'അവൾ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായി'; നടി രേഖ മോഹന്റെ ഓർമയിൽ ഭർത്താവ്!
നീ വരുവോളം, ഉദ്യാനപാലകൻ, യാത്രാ മൊഴി തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടിയാണ് രേഖാ മേനോൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
അപ്രതീക്ഷിതമായാണ് 2016ൽ രേഖയുടെ വിയോഗം സംഭവിച്ചത്. തൃശൂരിലെ ഫ്ലാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുമമ്പോൾ 45 വയസായിരുന്നു പ്രായം. നാളുകളായി ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. മരിക്കുന്നത് കുറച്ചുനാൾ മുമ്പാണ് തിരികെ നാട്ടിലെത്തിയത്.
രേഖയുടെ വേർപാട് സംഭവിച്ച് ആറ് വർഷം കഴിയുമ്പോഴും ഭാര്യയുടെ ഓർമയിലാണ് ഭർത്താവ് മോഹൻ കൃഷ്ണൻ.

ഇപ്പോൾ വീണ്ടും രേഖയുടെ വിയോഗത്തെ കുറിച്ച് മോഹൻ കൃഷ്ണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായിയെന്നാണ് മോഹൻ പറയുന്നത്. 'ഭാര്യയായിട്ടല്ല ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്ക് ഇഷ്ടം.'
'തൃശൂരിലെ ഞങ്ങളുടെ പുതിയ വീടിൻ്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടിൽ വന്നത്. അതിൻ്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മരിക്കുന്നതിന് തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു.'
'ഞാനും രേഖയും തമ്മിൽ പത്ത് വയസിൻ്റെ പ്രായവ്യത്യാസമുണ്ട്. പ്രായവ്യത്യാസം എന്ന കാരണം പറഞ്ഞ് വിവാഹം മുടക്കാനായി പലരും ശ്രമിച്ചു. രേഖയായിരുന്നു പ്രായവ്യത്യാസം ഒരു തടസമല്ലെന്നും അദ്ദേഹത്തെ തന്നെ മതിയെന്നും പറഞ്ഞ് ശഠിച്ചത്.'
'വിവാഹത്തിന് നിർബന്ധം പിടിച്ചത് രേഖയായിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണ്. അതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ അവൾ ചിരിച്ച് കൊണ്ട് തമാശ പറയുമായിരുന്നു. അവൾ പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്ന ആളാണ്. തിരിച്ചും അത് പ്രതീക്ഷിക്കും.'
'ഇത് തെറ്റിയപ്പോൾ ചില സെറ്റുകളിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ലോകം മുഴുവനും കറങ്ങണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ ഞങ്ങൾ ഒരുപാട് യാത്രകൾ പോയിട്ടുണ്ട്.'

'സംഭവം നടന്ന ദിവസം വിളിച്ചിട്ടും മെസേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പത്രം പുറത്ത് കിടക്കുന്നത് ഡ്രൈവർ കണ്ടിരുന്നു. വിളിച്ചിട്ട് വാതിൽ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്.'
'ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവൾ. ഞാൻ എത്തിയതിന് ശേഷം അവളെ എടുത്താൽ മതിയോയെന്ന് ചോദിച്ചിരുന്നുവെങ്കിലും ഇനി ഇരുത്താൻ ആവില്ലെന്നായിരുന്നു അവർ പറഞ്ഞത്. രേഖ പോയതോടെ എൻ്റെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടതെന്നും' മോഹൻ പറയുന്നു.


Click it and Unblock the Notifications











