twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    By Sanviya
    |

    സിനിമാ താരങ്ങളുടെ കരിയറിനെ ഉയര്‍ത്തികൊണ്ടു വരാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അതേസമയം താരങ്ങളുടെ കരിയറിനെ മോശമായും സോഷ്യല്‍ മീഡിയ ബാധിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ചില വ്യാജന്മാരാണ് ഇതിനെല്ലാം കാരണം. മലയാള സിനിമയില്‍ ഒട്ടേറെ നടിമാര്‍ക്കാണ് സോഷ്യല്‍ മീഡിയ വഴി നാണംക്കെടേണ്ടി വന്നത്.

    നടികളുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചുമാണ് ഈ വിരുദ്ധന്മാര്‍ നടിമാരെ നാണംക്കെടുത്തിയത്. സംഭവം അറിഞ്ഞ് പല നടിമാരും രംഗത്ത് വരികെയും സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാലോ ഇതിനൊരു അവസാനമുണ്ടായിട്ടില്ല. കാണൂ സോഷ്യല്‍ മീഡിയ കുടുക്കിയ മലയാള നടിമാര്‍

    ഭാമ

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    ഭാമയുടെ പേരിലും സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഒരു മധ്യവയസ്‌കനൊപ്പം ചേര്‍ന്നിരിക്കുന്ന ഭാമയുടെ ഫോട്ടയ്ക്ക് മോശമായ അടികുറിപ്പുമാണ് സോഷ്യല്‍ മീഡിയ വഴി വ്യാജന്മാര്‍ പ്രചരിപ്പിച്ചത്. ഫോട്ടോയില്‍ ഭാമയ്‌ക്കൊപ്പം മുക്തയും ഗായിക രഞ്ജിനി ജോസുമുണ്ടായിരുന്നു. എന്നാല്‍ ഗായിക രഞ്ജിനി ജോസിന്റെ പിതാവായിരുന്നു അതെന്ന് നടി ഭാമ പിന്നീട് വെളിപ്പെടുത്തി.

    ലക്ഷ്മി മേനോന്‍

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന്റെ മോര്‍ഫ് ചെയ്ത ഫോട്ടോസാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടി രംഗത്ത് എത്തുകെയും സത്യാവസ്ഥ വെളിപ്പെടുത്തുകെയും ചെയ്തിരുന്നു.

    രചന നാരയണന്‍ കുട്ടി

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    നടി രചന നാരയണന്‍ കുട്ടിയെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. മോര്‍ഫ് ചെയ്ത് നടിയുടേതെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോസാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഫോട്ടോസ് കണ്ട് നടി രംഗത്തെത്തി. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇത്തരം മോശം പരിപാടികള്‍ ചെയ്യുന്നതെന്നും നടി വ്യാജന്മാര്‍ക്കെതിരെ ആഞ്ഞടിച്ചു.

    മഞ്ജു വാര്യര്‍

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    മഞ്ജു വാര്യരുടെ രണ്ടാം വരവിലാണ് വ്യാജന്മാര്‍ നടിയെ കുടുക്കിയത്. ഒരു മാധ്യമപ്രവര്‍ത്തകനൊപ്പം മഞ്ജു നില്‍ക്കുന്ന ഫോട്ടോയും ഇരുവരും പ്രണയത്തിലാണെന്നുമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. കൂടാതെ ഇരുവരുടെയും വാട്‌സപ് ചാറ്റും പുറത്ത് വന്നിരുന്നു.

    റോസിന്‍ ജോളി

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    റോസിന്‍ ജോളിയ്ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് വമ്പന്‍ പണി കിട്ടിയിട്ടുണ്ട്. നടിയുടേതെന്ന് തോന്നിപ്പിക്കുന്ന അശ്ലീല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. എന്നാല്‍ നടി തന്നെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നു. അശ്ലീല ചിത്രത്തിലെ യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നിട പ്രതികരിച്ചത്.

