»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും നിവിന്റെയുമൊക്കെ തലവര മാറ്റി വരച്ച ചിത്രങ്ങള്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും നിവിന്റെയുമൊക്കെ തലവര മാറ്റി വരച്ച ചിത്രങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

കഴിവും ഭാഗ്യവും ഒരുമിച്ച് ഉണ്ടാകുമ്പോഴാണ് സിനിമ എന്ന വലിയ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. പേര് പോലുമില്ലാത്ത കഥാപാത്രമായി വന്ന മമ്മൂട്ടിയും വില്ലനായി വന്ന മോഹന്‍ലാലും മലയാളത്തിന്റെ നെടുന്തൂണുകളായിട്ടുണ്ടെങ്കില്‍ അതിന് ഇപ്പറഞ്ഞ രണ്ടും പ്രധാന കാരണമായിട്ടുണ്ട്.

ഭര്‍ത്താവ് ഭാര്യയെക്കാള്‍ മൂത്തതാവണം; ഇത്രയും മൂപ്പ് വേണോ...താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

ഒരു കരിയര്‍ ബ്രേക്കാണ് അപ്പോള്‍ ആവശ്യം. പിന്നെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. രാജാവിന്റെ മകന് ശേഷമുള്ള മോഹന്‍ലാലിന്റെയും ന്യൂ ഡല്‍ഹിയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെയും കരിയറിന് സംഭവിച്ച മാറ്റം പോലെ. മലയാളത്തിലെ ചില മുന്‍നിര താരങ്ങളുടെ തലവര മാറ്റിവരച്ച ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മമ്മൂട്ടിയെ രക്ഷിച്ച ന്യൂഡല്‍ഹി

മമ്മൂട്ടി എന്ന നടന്‍ മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ പെട്ടന്ന് കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നു ഭവിച്ചു. മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധി എഴുതിയപ്പോഴാണ് ന്യൂ ഡല്‍ഹി എന്ന ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നത് ന്യൂ ഡല്‍ഹി എന്ന ചിത്രത്തിന് ശേഷമാണ്.

രാജാവിന്റെ മകനായി ലാല്‍

തന്റെ 26 ാം വയസ്സിലാണ് മോഹന്‍ലാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. 1986 ല്‍ റിലീസ് ചെയ്ത ചിത്രം ലാലിനെ രാജാവിന്റെ മകനല്ല, മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി ഇരുത്തമുറപ്പിച്ചു.

സുരേഷ് ഗോപിയുടെ ഏകലവ്യന്‍

ആക്ഷന്‍ ഹീറോ വിളിപ്പേര് നേടിയ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് വിജയമായിരുന്നു ഏകലവ്യന്‍. ഈ ചിത്രത്തിന്റെ വിജയമാണ് സുരേഷ് ഗോപിയെ പിന്നീട് മുന്നോട്ട് നയിച്ചത്. ഏകലവ്യന് ശേഷം മാഫിയ, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലൂടെ സുരേഷ് ഗോപി തന്റെ ആക്ഷന്‍ ഹീറോ പദവി ശക്തമാക്കി.

ദിലീപിന്റെ ജോക്കര്‍

തീര്‍ച്ചയായും ലാല്‍ജോസ് സംവിധാനം ചെയ്ത മീശാമാധവന്‍ എന്ന ചിത്രമാണ് ദിലീപിന് സൂപ്പര്‍സ്റ്റാര്‍ പട്ടികയിലേക്കുള്ള പ്രവേശനം നല്‍കിയത്. എന്നാല്‍ അതിനൊക്കെ മുന്‍പ് ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചതും ജനപ്രിയനായകനായി അറിയപ്പെട്ടതും

തട്ടത്തിന്‍ മറയത്ത് നിവിന്‍ പോളി

നിവിന്‍ പോളിയ്ക്ക് സിനിമയില്‍ ഒരു മേക്കോവര്‍ നല്‍കിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ കണ്ട മുന്‍കോപിയായ പ്രകാശന് തട്ടത്തിന്‍ മറയത്തിലെ വിനോദ് ആകാന്‍ കഴിയും എന്ന് ആരും ചിന്തിച്ചിരുന്നില്ല. തട്ടത്തിന്‍ മറയത്തിന് ശേഷമാണ് നിവിന്‍ പോളിയ്ക്ക് കാമ്പുള്ള നായകവേഷങ്ങള്‍ ലഭിച്ചത്.

അയാളും ഞാനും തമ്മില്‍ പൃഥ്വി

കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും നേരിട്ടുകൊണ്ട് പോകുകയായിരുന്നു പൃഥ്വിരാജ്. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ പൃഥ്വിയെ ക്രൂരമായി വിമര്‍ശിച്ചു. എന്നാല്‍ അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം പൃഥ്വിയുടെ കരിയറും ജീവിതവും മാറി. പിന്നീടിങ്ങോട്ട് ഉയര്‍ച്ച മാത്രമേ കണ്ടുള്ളൂ. അതിനിടയില്‍ വരുന്ന പരാജയങ്ങളെ മറക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞു.

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Malayalam Films Which Gave The Much Needed Breakthrough To Our Stars!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam