വല്യേട്ടനും തൊമ്മനും മക്കളും ഇല്ലാതെ എന്ത് ആഘോഷം! ഓണക്കാലത്തെ ചില സ്ഥിരം സിനിമകള്‍ കാണാം

By Prashant V R

കോവിഡ് അതിജീവനത്തിനിടെ മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. പൂക്കളമൊക്കെയിട്ട് മാവേലി തമ്പുരാനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് മലയാളികള്‍. ഇത്തവണ തിയ്യേറ്ററുകള്‍ അടച്ചിട്ടതോടെ മിക്കവരും ടെലിവിഷന്‍ ചാനലുകളെയാണ് സിനിമകള്‍ക്കായി ആശ്രയിക്കുന്നത്. ഇന്റര്‍നെറ്റുളള കാലത്തും കുടുംബ പ്രേക്ഷകരെല്ലാം ടിവിക്ക് മുന്‍പില്‍ തന്നെയാണ്. നിരവധി പുതിയ സിനിമകള്‍ ഇത്തവണ വിവിധ ചാനലുകളിലായി ഓണം സമയത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Recommended Video

Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

ഓണക്കാലത്ത് പുതിയ സിനിമകള്‍ക്കിടെയിലും ചില പഴയ സിനിമകളും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. എല്ലാ വര്‍ഷങ്ങളിലും പ്രേക്ഷകര്‍ക്ക് വേണ്ടി ഈ സിനിമകള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. ഓണക്കാലത്ത് സ്ഥിരം വരാറുളള ചില മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

തൊമ്മനും മക്കളും

ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും ലാലും രാജന്‍ പി ദേവും മല്‍സരിച്ചഭിനയിച്ച ചിത്രമാണ് തൊമ്മനും മക്കളും. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ ഒരു സ്ഥിരം ഓണചിത്രമാണ്. കൈരളി ടിവിയിലാണ് തൊമ്മനും മക്കളും വരാറുളളത്. 2005ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. തൊമ്മന്റെയും മക്കളുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്.

വല്യേട്ടന്‍

ഓണം സമയത്ത് സ്ഥിരമായി കാണിക്കാറുളള സിനിമകളിലൊന്നാണ് വല്യേട്ടന്‍. മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വല്യേട്ടന് കാഴ്ചക്കാര്‍ ഏറെയാണ്. എല്ലാവര്‍ഷവും ഓണക്കാലത്ത് വല്യേട്ടനും അനിയന്‍മാരും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുണ്ട്. കൈരളി ടിവിയിലാണ് വല്യേട്ടന്‍ സംപ്രേക്ഷണം ചെയ്യാറുളളത്.

കാര്യസ്ഥന്‍

ദിലീപ് നായകനായി തോംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്യസ്ഥന്‍. അഖില ശശിധരന്‍ നായികയായി എത്തിയ ചിത്രം ഒരു കുടുംബ ചിത്രമായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഓണക്കാലത്തും ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളള സിനിമകളിലൊന്നാണ് കാര്യസ്ഥന്‍. സിനിമയിലെ ഓണവില്ലിന്‍ എന്ന തുടങ്ങുന്ന ഗാനം ഒരുകാലത്ത് തരംഗമായി മാറിയിരുന്നു.

ട്വന്റി 20

മലയാള സിനിമയിലെ മിക്ക താരങ്ങളും അഭിനയിച്ച ട്വന്റി20യും ഒരു പതിവ് ഓണ ചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന ചിത്രം ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷമാക്കിയ ചിത്രമാണ്, ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. സൂര്യ ടിവിയിലാണ് ട്വന്റി 20 വരാറുളളത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ്

ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്, എഷ്യാനെറ്റിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് കാണിക്കാറുളളത്. മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ കാവ്യാ മാധവന്‍, കനിഹ, ശരത്കുമാര്‍, സായികുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ആറാം തമ്പുരാന്‍

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ആറം തമ്പുരാന്‍. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രം മുന്‍പ് ഓണക്കാലത്ത് പതിവായി സംപ്രേക്ഷണം ചെയ്യാറുണ്ടായിരുന്നു. മോഹന്‍ലാലിന്റെ മാസ് പ്രകടനം കൊണ്ട് തന്നെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ആറാം തമ്പുരാനിലെ ഗാനങ്ങളും ഒരുകാലത്ത് വലിയ തരംഗമായി മാറിയിരുന്നു.

Read more about: onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X