twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അഭിനയത്തോടുള്ള കീര്‍ത്തിയുടെ പാഷന്‍ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു'; അച്ഛന്‍ സുരേഷ് കുമാര്‍

    |

    തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള മലയാളി താരമാണ് കീര്‍ത്തി സുരേഷ്. കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ അഭിനയജീവിതം ആരംഭിച്ചത്. എന്നാല്‍ നായികയായി ആദ്യം അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് മുന്‍നിര നായികയായി മാറിയ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

    ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് കീര്‍ത്തി. വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്ത വാശിയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ടൊവിനോ തോമസാണ് നായകന്‍. കഴിഞ്ഞ 17-ാം തീയതി തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

    വാശിയെക്കുറിച്ച്

    സുരേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം 'വാശി' 'കുടുംബചിത്രമാണ്'. വാശി ഒരു കുടുംബചിത്രം എന്നതിലുപരി കുടുംബാംഗങ്ങള്‍ കൂടി ഒന്നിച്ച ചിത്രമാണ്. നായിക മകള്‍ കീര്‍ത്തി, നിര്‍മ്മാണം സ്വന്തം ബാനറായ രേവതി കലാമന്ദിര്‍, ഒപ്പം നടനായും പ്രത്യക്ഷപ്പെടുന്നു.

    ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും മകള്‍ കീര്‍ത്തിയെക്കുറിച്ചും വാചാലനാവുകയാണ് ജി.സുരേഷ് കുമാര്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ മനസ്സു തുറക്കുന്നത്.

    'തിരക്കഥ വായിച്ചപ്പോൾ ഫഹദ് പിന്മാറി... ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; നിർമാതാവ് പറയുന്നു'തിരക്കഥ വായിച്ചപ്പോൾ ഫഹദ് പിന്മാറി... ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; നിർമാതാവ് പറയുന്നു

    സിനിമയെക്കുറിച്ച്

    സുരേഷ് കുമാറിന്റെ വാക്കുകളില്‍നിന്നും:'കീര്‍ത്തി അഭിനയിക്കുന്നതു കൊണ്ട് ഞങ്ങള്‍ നിര്‍മ്മിച്ച ചിത്രമല്ല വാശി. രേവതിയും സംവിധായകന്‍ വിഷ്ണുവും കീര്‍ത്തിയുമൊക്കെ ഒരുമിട്ടു കളിച്ചു വളര്‍ന്നവരാണ്. വിഷ്ണുവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണനും ഞാനും കുടുബസുഹൃത്തുക്കളാണ്.

    കോവിഡ് ലോക്ക് ഡൗണ്‍ സമയത്താണ് വിഷ്ണു കീര്‍ത്തിയോട് ഈ സ്‌ക്രിപ്റ്റിനെപ്പറ്റി സംസാരിക്കുന്നത്. അത് ടൊവിനോയൊടും വിഷ്ണു സംസാരിച്ചു. അവര്‍ക്ക് രണ്ട് പേര്‍ക്കും കഥ ഇഷ്ടപ്പെട്ടതോടെ നിര്‍മ്മാണവും ഞങ്ങളിലേക്ക് എത്തുകയായിരുന്നു.

    അമൃത സുരേഷിനൊപ്പമുള്ള സെല്‍ഫിയുമായി വീണ്ടും ഗോപി സുന്ദര്‍; പൊങ്കാലയുമായി പിന്നാലെ സോഷ്യല്‍ മീഡിയയുംഅമൃത സുരേഷിനൊപ്പമുള്ള സെല്‍ഫിയുമായി വീണ്ടും ഗോപി സുന്ദര്‍; പൊങ്കാലയുമായി പിന്നാലെ സോഷ്യല്‍ മീഡിയയും

    കീര്‍ത്തിയ്ക്ക് കഴിവുണ്ട്

    കീര്‍ത്തിയ്ക്ക് അഭിനയത്തില്‍ കഴിവുണ്ട് എന്ന കാര്യം ഞങ്ങള്‍ക്ക് അവളുടെ ചെറുപ്പത്തില്‍ തന്നെ മനസ്സിലായിരുന്നു. കുബേരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. കുബേരന്റെ ഷൂട്ടിങ് ഊട്ടിയിലായിരുന്നു.

    അന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് ഒരുമിച്ച് നടക്കുന്നതുകൊണ്ട് ഞാന്‍ മറ്റൊരു സ്ഥലത്തായിരുന്നു. ഷൂട്ട് ഉള്ളപ്പോള്‍ കീര്‍ത്തി രാവിലെ നാലുമണിക്കുതന്നെ എഴുന്നേല്‍ക്കും. മേക്കപ്പ് ബോക്‌സ് ഉള്‍പ്പെടെയെടുത്ത് സെറ്റിലേക്കു പോകാന്‍ തയാറായി നില്‍ക്കും.

    അന്ന് അതൊക്കെ അപ്പപ്പോള്‍ രേവതി ഫോണ്‍ ചെയ്ത് എന്നെ അറിയിക്കും. അഭിനയത്തിനോടുള്ള അവളുടെ പാഷന്‍ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു.

    ഒരുപാടുപേരുടെ അധ്വാനമാണ് സിനിമ. അവിടെ അവള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അവളെക്കുറിച്ച് ഭയമില്ല. സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനില്‍ എനിക്ക് അഭിമാനവുമുണ്ട്.

     'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ 'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ

    Recommended Video

    Tovino Thomas Interview | സിനിമകളിൽ ഞാൻ 'KISS' മാത്രമല്ല ചെയ്തിട്ടുള്ളത് | *Interview FilmiBeat
    വാശിയ്ക്ക് മികച്ച പ്രതികരണം

    വാശി നല്ല ചിത്രമാണെന്ന അഭിപ്രായം പലയിടത്തുനിന്നും കേള്‍ക്കുന്നുണ്ട്. സുഹൃത്തുക്കള്‍ പലരും വിളിച്ചിരുന്നു. അവരെല്ലാം പറയുന്നത് ഒടിടിയില്‍ വരുമ്പോള്‍ കാണാമെന്നാണ്.

    എന്തുകൊണ്ടോ മലയാള ചിത്രങ്ങള്‍ക്ക് ഇപ്പോഴും തിയറ്ററില്‍ കലക്ഷന്‍ വളരെ കുറവാണ്. കാര്യമെന്താണെന്ന് അറിയില്ല. തിയറ്ററിലേക്ക് ഇപ്പോഴും ആളുകള്‍ എത്തുന്നില്ല. എല്ലാവരും ഒടിടി റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് തോന്നുന്നത്.

    പുഷ്പ, കെജിഎഫ്, വിക്രം പോലെയുള്ള വന്‍കിട ചിത്രങ്ങള്‍ തിയറ്ററില്‍ വരുമ്പോള്‍ ആളുകള്‍ കയറുന്നുണ്ടെന്നാണ് ഞാനിപ്പോള്‍ മനസ്സിലാക്കുന്നത്.

    തീയറ്ററുകളിലെത്തുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗവും 15 മുതല്‍ 30 വരെ വയസ്സിനിടയിലുള്ളവരാണ്. അവര്‍ക്കിഷ്ടമുള്ള സബ്ജക്ട് വരുമ്പോഴാകും അവര്‍ കാണുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.' ജി.സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

    Read more about: keerthy suresh
    English summary
    Malayalam Film Producer G Suresh Kumar opens up about his daughter Keerthy Suresh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X