»   » കാവ്യയുമുണ്ട്, യുവാക്കള്‍ ഏറ്റവും കൂടുതല്‍ ശരീരസൗന്ദര്യ ആസ്വദിക്കുന്ന മലയാള സിനിമയിലെ നടിമാര്‍!!

കാവ്യയുമുണ്ട്, യുവാക്കള്‍ ഏറ്റവും കൂടുതല്‍ ശരീരസൗന്ദര്യ ആസ്വദിക്കുന്ന മലയാള സിനിമയിലെ നടിമാര്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

അന്യഭാഷക്കാര്‍ക്ക് മലയാളത്തിലെ നടിമാരുടെ മേല്‍ ഒരു കണ്ണുണ്ട്. അടുത്തിടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിക്ക താരങ്ങളെയും അന്യഭാഷക്കാര്‍ കൊത്തികൊണ്ടു പോയി. അഭിനയമികവും യുവാക്കളുടെ ഹൃദയം കവര്‍ന്ന നടിമാരെയാണ് അന്യഭാഷയിലെ പ്രമുഖ സംവിധായകന്മാര്‍ തന്റെ സിനിമയിലേക്ക് ക്ഷണിച്ചത്.

2015ല്‍ മലയാള സിനിമയില്‍ ,സൂപ്പര്‍ഹിറ്റായ പ്രേമത്തിലെ മൂന്ന് നായികമാരെയും അന്ന് തന്നെ അന്യഭാഷക്കാര്‍ നോട്ടമിട്ടിരുന്നു. അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റ്യനുമെല്ലാം ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിളങ്ങുകയാണ്.

2016ല്‍ യുവാക്കളുടെ ഹരമായി മാറിയ നടിമാരില്‍ പ്രേമത്തിലെ മൂന്ന് നായികമാരുമുണ്ട്. എന്നാല്‍ പുതുമുഖ നായികമാര്‍ മാത്രമല്ല. ബാലതാരമായി സിനിമയില്‍ എത്തിയ മലയാളികളുടെ പ്രിയനടി കാവ്യയുമുണ്ട്. മലയാള സിനിമയില്‍ യുവാക്കള്‍ തിരയുന്ന നടിമാര്‍ ആരൊക്കെയന്ന് നോക്കാം...

അമല പോള്‍

ലാല്‍ജോസ് സംവിധാനം ചെയ്ത നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും കാര്യമായ വേഷങ്ങള്‍ ഒന്നുമായിരുന്നില്ല. തമിഴിലും ചില വേഷങ്ങള്‍ ചെയ്തുവെങ്കിലും സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അമല പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് അമലപോള്‍. 2016ല്‍ യുവാക്കളുടെ ഹരമായി മാറിയ നടിമാരില്‍ അമലപോളുമുണ്ട്

നമിത പ്രമോദ്

യുവാക്കളുടെ ഹരമാണ് നടി നമിത പ്രമോദും. സൗന്ദര്യക്കൊണ്ടും അഭിനയ മികവുക്കൊണ്ടുമാണ് നമിത പ്രമോദ് യുവാക്കളുടെ പ്രിയനടിയായത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തുന്നത്.

നിത്യ മേനോന്‍

ബാലതാരമായാണ് നടി അഭിനയരംഗത്ത് എത്തുന്നത്. ആകാശഗോപൂരം എന്ന ചിത്രത്തില്‍ ഹില്‍ഡ വര്‍ഗീസിന്റെ വേഷം അണിഞ്ഞ നടി മലയാളത്തില്‍ ഒത്തിരി ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുവാക്കളുടെ ഹരമായ മലയാളി നടിമാരില്‍ നിത്യ മേനോനും ഒരു സ്ഥാനമുണ്ട്.

സായി പല്ലവി

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി അഭിനയരംഗത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന സായി പല്ലവി ദുല്‍ഖറിനൊപ്പം കലി എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 2016ല്‍ യുവാക്കളുടെ ഹരമായി മാറിയ നടിമാരിലൊരളാണ് സായി പല്ലവി.

മഡോണ സെബാസ്റ്റ്യന്‍

പ്രേമത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു നടിയാണ് മഡോണ സെബാസ്റ്റ്യന്‍. 2016ല്‍ യുവാക്കളുടെ മനം കവര്‍ന്ന നടിമാരുടെ ലിസ്റ്റില്‍ മഡോണ സെബാസ്റ്റ്യനുമുണ്ട്. ദിലീപ് നായകനായ കിങ് ലയര്‍ എന്ന ചിത്രത്തിലാണ് മഡോണ സെബാസ്റ്റ്യന്‍ ഒടുവില്‍ അഭിനയിച്ചത്.

പാര്‍വ്വതി

എന്ന് നിന്റെ മൊയ്തീനിലൂടെ പ്രേക്ഷക മനസ് കവര്‍ന്നെടുത്ത നടിയാണ് പാര്‍വ്വതി. 2016ല്‍ യുവാക്കളുടെ ഹൃദയം കവര്‍ന്ന നടിമാരില്‍ പാര്‍വ്വതിയുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തുന്നത്.

കാവ്യ മാധവന്‍

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായിക വേഷം അണിയുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

English summary
Malayalam film sexiest actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam