»   » തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

Written By:
Subscribe to Filmibeat Malayalam

ആദ്യകാല മലയാള ചിത്രങ്ങള്‍ മിക്കതും ചര്‍ച്ച ചെയ്തത് കേരളത്തിലെ തൊഴിലില്ലായ്മയായിരുന്നു. തൊഴിലില്ലായ്മയില്‍ നിന്ന് തുടങ്ങി ഇല്ലാത്ത പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്ന ചെറുപ്പക്കാരെയാണ് തൊണ്ണൂറുകളിലുള്ള മലയാള സിനിമകളില്‍ അധികവും കണ്ടത്.

സത്യന്‍ അന്തിക്കാട്, സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ട്, സിബി മലയില്‍ തുടങ്ങിയ സംവിധായകരാണ് കേരളത്തിലെ തൊഴിലില്ലായ്മയെ കുറിച്ച് തങ്ങളുടെ സിനിമകളിലൂടെ കാര്യമായി ചര്‍ച്ച ചെയ്തത്. അത്തരം ചില ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

തൊഴിലില്ലാതെ വലയുന്ന ചെറുപ്പക്കാരെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ ചിത്രമാണ് നാടോടിക്കാറ്റ്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും തൊഴിലില്ലാതെ അലയുന്ന കേരളത്തിലെ ചെറുപ്പക്കാര്‍. കോമഡിയുടെ അകമ്പടിയോടെയാണ് സത്യന്‍ അന്തിക്കാട് ദാസന്റെയും വിജയന്റെയും കഥ പറഞ്ഞത്

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

തൊഴിലില്ലായ് പ്രധാന പ്രശ്‌നമായ മറ്റൊരു ചിത്രമാണ് റാംജി റാവു സ്പീക്കിങ്. ബാലകൃഷ്ണനും (സായികുമാര്‍) ഗോപാല കൃഷ്ണനും (മുകേഷ്) ആണ് ചിത്രത്തില്‍ തൊഴിലില്ലാതെ വലയുന്ന ചെറുപ്പക്കാര്‍

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്. മോഹന്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രം ഒടുവില്‍ പേര് മാറ്റി ഗൂര്‍ക്ക പണി തിരഞ്ഞെടുക്കും

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

എംഎ പഠനം പൂര്‍ത്തിയാക്കിയ നായകനാണ് ചിത്രത്തിലെ തൊഴില്‍രഹിത ചെറുപ്പക്കാരന്‍. ഒരു കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

ഒരു അച്ഛന്റെയും മകന്റെയും കഥ പറഞ്ഞ ചിത്രമാണ് കാരുണ്യം. എന്നാല്‍ സിനിമയിലെ പ്രധാന പ്രശ്‌നം നായകന് ഒരു നല്ല ജോലി ഇല്ല എന്നതാണ്. ജീവിതത്തിന്റെ പല ഘട്ടത്തിലും ഒരു ജോലി എന്ന ആവശ്യം നായകനെ വലയ്ക്കുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തിയത്

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

ചിത്രത്തിനകത്ത് ഒരുപാട് ഉപകഥകള്‍ പറയുന്നുണ്ട്. ഏറ്റവും പ്രധാനം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഒരു ജോലിയ്ക്ക് വേണ്ടി അലയുന്ന തൊഴില്‍ രഹിതരെ കുറിച്ചുള്ള കഥയാണ്

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

ചന്ദ്രലേഖ ഒരു മുഴുനീള ഹാസ്യ കുടുംബ ചിത്രമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ സിനിമയിലെ പ്രധാന പ്രശ്‌നം നായകന് ഒരു ജോലി ഇല്ല എന്നതാണ്. ഒരു ജോലി കിട്ടി കുടുംബത്തെ സംരക്ഷിക്കാം എന്ന ആഗ്രഹവുമായി എത്തുന്ന നായകന്‍ പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് വീഴുന്നതാണ് പ്രേക്ഷകനെ ചിരിപ്പിച്ചത്.

തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം; മലയാള സിനിമയിലുമുണ്ട് തൊഴിലില്ലായ്മ!!

സിബി മലയില്‍ സംവിധാനം ചെയ്ത മാലയോഗം എന്ന ചിത്രം പറഞ്ഞതും തൊഴിലില്ലായ്മയെ കുറിച്ചാണ്. രമേശനും (ജയറാം) ജോസും (മുകേഷ്) വിദ്യാഭ്യാസം നേടിയവരാണ്. എത്ര നമ്പറുകള്‍ ഇട്ടു നോക്കിയിട്ടും ഒരു ജോലി കിട്ടിയില്ല. ഒടുവില്‍ കല്യാണ ബ്രോക്കര്‍മാരായി മാറുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.

English summary
If we take a close look at some of the Malayalam movies of the past, it could be found that most of them did deal with one or the other social issues. One such issue that has surfaced predominantly in our films is unemployment. Take a look at some of the Malayalam movies that dealt with the issues of unemployment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam