ബിഗ് ബജറ്റില്ല, ബ്രഹ്മാണ്ഡമല്ല! കഴിഞ്ഞ വര്‍ഷം അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ സിനിമകളുമുണ്ട്!!

Recommended Video

2018 ൽ അംഗീകാരം ലഭിക്കാതെ പോയ സിനിമകൾ | filmibeat Malayalam

പുതിയൊരു വര്‍ഷം കൂടി പിറന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ നിന്നും രക്ഷനേടി പുതിയൊരു കേരളം പുതുക്കി പണിഞ്ഞ് കൊണ്ടിരിക്കുകയാണ്. സിനിമാമേഖലയെയും സാരമായി തന്നെ പ്രളയം ബാധിച്ചിരുന്നു. ചിത്രീകരണം ആരംഭിച്ചതും റിലീസ് തീരുമാനിച്ചിരുന്നതുമായ സിനിമകളെല്ലാം പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍ സെപ്റ്റംബറോട് കൂടി ബിഗ് ബജറ്റിലൊരുക്കിയ ഹിറ്റ് സിനിമകളെത്തി ബോക്‌സോഫീസ് കുലുങ്ങിയിരിക്കുകയാണ്. എന്നാല്‍ അര്‍ഹിച്ച അംഗീകാരം നേടാതെ പോയ സിനിമകളുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ഉണ്ടെന്നാണ് സൂചന. ഫഹദിന്റെയും ദിലീപിന്റെയും സിനിമകളടക്കം ബോക്‌സോഫീസില്‍ കാര്യമായി പ്രകടനം നടത്താതെ പോയ സിനിമകള്‍ ഇവയാണ്.

 കാര്‍ബണ്‍

കാര്‍ബണ്‍

കഴിഞ്ഞ ജനുവരിയിലെത്തിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു കാര്‍ബണ്‍. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഛായാഗ്രഹകന്‍ വേണുവിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക. മികവുറ്റ ദൃശ്യവിസ്മയം സമ്മാനിച്ച കാര്‍ബണ്‍ ബോക്‌സോഫീസില്‍ ഹിറ്റാവാന്‍ സകല സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ അതിനെ സമ്മതിച്ചിരുന്നില്ല. കാര്‍ബണിന് ശേഷം ഫഹദ് നായകനായി അഭിനയിച്ച വരത്തന്‍ ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ബോക്‌സോഫീസ് ഹിറ്റായിരുന്നു.

 കമ്മാരസംഭവം

കമ്മാരസംഭവം

2018 ല്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏക ചിത്രമായിരുന്നു കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മ്മിച്ചത്. ദിലീപിന്റെ കരിയറിലെ തന്നെ വലിയ ചിത്രമായിരുന്നു കമ്മാരസംഭവം.തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അതിലും മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമായിരുന്നു. റിലീസിനെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമയുടെ ഡിവിഡി ഇറങ്ങാത്തതില്‍ ആരാധകരും നിരാശരായിരുന്നു. എന്നാല്‍ കഴിഞ്ഞ ക്രിസ്തുമസിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമ്മാരനും എത്തിയിരുന്നു. ഇതോടെ സിനിമ തിയറ്ററില്‍ പോയി കാണാത്തത് നഷ്ടമായി എന്ന് പ്രേക്ഷകര്‍ക്ക് പറയേണ്ട അവസ്ഥയായിരുന്നു.

മറഡോണ

മറഡോണ

അടുത്ത കാലത്തായി ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന യുവതാരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ മറഡോണ എന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ മറഡോണയ്ക്കും ചെറിയൊരു സാധ്യതയുണ്ടായിരുന്നു.

 ഇബ്ലീസ്

ഇബ്ലീസ്

മലയാള സിനിമയില്‍ പുതുമയുള്ള കഥയുമായെത്തിയ സിനിമയായിരുന്നു ഇബ്ലീസ്. ആസിഫ് അലി നായകനായി അഭിനയിച്ച സിനിമയില്‍ മഡോണ സെബാസ്റ്റിയനായിരുന്നു നായിക. ഫാന്റസി ചിത്രങ്ങള്‍ മലയാളത്തില്‍ അത്ര സുപരിചിതമല്ലെങ്കിലും ഇബ്ലീസ് അത്തരമൊരു സിനിമയായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ നിന്നും ആദ്യമേ ലഭിച്ച മിശ്ര പ്രതികരണം സിനിമയെ പരാജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

 ലില്ലി

ലില്ലി


പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായൊരു സിനിമയായിരുന്നു ലില്ലി. തീവണ്ടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത മേനോന്‍ ആയിരുന്നു ലില്ലിയിലെ നായിക. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ലില്ലിയും ഒരു വിജയം അര്‍ഹിച്ചിരുന്ന സിനിമയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X