സൂപ്പർ ഹിറ്റ് ചലച്ചിത്രം 'ഉറുമ്പുകൾ ഉറങ്ങാറില്ല' ഇനി തമിഴിലേയ്ക്
ജിജു അശോകന്റെ സംവിധാന മികവിൽ ചെമ്പൻ വിനോദ് - വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ചു, 2015 ൽ പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ 'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴിലേയ്ക് പുനര്നിര്മ്മിക്കപ്പെടുന്നു.

സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദേവ് മോഹൻ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റെ അടുത്തതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രം.
AAAR പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ , കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ T B രഘുനാഥൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചലച്ചിത്രം ആണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം AAAR പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങൾ.
കോമഡി ത്രില്ലർ ജോണറിൽ പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ,ആൾവാർ കുറിച്ചി, ,അളകാപുരം,അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, CREW തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുന്നതായിരിക്കും എന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.


Click it and Unblock the Notifications