    ശ്രീയ രമേഷ്

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    നടി ശ്രീയ രമേഷിന്റെ പേരിലും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നു. മുന്‍ മന്ത്രിയും ശ്രീയയുമാണെന്ന തെറ്റിദ്ധാരണയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയത്. എന്നാല്‍ അത് മന്ത്രിയായിരുന്നില്ലെന്നും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് അസീസിയാണെന്നും ശ്രീയ സുരേഷ് പിന്നീട് വെളിപ്പെടുത്തി. മോഹന്‍ലാല്‍ ചിത്രമായ ഒപ്പം ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് നടിയുടെ പേരില്‍ അപവാദ പ്രചരണങ്ങള്‍ ഉണ്ടായത്.

    ആശ ശരത്

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    ചുരുങ്ങിയ കാലം കൊണ്ടാണ് നടി ആശാ ശരത് പ്രേക്ഷക ശ്രദ്ധ നേടിയത്. നടിയുടെ പേരില്‍ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ വീഡയോ ആശ ശരതിന്റേതായിരുന്നില്ല. നടിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയുടേതായിരുന്നു വീഡിയോ. സംഭവുമായി ബന്ധപ്പെട്ട് ആശ ശരത് രംഗത്ത് വരികെയും ശക്തമായി പ്രതികരിക്കുകെയും ചെയ്തു.

    ജ്യോതികൃഷ്ണ

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    നടി ജ്യോതികൃഷ്ണയുടെ പേരിലും വ്യാജ ഫോട്ടോസ് പ്രചരിച്ചിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് നടിയുടേതെന്ന പേരില്‍ പ്രചരിച്ചത്. ജ്യോതികൃഷ്ണ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

    കാവ്യാ മാധവന്‍

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    കാവ്യയുടേയും ദിലീപിന്റെയും വിവാഹ വ്യാജ വാര്‍ത്തകള്‍ പലതവണ സോഷ്യല്‍ മീഡിയയില്‍ വന്നതാണ്.

    അനുപമ പരമേശ്വരന്‍

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    പ്രേമം ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. നടി ലെഗിങ്‌സ് ധരിച്ച ചിത്രങ്ങളും മോശം കമന്റുകളുമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

    രഞ്ജിനി ഹരിദാസ്

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    ടെലിവിഷന്‍ ഷോകളില്‍ രഞ്ജിനി ഹരിദാസ് തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടിയുടേതെന്ന പേരില്‍ വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നത്. എന്നാല്‍ രഞ്ജിനിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയുടേതായിരുന്നു ആ വീഡിയോ.

    ദീപ്തി സദി

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    ലാല്‍ ജോസ് ചിത്രമായ നീന എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ദീപ്തി സദിയും സോഷ്യല്‍ മീഡിയ വഴി വ്യാജന്മാര്‍ കുടുക്കി. ദീപ്തി സദിയുടേതായി രൂപസാദൃശ്യമുള്ള നഗ്ന ചിത്രങ്ങളാണ് ഫേസ്ബുക്ക്, വാട്‌സപ് വഴി പ്രചരിച്ചത്. എന്നാല്‍ ആ നഗ്ന ചിത്രങ്ങള്‍ ദീപ്തി സദിയുടേതായിരുന്നില്ല. സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.

    അപര്‍ണ നായര്‍

    സോഷ്യല്‍ മീഡിയ ചതിച്ച സിനിമാ നടിമാര്‍

    മയൂഖം എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ നായര്‍ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് മുബൈ പോലീസ്, കോക്ക് ടെയില്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നാടന്‍ വേഷങ്ങളില്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അപര്‍ണാ നായരുടെ ബിക്കിനി അണിഞ്ഞ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. എന്നാല്‍ ആ ഫോട്ടോസ് നടിയുടേതായിരുന്നില്ല. അപര്‍ണയുടേതെന്ന് തോന്നിക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടാസായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

    English summary
    Malayalam Film actress in Social Media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X