For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറും മധുരരാജയുമടക്കം തരംഗമായ സിനിമകള്‍! 2019ല്‍ 100 ദിവസം ഓടിയ ചിത്രങ്ങള്‍ ഇവയാണ്

  |

  2019 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷം തന്നെയായിരുന്നു. നിരവധി ശ്രദ്ധേയ സിനിമകളാണ് ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം തന്നെ റിയലിസ്റ്റിക് ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന പതിവ് ഇത്തവണയും ഉണ്ടായിരുന്നു.

  മലയാള സിനിമകള്‍ക്കൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങളും മല്‍സര രംഗത്തുണ്ടായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രങ്ങള്‍ കുതിച്ചത്. തിയ്യേറ്ററുകളില്‍ നൂറ് ദിവസം തികച്ച സിനിമകളും ഇക്കൊല്ലം ഉണ്ടായിരുന്നു. ഈ വര്‍ഷം തിയ്യേറ്ററുകളില്‍ നൂറ് ദിവസം തികച്ച സിനിമകളെക്കുറിച്ചറിയാം...

  പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറും ഇക്കൊല്ലം തരംഗമായ സിനിമയായിരുന്നു. 200 കോടി ക്ലബിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ കൂടിയായിരുന്നു ലൂസിഫര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വരവിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  ലൂസിഫറിന് പിന്നാലെയാണ് മമ്മൂട്ടിയുടെ മധുരരാജയും തരംഗമായി മാറിയത്. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ നൂറ് കോടിക്കടുത്ത് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു സിനിമ. ഉദയകൃഷ്ണയുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ മധുരരാജ അണിയിച്ചൊരുക്കിയിരുന്നത്. മമ്മൂട്ടിയുടെ തന്നെ പോക്കിരിരാജയുടെ രണ്ടാം ഭാഗം കൂടിയായിരുന്നു ചിത്രം.

  നവാഗതനായ മധു സി നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്.ശ്യാം പുഷ്‌കരന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്.

  ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗര്‍ണമിയും. ജിസ് ജോയ് സംവിധാനം ചെയ്ത ഈ സിനിമയാണ് ഇക്കൊല്ലത്തെ ആദ്യ വിജയ ചിത്രമായി മാറിയത്. ഫീല്‍ഗുഡ് വിഭാഗത്തില്‍പ്പെട്ട സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആസിഫ് അലി ജിസ് ജോയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ വിജയചിത്രം കൂടിയായിരുന്നു ഇത്.

  പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയ ചിത്രമായിരുന്നു. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ആസിഫ് അലിയും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണങ്ങളോടെയാണ് സിനിമ തിയ്യേറ്ററുകളില്‍ നൂറ് ദിവസം തികച്ചത്.

  യുവനടന്മാരില്‍ ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്

  ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ച ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം 50 കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു ചിത്രം. ഓണം സമയത്താണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവുമായിരുന്നു നിര്‍മ്മാണം.

  ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജുവിനൊപ്പം ചെമ്പന്‍ വിനോദും നൈല ഉഷയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് സംവിധായകന്‍ നടത്തിയത്. പീരിയഡ് ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു പൊറിഞ്ചു മറിയം ജോസ്.

  മാമാങ്കം അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും

  Read more about: 2021 ahead
  English summary
  Malayalam Movies Ran For More Than 100 Days In 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X