For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമാശയ്ക്ക് കല്യാണം കഴിച്ചു ഇപ്പോൾ ​ഗോ​ത്ര തലവനാകുന്നു, പെണ്ണിന് പിന്നാലെയുള്ള പ്രേമം താൽപര്യമില്ല'; മാമുക്കോയ

  |

  മലയാള സിനിമയിൽ തഗ് ഡയലോഗുകൾ അടിച്ച് ഹാസ്യ രാജാവായി മാറിയ വ്യക്തിയാണ് മാമുക്കോയ. ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞിട്ടുള്ള കൗണ്ടറുകൾ പ്രേക്ഷകരിൽ ഇപ്പോഴും ചിരി ഉണർത്തുന്നുണ്ട്. 76കാരനായ താരം ഇപ്പോൾ അസുഖങ്ങളും വാർധക്യസഹജമായ അവശതകളും മൂലം വിശ്രമ ജീവിതം നയിക്കുകയാണ്.

  'സിനിമയിൽ അത്ര സജീവമല്ല. ഇടകാലത്തുണ്ടായ അസുഖം കാരണമാണ് സിനിമകളിൽ നിന്നും പിന്മാറിയിരിക്കുന്നത്. ആഞ്ചിയോ പ്ലാസ്റ്റി അടക്കമുള്ളവ ചെയ്തിട്ടുണ്ട്' എന്നാണ് കുറച്ച് നാൾ മുമ്പ് അസുഖത്തെ കുറിച്ച് ചോദിച്ചപ്പോൾ മാമുക്കോയ പറഞ്ഞത്.

  'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയില്‍ എത്തുന്നത്. അതിന് മുമ്പ് നാടകങ്ങളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ആദ്യ ചിത്രം ആര്‍ട്ട് പടമായിരുന്നു. പ്രശസ്തരായ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ശ്രദ്ധിക്കപ്പെട്ടില്ല. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലും പിന്നീട് വേഷമിട്ടു.

  എന്നാല്‍ അതും വളരെ ചെറിയ വേഷമായിരുന്നു. മറ്റുള്ളവർക്ക് തന്നെ തൊട്ടുകാണിച്ചു കൊടുക്കണമായിരുന്നു താനാണ് ഇതില്‍ അഭിനയിച്ചിട്ടുള്ളത് എന്നറിയിക്കാന്നെന്ന് മാമൂക്കോയ പറഞ്ഞിട്ടുണ്ട്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രം റിലീസ് ചെയ്ത ശേഷമാണ് മാമുക്കോയയുടെ ജീവിതം മാറി മറിഞ്ഞത്.

  'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!

  ആ ചിത്രത്തിൽ മാമുക്കോയ ചെയ്ത അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടു. ഒരു നടനായി അംഗീകരിക്കപ്പെടുന്നത് അവിടം മുതലാണെന്നും മാമുക്കോയ പറഞ്ഞിട്ടുണ്ട്.

  കലയോടുള്ള സ്‌നേഹം മാത്രമായിരുന്നില്ല ഒരു തൊഴിലായി തന്നെയായിരുന്നു അഭിനയത്തിലേക്ക് വന്നതെന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ ഉമ്മായുടെ തട്ടം എടുത്ത് അഭിനയം തുടങ്ങിയതാണ്.

  ജോലി ഉപേക്ഷിച്ച് നാടകങ്ങളിലൊക്കെ അഭിനയിക്കാന്‍ പോയി. പിന്നെ വേഷങ്ങള്‍ കിട്ടി കൊണ്ടിരുന്നു. ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ അത് തന്നെ തൊഴിലായി തെരഞ്ഞെടുത്തു.

  എന്തെങ്കിലും കോപ്രായം കാട്ടികൂട്ടിയാല്‍ അത് ഹാസ്യമാകില്ലെന്നും മലയാളികളുടെ പ്രിയതാരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉന്തിയ പല്ലും തനി കോഴിക്കോടന്‍ കോയമാരുടെ സംസാരവും കൊണ്ടാണ് മാമുക്കോയ മലയാളികളുടെ മനസിൽ തറഞ്ഞ് കേറിയത്.

  കമലിന്‍റെ പെരുമഴക്കാലം എന്ന സിനിമയില്‍ അത്യുജ്ജ്വല ഭാവാഭിനയം കാഴ്ച്ചവെച്ച ശേഷമാണ് മാമുക്കോയ ഉന്നത നടന്മാരുടെ നിരയിലേക്ക് ചേർക്കപ്പെട്ടത്. 1946 ജൂലൈ അഞ്ചിനാണ് മുഹമ്മദിന്‍റെയും ഇമ്പിച്ചിയിഷയുടെയും മകനായി കോഴിക്കോട് ചളിക്കണ്ടിയില്‍ മാമുക്കോയ ജനിച്ചത്.

  കോഴിക്കോട് എം.എം ഹൈസ്കൂളിലായിരുന്നു മാമുക്കോയയുടെ സ്കൂള്‍ വിദ്യാഭ്യാസം. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ് മാമുക്കോയയ്ക്ക് ഫുട്ബോള്‍ പ്രേമം.

  നായര്‍സാബ്, തലയിണമന്ത്രം, റാംജിറാവു സ്പീക്കിങ്, ഗോളാന്തരവാര്‍ത്ത, കണ്‍കെട്ട്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രലേഖ, പ്രായിക്കര പാപ്പന്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മാമുക്കോയ തിളങ്ങിയിട്ടുണ്ട്.

  കരുതി, മരക്കാർ അറബിക്കടലിന്റെ സിം​ഹം, മിന്നൽ മുരളി, ഒരു താത്വിക അവലോകനം എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മാമുക്കോയ സിനിമകൾ.

  Recommended Video

  ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  ഇപ്പോൾ പ്രേമം എന്നതിനോട് തനിക്കുള്ള മനോഭാവത്തെ കുറിച്ച് മാമുക്കോയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'പ്രേമിക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. ഒരുപാട് വിഷയങ്ങളിൽ ഇടപെടേണ്ട ഒരു മനുഷ്യൻ എല്ലാം കളഞ്ഞ് ഒരു പെണ്ണിന്റെ പിന്നാലെ തന്നെ നടക്കുന്നതിനോട് യോജിപ്പില്ല.'

  'അങ്ങനെ റോന്ത് ചുറ്റി നടക്കുന്നത് ഒരു താന്ന പണിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ കല്യാണത്തെ പറയുകയാണെങ്കിൽ ഞാൻ പോയി കണ്ടു ഭാര്യയാക്കാൻ കൊള്ളാമെന്ന് തോന്നിയപ്പോൾ ഉറപ്പിച്ചു.'

  'നിസാര കാര്യമാണെന്ന് കരുതി വിവാഹവും ചെയ്തു. പിന്നെ മക്കളും മക്കളുടെ മക്കളുമാെക്കെയായി അതിപ്പോൾ ഭയങ്കര ​ഗുരുതരാവസ്ഥയിൽ എത്തി നിൽക്കുകയാണ്. വാപ്പയായി ഉപ്പാപ്പയായി ​ഗോത്രതലവനാകാൻ പോവുകയാണ് തമാശ രൂപേണ' മാമുക്കോയ പറഞ്ഞു.

  Read more about: mamukkoya
  English summary
  malayalam movie actor Mamukkoya reacted to love marriage concept
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X