twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷം റിലീസിനെത്തിയത് 39 സിനിമകള്‍? തിയറ്ററുകളില്‍ വിജയം നേടിയതും പരാജയപ്പെട്ട ചിത്രങ്ങളും ഇവയാണ്

    |

    ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയായിരുന്നു മലയാളം. ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മ്മിച്ച് തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു. ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടി നേട്ടം വരെ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. 2019 ലെ ലാഭനഷ്ട കണക്കുകള്‍ നോക്കുകയാണെങ്കില്‍ അമ്പത് ശതമാനം വിജയവും അമ്പത് ശതമാനം നഷ്ടവും രേഖപ്പെടുത്തിയിരുന്നു.

    ്അതേ സമയം 2020 ല്‍ നഷ്ടങ്ങളുടെ വര്‍ഷമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കുഞ്ഞാലി മരക്കാര്‍ അടക്കമുള്ള സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ആറ് മാസങ്ങള്‍ കഴിയുമ്പോള്‍ ഇതുവരെ റിലീസിനെത്തിയ സിനിമകളില്‍ വിജയം സ്വന്തമാക്കിയതും പരാജയപ്പെട്ടതുമായ സിനിമകള്‍ ഏറെയാണ്.

    2020 ലെ സിനിമകള്‍

    2020 ജനുവരിയില്‍ 26 സിനിമകളായിരുന്നു കേരളത്തില്‍ നിന്നും പിറന്നത്. ധമാക്ക, അഞ്ചാം പാതിര, ബിഗ് ബ്രദര്‍, ഉറിയടി, അല്‍ മല്ലു, ഷൈലോക്ക്, ദി കുങ്ഫു മാസ്റ്റര്‍, അന്വേഷണം, മറിയം വന്ന് വിളക്കൂതി തുടങ്ങിയ സിനിമകളെല്ലാം ഏറെ തരംഗമുണ്ടാക്കിയിരുന്നു. എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ഷറഫൂദീന്‍, തുടങ്ങിയ കൂട്ടുകെട്ടില്‍ പിറന്ന അഞ്ചാം പാതിര ആയിരുന്നു ഏറ്റവുമധികം തരംഗമുണ്ടാക്കിയത്. ക്രൈം ത്രില്ലര്‍ ഗണത്തിലൊരുക്കിയ അഞ്ചാം പാതിര ബ്ലോക്ക് ബസ്റ്റര്‍ മൂവിയായിരുന്നു. ജനുവരിയിലെ മികച്ച സിനിമയും ആ മാസം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും അഞ്ചാം പാതിര ആയിരുന്നു.

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam
    2020 ലെ സിനിമകള്‍

    അതുപോലെ മമ്മൂട്ടി നായകനായിട്ടെത്തിയ ഷൈലോക്കും പ്രതീക്ഷിച്ചത് പോലെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരുന്നു. മെഗാസ്റ്റാര്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി എത്തിയതിനാല്‍ മമ്മൂട്ടി ആരാധകര്‍ ഷൈലോക്കിനെ വിജയത്തിലേക്ക് എത്തിച്ചു. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദര്‍ പ്രതീക്ഷിച്ചത് പോലെ വിജയിച്ചിരുന്നില്ല. വലിയ താരനിര അണിനിരന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താനാകാതെ വരികയായിരുന്നു. ജനുവരിയില്‍ റിലീസിനെത്തിയ 26 സിനിമകളില്‍ രണ്ട് സിനിമകളാണ് വലിയ വിജയം നേടിയത്. ബാക്കി എല്ലാം കാര്യമായി ചലനമുണ്ടാക്കാതെ പ്രദര്‍ശനം അവസാനിപ്പിച്ചു.

    2020 ലെ സിനിമകള്‍

    ഈ വര്‍ഷത്തെ ഏറ്റവും തരംഗമുണ്ടാക്കിയ മറ്റ് സിനിമകള്‍ പിറന്നത് ഫെബ്രുവരിയിലായിരുന്നു. പതിനൊന്നോളം സിനിമകളായിരുന്നു മലയാളത്തില്‍ നിന്നും ഈ മാസത്തില്‍ തിയറ്ററുകളിലേക്ക് എത്തിയത്. അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്, ട്രാന്‍സ്, ഫോറന്‍സിക്, തുടങ്ങിയ ചിത്രങ്ങളായിരുന്നു ഫെബ്രുവരിയിലെ ഹിറ്റ് ചിത്രങ്ങള്‍. അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജിനെയും ബിജു മേനോനെയും നായകന്മാരാക്കി സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായി ഇതും മാറി.

     2020 ലെ സിനിമകള്‍

    അതുപോലെ തന്നെ 'വരനെ ആവശ്യമുണ്ട്, ട്രാന്‍സ്' എന്നീ സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ട് തിരിച്ച് വരവ് നടത്തിയ ചിത്രമായതിനാല്‍ വരനെ ആവശ്യമുണ്ട് ഏറെ പ്രേക്ഷക നിരൂപണം നേടിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും നായിക നായകന്മാരായി എത്തി എന്നത് കൊണ്ടും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും ട്രാന്‍സും സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് ഉയര്‍ന്നു.

    2020 ലെ സിനിമകള്‍

    മാര്‍ച്ചില്‍ നാല് സിനിമകളായിരുന്നു റിലീസിനെത്തിയത്. പിന്നാലെ കൊറോണ കാരണം തിയറ്ററുകളെല്ലാം അടച്ച് പൂട്ടുകയായിരുന്നു. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള ആയിരുന്നു മാര്‍ച്ചിലെ ശ്രദ്ധേയമായ സിനിമകള്‍. എന്നാല്‍ കപ്പോള റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകള്‍ അടച്ചതിനാല്‍ സിനിമയ്ക്ക് നല്ല പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് കപ്പോള ശ്രദ്ധേയമാവുന്നത്. അന്ന ബെന്‍ നായികയായിട്ടെത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യൂസും ശ്രീനാഥ് ഭാസിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആറ് മാസങ്ങള്‍ കഴിയുമ്പോള്‍ മലയാള സിനിമയുടെ സ്ഥിതി ഇങ്ങനെ നിലനില്‍ക്കുകയാണ്.

    Read more about: cinema സിനിമ
    English summary
    Malayalam Movies First Half Report 2020: Super Hit And Flop Movies List
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X