ഒടിയൻ ഷർട്ട് ധരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ!! ഒടിയന്റെ ആദ്യ ഷോയ്ക്കെത്തിയ താരങ്ങൾ

ആരാധകർ മാത്രമല്ല സിനിമ താരങ്ങൾ ഉൾപ്പെടെ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു.

രാവിലെ മുതൽ ഉത്സവ സമാനമായ അവസ്ഥയായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തിയേറ്ററുകൾ. ഒടിയന്റെ ആദ്യ ഷോ കാണാൻ ഹർത്താലും മറ്റ് സാങ്കേതി പ്രശ്നങ്ങളും അവഗണിച്ചായിരുന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. പലയിടത്തും ടിക്കറ്റ് ലഭിക്കാത്ത ഒരു സാഹചര്യമായിരുന്നു. കട്ടൗട്ടിൽ പാൽ അഭിഷേകം നടത്തിയും നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് പാട്ട് പാടിയും ആരാധകർ ഒടിയന്റെ വരവ് ആഘോഷിക്കുകയായിരുന്നു.

ആരാധകർ മാത്രമല്ല സിനിമ താരങ്ങൾ ഉൾപ്പെടെ ആദ്യ ഷോയ്ക്ക് എത്തിയിരുന്നു. സഹപ്രവർത്തകർക്കിടിയിൽ തന്നെ കട്ട മോഹൻലാൽ ഫാൻസുണ്ട്. ആരാധകർക്കൊപ്പം താരങ്ങളും ഒടിയന്റെ വരവ് ആഘോഷമാക്കിയിരുന്നു. എന്നാൽ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വർഷം കാത്തിരുന്നിട്ട് നിരാശയാണ് ഫലമെന്നാണ് ഒരു കൂട്ടർ പറയുന്നത്.

 ഉത്സവ പ്രതീതി

ഉത്സവ പ്രതീതി

സംസ്ഥാനത്തെ പല തിയേറ്ററുകളിൽ ഇന്നു രാവിലെ ഉത്സവ പ്രതീതിയായിരുന്നു. ഒടിയനെ കാണാനായി ഹർത്താലിനെ അവഗിച്ചും ജനങ്ങൾ പാഞ്ഞെത്തിയിരുന്നു. ജയ് വിളിച്ചും പ്രിയപ്പെട്ട താരത്തിന് കട്ടൗട്ടിൽ പാലഭിഷേകം നടത്തിയുമാണ് ആരാധകർ ഒടിയനെ വരവേറ്റത്.

ഫാൻസ്  ഷോയിൽ ശ്രീകുമാർ മേനോനും

ഫാൻസ് ഷോയിൽ ശ്രീകുമാർ മേനോനും

ഒടിയനെ കാണാൻ ആരാധകർക്കൊപ്പം ശ്രീകുമാർ മേനോനും എത്തിയിരുന്നു. ഫാൻസ് ഷോയിലാണ് ആദ്ദേഹവും എത്തിയത്. ആരാധകരുടെ നേരിട്ടുള്ള പ്രതികരണം അറിയാൻ വേണ്ടിയാണ് തിയേറ്ററിൽ എത്തിയതെന്ന് സംവിധായകൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയ്ത്. ആദ്യ പ്രദർശനത്തിനു ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇനിയും തിയേറ്ററിൽ തുടരാനാണ് ആഗ്രഹമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

 ഒടിയൻ ജാക്കറ്റ് ധരിച്ച്

ഒടിയൻ ജാക്കറ്റ് ധരിച്ച്

ഒടിയൻ ജാക്കറ്റ് ധരിച്ചാണ് ശ്രീകുമാർ മേനോൻ തിയേറ്ററിൽ എത്തിയത്. ജാക്കറ്റിന്റെ പിറകിൽ ഒടിയൻ മാണിക്യന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആരാധകർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും അദ്ദേഹം വിമുകത കാണിച്ചില്ല. ഒടിയൻ ഷർട്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുൻപ് ഒടിയൻ മാല ഫാഷൻ ട്രന്റിൽ ഇടം പിടിച്ചിരുന്നു.

ഒടിയനെ  കാണാൻ താങ്ങളും

ഒടിയനെ കാണാൻ താങ്ങളും

രാവിലെ 4.30 ഓടെയാണ് ആദ്യ ഷോ ആരംഭിച്ചത്. ഒരു വലിയ വിഭാഗം പ്രേക്ഷകർ തിയേറ്ററിൽ എത്തിയിരുന്നു. ജനങ്ങൾ മാത്രമല്ല സിനിമ താരങ്ങളും ആദ്യ ഷോ കാണാൻ തിയേറ്ററിൽ എത്തിയിരുന്നു. നീരജ് മാധവ്, കൈലേഷ്, ഉണ്ണി മുകുന്ദൻ തീവണ്ടിയിലെ നായിക സംയുക്ത മേനോൻ മുതലായ താരങ്ങളും ആദ്യ ഷോ കാണാൻ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X