»   »  വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍

വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തമാണ്. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അസിന്റെ വിവാഹ വാര്‍ത്തയായിരുന്നു ആദ്യം പ്രേക്ഷകരെ അറിയിച്ചത്. അതിന് പിന്നാലെയായി മുക്ത, അര്‍ച്ചന കവി എന്നിവരുടേയും വിവാഹ വാര്‍ത്തകള്‍ വന്നുക്കൊണ്ടിരുന്നു.

എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡ് താരം തബു, തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി തുടങ്ങിയ താരങ്ങളെല്ലാം വിവാഹത്തിന്റെ തിരക്കലാണ്. ഇവര്‍ക്കെല്ലാം പുറമേ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും വിവാഹിതനാകുകയാണ്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ മേരി ആന്റണിയാണ് വധു. ഓഗസ്റ്റില്‍ കൊച്ചിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക.

വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍

പ്രണയ ഗോസിപ്പുകള്‍ക്ക് ശേഷം അസിന്‍ വിവാഹിതയാകുന്നു. മൈക്രോമാക്‌സ് കമ്പിനിയുടെ ഉടമയായ രാഹുല്‍ ശര്‍മ്മയുമായാണ് അസിന്റെ വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനമാ രംഗത്തെത്തുന്നത്. പിന്നീട് ബോളിവുഡിലും തമിഴിലുമായി നിരവധി സിനിമകള്‍ ചെയ്തു.

വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍


ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ വരന്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. ഈ മാസം 30ന് ഇടപ്പള്ളിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹിതരാകുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത സിനിമാ രംഗത്തേക്ക് എത്തുന്നത്.

വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍

സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യൂവാണ് അര്‍ച്ചനയെ വിവാഹം കഴിക്കുന്നത്. ഗായകന്‍,നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാണ് ഇരുവരുടേയും വിവാഹം നടക്കുക.

വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയ സിനിമാ താരങ്ങള്‍


ഡോക്ടര്‍ അരവിന്ദ് കൃഷണനാണ് ശരണ്യ മോഹന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. തിരുവനന്തപുരത്താണ് അരവിന്ദ് കൃഷ്ണന്‍ ജോലി നോക്കുന്നത്. വീട്ടുക്കാര്‍ തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം.

English summary
five malayalam film actress and their weddings

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam