twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം, സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണ്'; പ്രതികരിച്ച് സിബി മലയിൽ!

    |

    ഒരു സിനിമ തിയേറ്ററിൽ എത്തി കഴിഞ്ഞാൽ ഫസ്റ്റ് ഷോ മുതൽ ആ സിനിമയെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിക്കാൻ തുടങ്ങും.

    ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ മുതൽ ഇന്റർവെല്ലിന് പുറത്തേക്ക് ഇറങ്ങുന്നവരുടെ വായിലേക്ക് മൈക്ക് കുത്തിരുകി നിർബന്ധിച്ച് അഭിപ്രായം പറയിപ്പിക്കുന്നുവെന്നത് സിനിമക്കാരിൽ പലർക്കും എതിർ അഭിപ്രായമുള്ള കാര്യമാണ്. സിനിമയുടെ പ്രദർശനം ആരംഭിച്ച് കുറച്ച് ദിവസം സമയം അനുവദിച്ച ശേഷമെ റിവ്യു പറയാവൂ എന്ന് വരെ മലയാളത്തിലെ സിനിമാ പ്രവർത്തകർ പറയാറുണ്ട്.

    Also Read: 'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് സുഹാനയോടുള്ള സ്‌നേഹം', ബഷീറിന് മുമ്പിൽ കരഞ്ഞ് സഹോദരിമാർ!Also Read: 'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് സുഹാനയോടുള്ള സ്‌നേഹം', ബഷീറിന് മുമ്പിൽ കരഞ്ഞ് സഹോദരിമാർ!

    ആദ്യത്തെ മണിക്കൂറും ആദ്യത്തെ ദിവസവും റിവ്യു വരുന്നത് സിനിമകളെ നശിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ചിലർ പറഞ്ഞിരുന്നു.

    ഇപ്പോഴിത സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണെന്നും അഭിപ്രായ പ്രകടനം നടത്തുമ്പോൾ ഒരു മര്യാദ വേണമെന്നും പറയുകയാണ് സംവിധായകൻ സിബി മലയിൽ പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്ന് പറച്ചിൽ. ഒടിടിയുടെ വരവിനെ കുറിച്ചും സിബി മലയിൽ അഭിമുഖത്തിൽ സംസാരിച്ചു.

    അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം

    സോഷ്യൽമീഡിയയുടെ ഉപയോ​ഗം ജനങ്ങളിൽ വർധിച്ചതോടെയാണ് സിനിമാ റിവ്യൂകൾ പ്രേക്ഷകർക്കിടയിൽ വർധിച്ചത്. എത്രയൊക്കെ കാശ് മുടക്കി പ്രമോഷൻ ചെയ്താലും സിനിമയിൽ നല്ല കണ്ടന്റില്ലെങ്കിൽ സിനിമ പരാജയപ്പെടുമെന്നത് 2022ൽ പല വമ്പൻ താരങ്ങളുടെ സിനിമകൾ ഫ്ലോപ്പായതോടെ പ്രേക്ഷകർ മനസിലാക്കിയത്.

    അതേസമയം മൗത്ത് പബ്ലിസിറ്റിയിലൂടെ വളരെ ചെറിയ പടങ്ങൾ വരെ നൂറ് ദിവസം തിയേറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ്.'

    സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണ്

    'ഒരു സിനിമ തിയേറ്ററിൽ ഇറങ്ങി ഇന്റർവെൽ ആകുമ്പോഴേക്കും അതിന്റെ അഭിപ്രായങ്ങൾ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു സിനിമയെ വിലയിരുത്തേണ്ടത് അത് പൂർണ്ണമായും കണ്ടശേഷമാണ്.'

    'പക്ഷെ ഇപ്പോൾ ഇന്റർവെൽ ആകുമ്പോഴേക്കും ഫസ്റ്റ് ഹാഫ് എങ്ങനെയുണ്ടെന്നുള്ള അഭിപ്രായം ചോദിച്ച് ആളുകൾ വരും. ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് എന്നുള്ള വേർതിരിക്കൽ നമ്മുടെ മാത്രം രീതിയാണ്. ഹോളിവുഡിൽ അങ്ങനെയല്ല. സിനിമയെ പൂർണ്ണമായും കാണുക.'

