പൃഥ്വിരാജ്, ടൊവിനോ, വിനു മോഹന്‍, അനു സിത്താര! ആലപ്പാടിനായി അണിനിരന്ന താരങ്ങള്‍! കാണൂ!

കലാകാരനെന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനായി ശ്രമിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനത്തിനെതിരെ പരിസരവാസികളും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സിനിമാലോകവും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ സേവ് ആലപ്പാട് ക്യാംപയിന്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ പേജുകളിലെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ വിറുങ്ങലിച്ച് നിന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സിനിമാലോകവും മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ ആലപ്പാടിനെ സംരക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് താരങ്ങള്‍.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തില്‍ നടക്കുന്ന അനധികൃത കരിമണല്‍ ഖനനത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കുലത്തൊഴിലായിരുന്ന മത്സ്യബന്ധനം പോലും നടത്താനാവാതെ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. കരമണല്‍ ഖനനത്തിന്റെ നേര്‍സാക്ഷിയായി പൊന്‍മന എന്ന ഗ്രാമം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഒരു പ്രളയം നേരിട്ട നമുക്ക് ഈ വിഷയത്തെയും നേരിടാന്‍ കഴിയുമെന്നും എത്തേണ്ടവരിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും ഖനനത്തില്‍ നിന്നും ആലപ്പാടിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യാശയുമായാണ് സേവ് ആലപ്പാട് ക്യാംപയിന് തുടക്കമായത്. സിനിമാലോകത്തുനിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, രജീഷ വിജയന്‍, അനു സിത്താര, പ്രിയ വാര്യര്‍, മിയശ്രീ, വിനു മോഹന്‍, തുടങ്ങിയവരുടെ പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.

പൃഥ്വിരാജിന്റെ കുറിപ്പ്

പൃഥ്വിരാജിന്റെ കുറിപ്പ്

യുവതാരനിരയില്‍ ശ്രദ്ധേയനായ പൃഥ്വിരാജും സേവ് ആലപ്പാടിനായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അതീവ ഗുരുതരമായ പ്രശ്‌നമായിരുന്നിട്ട് കൂടി വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്ന ആലപ്പാടിനെക്കുറിച്ചാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. മതമോ വിശ്വാസമോ ചോദ്യം ചെയ്യപ്പെട്ടാല്‍ എല്ലാവരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്, എന്നാല്‍ അതേ സമയം തന്നെ നമ്മുടെ സഹോദരങ്ങളുടെ വീടും ജീവിതവും ഇല്ലാതാവുന്ന അവസ്ഥ വന്നപ്പോഴും ചാനലുകളിലെ അന്തിച്ചര്‍ച്ച മതവും വിശ്വാസവും തന്നെ. ഒടുവിലൊരു ഹാഷ് ടാഗായി തന്‍രെ പോസ്റ്റ് മാറരുതെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അധികാരികളിലേക്ക് ഈ ശബ്ദമെത്തട്ടെയെന്നും അവരുടെ കണ്ണ് തുറക്കട്ടെയെന്നും താരം കുറിച്ചിട്ടുണ്ട്.

കൂടുതല്‍ ആളുകളിലേക്ക് എത്തട്ടെ

കൂടുതല്‍ ആളുകളിലേക്ക് എത്തട്ടെ

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനിടയില്‍ താരം ആലപ്പാടിനെക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമാലോകത്തുനിന്നും ആദ്യം ഉയര്‍ന്ന ശബ്ദവും ടൊവിനോയുടേതായിരുന്നു. തനിക്ക് ഈ വിഷയത്തില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും, എന്നാല്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ ഈ വിഷയം എത്തിക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന പ്രത്യാശയോടെയാണ് താന്‍ പൊതുവേദിയില്‍ ഇതേക്കുറിച്ച് പറയുന്നതെന്നായിരുന്നു താരം പറഞ്ഞത്.

ശബ്ദം ഉയരേണ്ട സാഹചര്യമാണ്

ശബ്ദം ഉയരേണ്ട സാഹചര്യമാണ്

സ്റ്റോപ്പ് മൈനിങ്ങ് സേവ് ആലപ്പാടിന് പിന്തുണയുമായി സണ്ണി വെയ്‌നും എത്തിയിരുന്നു. നമ്മുടെയെല്ലാം ശ്രദ്ധയും പിന്തുണയും ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ക്കായി ഉയരേണ്ട സമയാണിത്. അപ്രതീക്ഷിതമായി പ്രളയമെത്തിയപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. താന്‍ അവര്‍ക്കൊപ്പമാണെന്നും നിങ്ങളും ഒപ്പമുണ്ടാവുമെന്ന് കരുതുന്നുവെന്നുമായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്.

നാടിനെ കടലെടുത്തുകൊണ്ടിരിക്കുകയാണ്

നാടിനെ കടലെടുത്തുകൊണ്ടിരിക്കുകയാണ്

70 ദിവസത്തിലധികമായി ആലപ്പാടിലെ ജനങ്ങള്‍ കരിമണല്‍ ഖനനത്തിനെതിരെ പോരാടുന്നു. താന്‍ ജനിച്ച് വളര്‍ന്ന അച്ഛന്റെ നാടിനടുത്താണ് ആലപ്പാട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും ആലപ്പാടിനൊപ്പം നില്‍ക്കണമെന്നും വിനു മോഹന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

അനു സിത്താരയുടെ പിന്തുണ

അനു സിത്താരയുടെ പോസ്റ്റ് കാണാം.

പ്രിയ വാര്യരും പിന്തുണ അറിയിച്ചു

പ്രിയ വാര്യരുടെ പോസ്റ്റ് കാണാം.

വിനു മോഹന്റെ വാക്കുകള്‍

സേവ് ആലപ്പാടിന് പിന്തുണയുമായി വിനു മോഹന്‍, വീഡിയോ കാണാം.

പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം

സേവ് ആലപ്പാടിനായി പൃഥ്വിരാജ്, കുറിപ്പ് കാണാം.

സണ്ണി വെയ്‌നിന്റെ പിന്തുണ

സണ്ണി വെയന്‍ ഫേസ്ബുക്ക് ലൈവ് കാണാം.

രജിഷ വിജയന്റെ പിന്തുണ

രജിഷ വിജയന്റെ പോസ്റ്റ് കാണാം.

പിന്തുണയുമായി മിയാശ്രീയും

മിയാശ്രീയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X