»   » തൃശ്ശൂരില്‍ മുക്കിലും മൂലയിലും സിനിമാക്കാര്‍; മമ്മൂട്ടിയുണ്ട് ദുല്‍ഖറുണ്ട് നിവിനുണ്ട് ദിലീപുണ്ട്...

തൃശ്ശൂരില്‍ മുക്കിലും മൂലയിലും സിനിമാക്കാര്‍; മമ്മൂട്ടിയുണ്ട് ദുല്‍ഖറുണ്ട് നിവിനുണ്ട് ദിലീപുണ്ട്...

By: Rohini
Subscribe to Filmibeat Malayalam

തൃശ്ശൂര്‍ പൂരങ്ങളുടെ നാടാണ്. ഇപ്പോള്‍ തശ്ശൂരില്‍ സിനിമാ പൂരമാണ് നടക്കുന്നത് എന്ന് തോന്നുന്നു. തൃശ്ശൂരില്‍ എങ്ങോട്ട് തിരിഞ്ഞാലും സിനിമാക്കാരെയും യൂണിറ്റ് വണ്ടികളും മാത്രമാണ് കാണുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും നിവിന്റെയുമൊക്കെ തലവര മാറ്റി വരച്ച ചിത്രങ്ങള്‍

മമ്മൂട്ടി, ആസിഫ് അലി, ദുല്‍ഖര്‍, സല്‍മാന്‍, ദിലീപ്, നിവിന്‍ പോളി തുടങ്ങിയ സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം തൃശ്ശൂരിലാണ് ഇപ്പോള്‍. നോക്കാം ഏതൊക്കെയാണ് സിനിമകള്‍ എന്ന്

മമ്മൂട്ടിയുടെ ചിത്രം

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി തൃശ്ശൂരില്‍ എത്തിയിരിയ്ക്കുന്നത്. സ്‌നേഹ നായികയാകുന്ന ചിത്രത്തില്‍ സാറ അര്‍ജ്ജുന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന തൃശ്ശവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്റെ ഷൂട്ടിങും തൃശ്ശൂരില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ചെമ്പന്‍ വിനോദ്, ടിനി ടോം, ബാബുരാജ്, ഇര്‍ഷാദ്, ശ്രീജിത്ത് രവി തുടങ്ങിയവര്‍ മറ്റ് കതാപാത്രങ്ങളായി എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളാണ് തൃശ്ശൂരില്‍ ഷൂട്ടിങ് പുരോഗമിച്ചുകണ്ടിരിയ്ക്കുന്ന മറ്റൊരു ചിത്രം. ജോമോന്‍ എന്ന ടൈറ്റില്‍ റോളില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ മുകേഷ് താരത്തിന്റെ അച്ഛനായി അഭിനയിക്കുന്നു. അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍

നിവിന്‍ പോളി

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ ഷൂട്ടിങും ദിവസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ ആരംഭിച്ചു. നിവിന്‍ പോളിയാണ് നായകന്‍. നിവിന്‍ പോളി തന്നെ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണകുമാറാണ് നായിക.

ദിലീപ്

ജോര്‍ജ്ജേട്ടന്റെ പൂരം എന്ന ചിത്രവുമായിട്ടാണ് ദിലീപ് തൃശ്ശൂരില്‍ എത്തിയിരിയ്ക്കുന്നത്. കെ ബിജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹാസ്യ ചിത്രമാണെന്നാണ് വിവരം.

അനൂപ് മേനോന്‍

വേണു ഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വോപരി പാലക്കാരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങും തൃശ്ശൂരില്‍ പുരോഗമിച്ചു വരുന്നു. അനൂപ് മേനോനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
Malayalam film industry moving to Thrissur
Please Wait while comments are loading...

Malayalam Photos

Go to : More Photos