താരപുത്രന്മാര്‍ക്കൊപ്പം പുതുമുഖങ്ങളും! നാളെ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവയാണ്! കാണൂ
Recommended Video

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മോശമില്ലാത്തൊരു തുടക്കമായിരുന്നു ഈ വര്‍ഷം ലഭിച്ചത്. 2019ന്റെ തുടക്കത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ ധാരാളമായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമായി മാറിയത്. വിജയ് സൂപ്പറും പൗര്‍ണമിക്കും പിന്നാലെ നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങിയിരുന്നു.
ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീലും കുമ്പളങ്ങി നെെറ്റ്സും മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രങ്ങളായിരുന്നു. ഇനിയും നിരവധി സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. ഇതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ തുടക്കകാരുടെ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മാര്‍ച്ച് ഏട്ടിന് അഞ്ച് മലയാള സിനിമകളാണ് റിലീസിനെത്തുന്നത്. ഈ സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.

സൂത്രക്കാരന്‍
ഗോകുല്‍ സുരേഷും നിരഞ്ജന്‍ മണിയന്‍പിളള രാജുവും നായകന്‍മാരായി എത്തുന്ന ചിത്രമാണ് സൂത്രക്കാരന്‍. സിനിമ മാര്‍ച്ച് ഏട്ടിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷ ബൊല്ലാമ്മയാണ് ചിത്രത്തിലെ നായിക. അനില്‍ രാജാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ലാലു അലക്‌സ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സ്വാസിക, കൈലാഷ്, സരയൂ, വിജയരാഘവന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി,ടോമി കെ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

കളിക്കൂട്ടുകാര്‍
അതിശയന്‍,ആനന്ദഭൈരവിഎന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് കളിക്കൂട്ടുകാര്‍. ഭാസി പടിക്കല്‍ തിരക്കഥ സംഭാഷണമെഴുതിയ സിനിമ പികെ ബാബുരാജ് സംവിധാനം ചെയ്തിരിക്കുന്നു. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം സലീംകുമാര്‍, ജനാര്‍ദ്ദനന്‍,ഇന്ദ്രന്‍സ്,കുഞ്ചന്‍,രണ്‍ജി പണിക്കര്‍,ബൈജു, ഷമ്മി തിലകന്‍,ശിവജി ഗുരുവായൂര്‍ തുടങ്ങിയ ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പെങ്ങളില
മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ടിവി ചന്ദ്രന്‍ ഒരുക്കിയ സിനിമയാണ് പെങ്ങളില. ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജാതി രാഷ്ട്രീയം പ്രമേയമാക്കിയാണ് എടുത്തിരിക്കുന്നത്. എട്ട് വയസുളള പെണ്‍കുട്ടിയും അവളുടെ വീട്ടില്‍ ജോലിക്കെത്തുന്ന അറുപത്തഞ്ചുക്കാരനായ അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രം പറയുന്നത്. അക്ഷര കിഷോറാണ് ചിത്രത്തില്‍ ലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. നരേന്‍,രണ്‍ജി പണിക്കര്‍,ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്,തിരു,പ്രിയങ്ക നായര്‍, മെറീന മൈക്കില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഓട്ടം
നായിക നായകന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഓട്ടം. നവാഗതനായ സാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വൈപ്പിന്‍ പ്രദേശത്തെ സാമൂഹികാന്തരീക്ഷത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്.കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. രാജേഷ് കെ നാരായണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ യെഴുതിയിരിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഗാംബിനോസ്
മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗാംബിനോസ്. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, സമ്പത്ത് രാജ്,ശ്രീജിത്ത് രവി,സാലു കെ ജോര്‍ജ്ജ്,സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ,തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കങ്കാരു ബ്രോഡ്കാസ്റ്റിംഗ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.


Click it and Unblock the Notifications











