ഈ വര്‍ഷം പ്രണവ് മാത്രമല്ല പൃഥ്വിരാജ്, കാളിദാസ്,അരങ്ങേറ്റം കുറിക്കുന്ന താരപുത്രന്മാര്‍ വേറെയുണ്ട്!
2018 മലയാള സിനിമ ഇന്‍ഡസ്ട്രി മികച്ച സിനിമകളോടെയാണ് തുടങ്ങിയിരിക്കുന്നത്. പുറത്തിറങ്ങിയ സിനിമകളെല്ലാം മോശമില്ലാത്ത പ്രതികരണമാണ് നേടിയിരിക്കുന്നത്. നാളെ മുതല്‍ ബിഗ് റിലീസായി രണ്ട് സിനിമകളാണ് തിയറ്ററുകളിലേക്കെത്തുന്നത്. ഇക്കൊല്ലം മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
മലയാള സിനിമയില്‍ നിരവധി അരങ്ങേറ്റങ്ങളാണ് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. അതില്‍ ആരാധകര്‍ക്ക് സന്തോഷം നല്‍ക്കുന്ന കാര്യവുണ്ട്. പ്രമുഖന്മാരയ താരങ്ങളുടെ മക്കളാണ് ഈ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. നടനായി മാത്രമല്ല, സംവിധായകനായും അരങ്ങേറ്റം നടത്തുന്നവരും പട്ടികയിലുണ്ട്.

പ്രണവ് മോഹന്‍ലാല്‍
താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സാധാരണക്കാരെ പോലെ ലളിത ജീവിതം നയിക്കുന്ന പ്രണവിന് പിന്നില്‍ വലിയ ആരാധകരാണുള്ളത്. താരപുത്രന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി എന്ന സിനിമ നാളെ മുതല്‍ തിയറ്ററുകളിലേക്കെത്തുകയാണ്.

പൃഥ്വിരാജ്
മലയാള സിനിമയിലെ മിടുക്കന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. സിനിമകളുടെ തിരക്കുകള്‍ കൊണ്ട് താരത്തിന് നിന്ന് തിരിയാന്‍ പറ്റില്ല. നായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വി സംവിധായകനായുള്ള അരങ്ങേറ്റത്തിലാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോവുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍
അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരുന്നു. ശേഷം സംവിധായകനായുള്ള അരങ്ങേറ്റമാണ് ഈ വര്‍ഷം താരപുത്രന്‍ നടത്താന്‍ പോവുന്നത്. ലൗ ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ധ്യാന്‍ സംവിധാനം ചെയ്യുന്നത്.

ശ്രാവണ്‍ മുകേഷ്
നടന്‍ മുകേഷിന്റെ മകനായ ശ്രാവണ്‍ മുകേഷും സിനിമയിലേക്ക് എത്തിയ വര്‍ഷമാണ് 2018. ശ്രാവണ്‍ നായനകായി അഭിനയിക്കുന്ന സിനിമയാണ് കല്യാണം. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. ഫെബ്രുവരി 2 നാണ് സിനിമ റിലീസിനെത്താന്‍ പോവുകയാണ്.

കാളിദാസ് ജയറാം
കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഈ വര്‍ഷം സിനിമ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

രമേഷ് പിഷാരടി
അവതാരകനായും കേമേഡിയനായും മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന രമേഷ് പിഷാരടി അഭിനയത്തിന് പുറമെ സംവിധായകനാവുകയാണ്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഈ വര്‍ഷം തന്നെ സിനിമ തിയറ്ററുകളിലേക്കെത്തും.

സിദ്ധാര്‍ത്ഥ്
തമിഴ് നടനായ സിദ്ധാര്‍ത്ഥ് മലയാള സിനിമയിലേക്കും എത്തിയിരിക്കുകയാണ്. ദിലീപിന്റെ കമ്മാര സംഭവം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലെ ആദ്യ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

തൃഷ
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും ഈ വര്‍ഷം മലയാള സിനിമയിലേക്കെത്തിയിട്ടുണ്ട്. നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











