twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ‌ തല്ലാൻ ഒടിച്ചു, അവസാനം രക്ഷകനായതും പ്രേം നസീർ!

    |

    നിത്യഹരിത നായകൻ പ്രേംനസീർ ഓർമ്മയായിട്ട് 33 വർഷ‌ങ്ങൾ പിന്നിടുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ സൂപ്പർ സ്റ്റാർ പരിവേഷം ലഭിച്ച നസീർ 1989 ജനുവരി 16 നാണ് അന്തരിച്ചത്. 62 വയസായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. ചെന്നൈയിൽ വെച്ചായിരുന്നു നിത്യഹരിതനായകൻ കാലയവനികയ്ക്കുള്ളിൽ മറയുന്നത്. ചിറയിൻകീഴ് ആക്കോട് ഷാഹുൽ ഹമീദിൻറെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16 നാണ് പ്രേം നസീറിന്റെ ജനനം. ശാർക്കര ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീചിത്തിര വിലാസം സ്‌കൂളിലാണ് പ്രാഥമി ക വിദ്യാഭ്യാസം നടത്തിയത്.

    'വിഷ്ണു ഏട്ടനോട് ശരിക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷം'; പ്രണയകാലത്തെ കുറിച്ച് അനു സിത്താര'വിഷ്ണു ഏട്ടനോട് ശരിക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷം'; പ്രണയകാലത്തെ കുറിച്ച് അനു സിത്താര

    അബ്ദുൽ ഖാദർ എന്ന പേര് മാറ്റി പ്രേം നസീർ എന്ന് പുനർനാമകരണം നടത്തിയത് തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം സിനിമയിൽ നിറഞ്ഞ് നിന്നു നസീറിന്റെ ചലച്ചിത്ര ജീവിതം. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ് ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളിൽ അദ്ദേഹം നായകനായി. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാർ. 107 ചിത്രങ്ങളിൽ ഷീലയുടെ കൂടെ നായകനായി അഭിനയിച്ചു. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്.

    'കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും, അമ്മയുടെ പ്രകൃതമാണ്'; പ്രതികരിച്ച് സീമ ജി നായർ!'കുറ്റപ്പെടുത്തിയാലും പറ്റുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും, അമ്മയുടെ പ്രകൃതമാണ്'; പ്രതികരിച്ച് സീമ ജി നായർ!

    നിത്യ ഹരിത നായകൻ

    107 ചിത്രങ്ങളിൽ ഒരേ നായികക്കൊപ്പം നായകനായി അഭിനയച്ചതിൽ ഗിന്നസ് റെക്കോഡും നേടി. 1978ൽ പ്രദർശിക്കപ്പെട്ട 41 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിന് നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു.

    കലയോടുള്ള അഭിനിവേശം

    1990 ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെ ഒടുവിലത്തെ പടം. ജന്മാന്തരങ്ങൾക്കിപ്പറവും മലയാളിയുടെ സങ്കൽപങ്ങളിലെ നിത്യഹരിത നായകനായി പ്രേം നസീർ ഇന്നും ജീവിക്കുന്നു. മലയാള കാമുക സങ്കൽപങ്ങളുടെ ആദ്യ രൂപമായിരുന്ന അദ്ദേഹത്തിന്റെ ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസ്സും മലയാളികളുടെ ഹൃദയത്തിൽ നസീറിന് പകരക്കാരനില്ലാതാക്കി. കാലഘട്ടത്തിന്റെ പ്രതീകമായി നസീർ ഇന്നും മലയാളിയുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പർസ്റ്റാറും പ്രേം നസീർ ആയിരുന്നു. സ്വഭാവമഹിമയും ആദർശധീരതയുമുള്ള വ്യക്തി എന്ന പ്രതിച്ഛായ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിന് ഒരു പോലെ നിലനിർത്താൻ കഴിഞ്ഞു.

    പ്രേംനസീറിനെ സംവിധായകൻ അപമാനിച്ചപ്പോൾ

    കുറ്റാന്വേഷകനായും എഴുത്തുകാരനായും കർഷകനായും കുടുംബനാഥനായും വടക്കൻ പാട്ടുകളിലെ വീരനായും റൊമാന്റിക് ഹീറോ ആയും അദ്ദേഹം പ്രേക്ഷക മനസ്സുകൾ കീഴടക്കി. സസ്‌പെൻസും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം ഒരുപോലെ മഹാപ്രതിഭക്ക് വഴങ്ങിയിരുന്നു. ഒരിക്കൽ പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ തല്ലാൻ ഓടിച്ചപ്പോഴും രക്ഷനായി അവതരിച്ചത് സാക്ഷാൽ പ്രേം നസീർ തന്നെയായിരുന്നു. പ്രേം നസീറിലെ മനുഷ്യ സ്നേഹിയെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് പഴയകാല ക്യാമറാമാനായിരുന്ന വേണു. 'സിനിമാക്കാരുടെ പരിപാടി കോട്ടയത്ത് നടക്കുകയാണ്. പ്രേം നസീർ അടക്കമുളള പ്രതിഭകളും അക്കാലത്തെ പുതുമുഖങ്ങളായ ശോഭന, സുധീർ തുടങ്ങി നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.'

    Recommended Video

    മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam
    രക്ഷകനായതും പ്രേംനസീർ

    'വേദിയിൽ പ്രസം​ഗിക്കാൻ‌ കയറിയ ചെമ്പരത്തി സിനിമയുടെ സംവിധായകൻ പി.എൻ മേനോൻ പ്രേം നസീറിനെ പരസ്യമായി കളിയാക്കി. കണ്ടുമടുത്ത മുഖമാണ് അദ്ദേഹത്തിന്റേതെന്നും പുതു തലമുറയ്ക്ക് വഴി മാറി കൊടുക്കണമെന്നും പി.എൻ മേനോൻ പറഞ്ഞു. പ്രസം​ഗം കഴിഞ്ഞ് പി.എൻ മേനോൻ ഇറങ്ങിയപ്പോൾ പ്രേം നസീർ മറുപടി പ്രസം​ഗം നടത്തി. തന്റെ ആദ്യ സിനിമ എന്നോടൊപ്പമായിരുന്നില്ലേയെന്നും അത് വലിയ വിജയമായിരുന്നില്ലേയെന്നും പ്രേം നസീർ പി.എൻ മേനോനോട് ചോദിച്ചു. തന്റെ ജനങ്ങൾ പറഞ്ഞാലെ സിനിമകളിൽ നിന്നും മാറുവെന്നും പ്രേം നസീർ പറഞ്ഞു. സംഭവം പ്രേം നസീർ ആരാധകരിൽ കോപം ഉണ്ടാക്കി. പി.എൻ മേനോനെ ആരാധകർ‌ തല്ലാനൊരുങ്ങി. ആ സംഘർഷാവസ്ഥയിൽ നിന്ന് പ്രേം നസീറാണ് പി.എൻ മേനോനെ രക്ഷിച്ച് കൊണ്ടുപോയത്' വേണു പറയുന്നു.

    Read more about: prem nazir
    English summary
    malayalam movie cameraman venu open up about Prem Nazir's helpingmentality
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X