോയെന്ന്.'

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  'പക്ഷെ സത്യം അതല്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഒരുപാട് സാഹസങ്ങൾ ചെയ്തിട്ടുണ്ട്. ഒരിക്കൽ ടുവീലറിൽ‌ എടുത്ത് വീട്ടിൽ പറയാതെ ഞങ്ങൾ രണ്ടുപേരും കൊയമ്പത്തൂർ പോയിരുന്നു. അന്നത്തെ ഒരു ആവേശത്തിൽ ചെയ്തതാണ്. അന്ന് അധികം വണ്ടികളൊന്നും റോഡിലില്ലാതിരുന്ന കാലഘട്ടമാണ്.'

  'അതിനാൽ സുഖമായി പോയി വന്നു' ഡിംപിളിന്റെ അമ്മ പറഞ്ഞു. 'വിവാഹം കഴിഞ്ഞ ശേഷം അമ്മയെ കണ്ടപ്പോൾ പപ്പയ്ക്ക് ഉണ്ടായ അനുഭവം പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അത് പപ്പ തന്നെ ഇപ്പോൾ പറയുമെന്ന്' ഡിംപിൾ പറഞ്ഞു. തുടർന്ന് വിവാഹ ദിവസത്തെ അനുഭവം ഡിംപിളിന്റെ പപ്പയാണ് വിശദീകരിച്ചത്.

  'വിവാഹത്തിന് ഉടുത്ത സാരി മാറി ഒരു വെളുത്ത ​ഗൗൺ ധരിച്ച് മാലാഖയെപ്പോലെയാണ് അന്ന് ഡിംപിളിന്റെ അമ്മ വന്നത്. പെട്ടന്ന് എനിക്ക് ആളെ മനസിലായില്ല' ഡിംപിളിന്റെ പപ്പ വിവാഹ​ ദിവസത്തെ ഓർമകൾ പൊടിതട്ടിയെടുത്ത് പറഞ്ഞു.

  'മമ്മിയും ഡാഡിയും വളരെ വിരളമായി വഴക്ക് കൂടുന്നവരാണ് ഇവർ ഒരു റൊമാന്റിക്ക് കപ്പിളാണ്. ഇവരുടെ ടോം ആന്റ് ജെറി കഥകൾ നിരവധിയുണ്ട്. ഇരുവരും ബിസിനസുമായി ബന്ധപ്പെട്ട് മാത്രമെ വഴക്ക് കൂടാറുള്ളു. മാത്രമല്ല മമ്മിയും ഡാഡിയും വഴക്ക് കൂടുമ്പോൾ‌ അതിൽ നമ്മൾ ഇടപെടാൻ പോയാൽ അവസാനം നമ്മൾ‌ പെട്ട് പോകും.'

  'അവർ അവസാനം ഒന്നിക്കുകയും നമ്മൾ‌ പുറത്താകുകയും ചെയ്യും' ഡിംപിളും ഡിംപിളിന്റെ സഹോദരന്റെ ഭാര്യ ഡിവൈനും പറഞ്ഞു. ഡിംപിളിന് ഇരട്ട കുഞ്ഞുങ്ങാണ് പിറന്നത്. പക്ഷെ ഒരാളുടെ ജീവൻ മാത്രമാണ് രക്ഷിക്കാൻ പറ്റിയത്. ഒരു മകനെ നഷ്ടപ്പെട്ട സങ്കടവും ഡിംപിൾ മുമ്പ് ആരാധകരുമായി പങ്കുവെച്ചിരുന്നു.

  ഡിംപിളിന്റെ സഹോദരൻ ഡോൺ നടി മേഘ്ന വിൻസെന്റിനെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും ഒത്തുപോകാൻ സാധിക്കാത്തതിനാൽ വിവാ​ഹമോചിതരായി. ശേഷമാണ് ഡോൺ ഡിവൈനിനെ വിവാഹം ചെയ്തത്. മേഘ്ന വിവാഹ മോചനത്തിന് ശേഷം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

  Read more about: dimple rose
  English summary
  malayalam film actress Dimple Rose celebrated her parents 37th wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X