    Also Read: വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍Also Read: വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍

    നായകനോടുള്ള ദേഷ്യം

    'സിനിമ കണ്ട് അതിനെ ഉൾക്കൊള്ളാനുള്ള സമയം കൊടുക്കാതെ പടി ഇറങ്ങി വരുമ്പോൾ തന്നെ അഭിപ്രായം ചോദിക്കുന്നത് ഒട്ടും ആശ്വാസ്യമായ കാര്യമല്ല. മൂന്നോ നാലോ പേരുടെ അഭിപ്രായം ജഡ്ജ്മെന്റായി മാറുകയാണ്.'

    'ഈ സിനിമയുടെ പുറകിൽ എത്ര പേരുടെ കഠിനാധ്വാനമുണ്ട്, സാമ്പത്തീക ഇൻവസ്റ്റ്മെന്റുണ്ട് എന്നൊന്നും മനസിലാക്കാതെ വലിയ ദ്രോഹമാണ് ചെയ്യുന്നത്. ഒരാഴ്ച എങ്കിലും ഒരു സിനിമ ആളുകൾക്ക് കാണാൻ തിയേറ്ററിൽ വിട്ടുകൊടുക്കണം ശേഷം റിവ്യു ചെയ്യണം.'

    'അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം. നായകനോടുള്ള ദേഷ്യത്തിന്റെ പേരിൽ വരെ റിവ്യു ചിലർ പറഞ്ഞേക്കും.'

    സ്വാർഥമായ താൽപര്യങ്ങളാണ് കാരണം

    'സ്വാർഥമായ താൽപര്യങ്ങളാണ് ഇത്തരം റിവ്യുകൾക്ക് പിറകിൽ. അങ്ങനെ ഒത്തിരി സിനിമകൾ ഇവർ തകർത്ത് കളഞ്ഞിട്ടുണ്ട്. ടെലിവിഷൻ പ്രചാരത്തിൽ വന്ന സമയത്ത് അത് സിനിമയെ തകർത്തുകളയുമെന്ന് പലരും ഭയപ്പെട്ടിരുന്നു. കാരണം അന്ന് പോപ്പുലർ സീരിയലുകൾ വന്നിരുന്നു. ആ സമയത്ത് തിയേറ്റർ കലക്ഷൻ കുറയുമോ എന്നായിരുന്നു ആശങ്ക.'

    'ഹോളിവുഡിലൊക്കെ നമ്മളെക്കാളും മുന്നെ ടി.വിയും ഒരുപാട് ചാനലുകളും വന്നിരുന്നു. ഇപ്പോൾ ഒടിടിയുടെ കാര്യത്തിലും പലരും ആശങ്ക പങ്കുവെക്കുന്നുണ്ട്. പക്ഷെ അതിൽ കാര്യമില്ല. കാരണം ഒടിടിക്ക് ഇത്രയും പ്രചാരം ലഭിച്ചത് കൊവിഡ് കാരണമാണ്.'

    ഒടിടി ഒരു സെക്കന്റ് ഓപ്ഷനാണ്

    'അന്ന് തിയേറ്ററുകളിൽ പോവാൻ പറ്റാതെയിരിക്കുമ്പോൾ ആളുകൾക്ക് കിട്ടുന്ന ഏക എന്റർടെയ്ൻമെന്റ് ടിവിയിൽ വരുന്ന സിനിമകളാണ്. അതുകൊണ്ട് ഒടിടിക്ക് വ്യൂവർഷിപ്പ് കിട്ടി. ഒടിടി ഒരു സെക്കന്റ് ഓപ്ഷനാണ്. തിയേറ്ററിൽ വന്ന സിനിമ പിന്നെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റുന്ന ഒരു സ്പേസായി അതിനെ കാണാം.'

    'പക്ഷെ ബേസിക്കലി സിനിമ ഒരു തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന മീഡിയമാണ്. സൗണ്ടും വിഷ്വലുമൊക്കെ ഇരുട്ട് വീണ മുറിയിൽ വലിയ സ്ക്രീനിൽ ഇരുന്നു കാണേണ്ട അനുഭവമാണ്.'

    'സംഘം ചേർന്ന് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടിയിലോ തമാശകൾക്കിടയിലോ അല്ല അതിന്റെ ആസ്വാദനം വേണ്ടത്. ഫോണിലൊക്കെ സിനിമ കാണുന്നത് ആ മീഡിയത്തോട് ചെയ്യുന്ന ദ്രോഹമാണ്' സിബി മലയിൽ പറഞ്ഞു.

    Read more about: director
    English summary
    Malayalam Movie Director Sibi Malayil Reacted To Film Reviews, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X