ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത മലയാള ചിത്രങ്ങള്‍

By Meera Balan

മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിന് ബോളിവുഡ് പ്രത്യേക താത്പര്യം കാട്ടാറുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രവും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി നടന്‍ പൃഥ്വിരാജ് പറഞ്ഞു.

ഒട്ടേറെ മലയാളം ചിത്രങ്ങളാണ് ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്തത്. മണിചിത്രത്താഴ് മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍. മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതില്‍ സംവിധായകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സഹനടന്‍മാരെയും നടിമാരെയും കണ്ടെത്തുന്നതിനാണ്. മണിചിത്രത്താഴ് പല ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോള്‍ ഇക്കാര്യം വ്യക്തമായതാണ്. ഇതാ ബോളിവുഡിലേയ് പറന്ന മലായള ചിത്രങ്ങള്‍

മണിച്ചിത്രത്താഴ്-ഭൂല്‍ ഭുലയ്യ

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രിയദര്‍ശനാണ് ചിത്രം ഒരുക്കിയത്. അക്ഷയ് കുമാര്‍, വിദ്യ ബാലന്‍, അമീഷ പട്ടേല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

റാംജി റാവു സ്പീക്കിംഗ്- ഹേരാ ഫേരി

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിദ്ദീഖ് ലാല്‍ ചിത്രം റാംജി റാവു സ്പീക്കിംഗ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് പ്രിയദര്‍ശനാണ്. ഹേരാ ഫേരി എന്ന പേരിലാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്തത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, തബു, പരേഷ് റാവള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ബോഡിഗാര്‍ഡ്

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍


സിദ്ദീഖ് ചിത്രം ബോഡി ഗാര്‍ഡും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു. ഈ ചിത്രം ഇതേ പേരില്‍ സംവിധായകന്‍ തന്നെ ഹിന്ദിയിലേക്ക് മാറ്റി

ഇഷ്ടം-മേരാ ബാപ് പെഹലേ ആപ്പ്

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

സിബി മലയില്‍ സംവിധാനം ചെയ്ത് ദിലീപ്, നെടുമുടി വേണു, നവ്യ നാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തില ഈ ചിത്രം പ്രിയദര്‍ശനാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. മേരാ ബാപ് പെഹലേ ആപ്പ് എന്ന ഹിന്ദി ചിത്രത്തില്‍ അക്ഷയ് ഖന്ന, ജനീലിയ ഡിസൂസ, പരേഷ് റാവള്‍, ഓംപുരി, ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

താളവട്ടം-ക്യോം കി

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

മലയാള പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു താളവട്ടം. ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പിന്നീട് പ്രിയദര്‍ശന്‍ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ക്യോം കി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, റിമി സെന്‍, ജാക്കി ഷരോഫ്, ഓം പുരി, സുനില്‍ ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ഗോഡ്ഫാദര്‍-ഹല്‍ചല്‍

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

അഞ്ഞൂറാനെയും മക്കളെയും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തതും പ്രിയ ദര്‍ശനായിരുന്നു. മലായളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഹല്‍ചല്‍ എന്ന പേരിലാണ് ഹിന്ദിയില്‍ പുറത്തിറങ്ങിയത്. അക്ഷയ് ഖന്ന, കരീന കപൂര്‍, അര്‍ഷാദ് വര്‍സിസ സുനില്‍ ഷെട്ടി, അമരിഷ് പുരി, പരേഷ് റാവള്‍, ജാക്കി ഷരോഫ്, അര്‍ബാസ് ഖാന്‍, ശക്തി കപൂര്‍, ഫര്‍ഹ നാസ്, ലക്ഷ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍

പഞ്ചാബി ഹൗസ്-ചുപ്‌കേ ചുപ്‌കേ

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ചുപ്‌കേ ചുപ്‌കേയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്‍ തന്നെയായിരുന്നു ചിത്രത്തെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയത്. ഷഹീദ് കപൂര്‍ കരീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചുപ്‌കേ ചുപ്‌കേ ബോക്‌സോഫീസ് ഹിറ്റായി മാറി.....

കൂടെവിടെ?

ഹിന്ദിയിലെ മലയാളം റീമേക്കുകള്‍

ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ അവസാനം കേള്‍ക്കുന്ന ചിത്രം കൂടെവിടെയാണ്. പത്മരാജന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുഹാസിനി, രഹ്മാന്‍, മമ്മൂട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ പൃഥ്വിയായിരിയ്ക്കും നായകന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X