മമ്മൂട്ടി, ഫഹദ്, പൃഥ്വിരാജ്, അഡാറ് ലവിന് മുന്നില്‍ ഇവരാണ്! അടുത്ത ആഴ്ചത്തെ റെക്കോര്‍ഡ് ആർക്ക്?
Recommended Video

2018 നെക്കാളും മലയാള സിനിമയ്ക്ക് അനുഗ്രമാവുന്നത് 2019 ആണെന്നാണ് സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഒരുപാട് സിനിമകള്‍ റിലീസിനെത്തിയെങ്കിലും ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയത് അപൂര്‍വ്വം സിനിമകളായിരുന്നു. എന്നാല്‍ ഈ വര്‍ഷമെത്തിയ എല്ലാ സിനിമകളും മോശമില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.
ഫെബ്രുവരിയിലെത്തിയ സിനിമകളാണ് അതില്‍ പ്രധാനപ്പെട്ടത്. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്, ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ്, പൃഥ്വിരാജിന്റെ നയന്‍, മമ്മൂട്ടിയുടെ തന്നെ യാത്ര തുടങ്ങിയ സിനിമകളെല്ലാം തിയറ്ററിലും ബോക്‌സോഫീസിലും മിന്നിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ എത്തുന്ന ചിത്രങ്ങള്‍ അതിലും കിടിലനാണോ എന്നാണ് അറിയാനുള്ളത്. ഫെബ്രുവരി പതിനാലിനും പതിനഞ്ചിനുമെത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു അഡാറ് ലവ്
വാലന്റ്റൈന്‍സ് ഡേ പ്രമാണിച്ച് റിലീസിനെത്തുന്ന മലയാള ചിത്രമാണ് ഒരു അഡാറ് ലവ്. പ്രണയദിനമായ ഫെബ്രുവരി പതിനാലിന് തന്നെയാണ് സിനിമയുടെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ മൂന്ന് ഭാഷകളിലും സിനിമ എത്തും. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് വമ്പന്‍ പ്രതീക്ഷകളോടെയാണ് വരുന്നത്. റിലീസിന് മുന്‍പ് ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ അറിയപ്പെടുന്നത് ഏക മലയാള ചിത്രമായിരിക്കും ഒരു അഡാറ് ലവ്. ചിത്രത്തില്‍ നിന്നും മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടി ശ്രദ്ധിക്കപ്പെടുന്നതോടെയുമാണ് സിനിമ ശ്രദ്ധേയമായത്.

ഒരു അഡാറ് ലവിന്റെ റിലീസ്
ഫെബ്രുവരി പതിനാലിന് ലോകത്തെമ്പാടുമായി 2000 തിയറ്ററുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം 1200 ഓളം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ ഇതുവരെയുണ്ടാകാത്ത അത്രയും ഹൈപ്പോടെയാണ് സിനിമ എത്തുക. സിനിമയുടെ വമ്പന്‍ പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ബുക്ക് മൈ ഷോ ഇതിനകം ആരംഭിച്ചിരുന്നു. നല്ല ട്രെന്‍ഡിംഗാണ് ചിത്രം കാണിച്ചിരിക്കുന്നത്. ആറ് കോടിയോളം ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റായെങ്കിലും പിന്നീട് സിനിമയില്‍ നിന്നും വന്ന പാട്ടിനും ടീസറുകള്‍ക്കുമെല്ലാം നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ തിയറ്ററുകളിലേക്ക് എത്തിയാല്‍ കൂവി തോല്‍പ്പിക്കുമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഒരു വിഭാഗം ആളുകളില്‍ നിന്നും വന്ന് കൊണ്ടിരിക്കുന്നത്.

ജൂണ്‍
രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂണ്‍. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രവുമായിട്ടാ രജിഷ എത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നവയായിരുന്നു. െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ജൂണില്‍ രജിഷ അഭിനയിക്കുന്നത്. അതിന് വേണ്ടി നടത്തിയ മേക്കോവര്‍ ആരാധകരെയും ഞെട്ടിച്ചിരുന്നു. രജിഷയുടെ സൗന്ദര്യത്തിന്റെ പ്രത്യേകതകളിലൊന്നായ നീളമുള്ള മുടി മുറിക്കുകയും ശരീരഭാരം കുറയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ഫെബ്രുവരി 15 ജൂണ്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്.

ദി ഗാംബിനോസ്
ഫെബ്രുവരി എട്ടിന് റിലീസിനെത്തുമെന്ന് പറഞ്ഞിരുന്ന സിനിമയാണ് ഗാംബിനോസ്. എന്നാല്‍ ഫെബ്രുവരി പതിനഞ്ചിന് സിനിമ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകങ്ങള്‍ നടത്തിയിരുന്ന ഗാംബിനോസിനെ പോലീസിനടക്കം എല്ലാവര്‍ക്കും പേടി സ്വപ്‌നമായിരുന്നു. ഈ ഭീകര കുടുംബത്തിന്റെ കഥയുമായി മലയാളത്തില്‍ സിനിമ വരികയാണ്. എന്നാല്‍ ഈ ചിത്രം പറയുന്നത് മലബാറിനെ പശ്ചാതലമാക്കിയൊരു കഥയായിരിക്കും. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്‍. സ്‌റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്‌ലൈനോടെ വരുന്ന സിനിമ നവാഗതനായ ഗിരീഷ് പണിക്കരാണ് സംവിധാനം ചെയ്യുന്നത്. രാധിക ശരത് കുമാര്‍, ശ്രീജിത്ത് രവി, നീരജ, സിജോയ് വര്‍ഗീസ്, സാലു കെ ജോര്‍ജ്, തമിഴ് നടന്‍ സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











