മമ്മൂട്ടി ബ്രേക്കിലാണ്, മോഹന്‍ലാല്‍ ഉടനെത്തും, മേയ് ആദ്യവാരത്തില്‍ റിലീസ് ചെയ്യുന്ന സിനിമകളിതാ, കാണൂ

Recommended Video

മേയ് ആദ്യവാരത്തില്‍ റിലീസ് ചെയ്യുന്ന സിനിമകളിതാ

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. മലയാള സിനിമയില്‍ അടുത്തിടെയായി സംഭവിച്ച നല്ല മാറ്റങ്ങളില്‍ പ്രേക്ഷകരും തൃപ്തരാണ്. നല്ല പാതയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് വിദഗ്ദ്ധരും വ്യക്തമാക്കിയിരുന്നു. ഒരുപിടി സിനിമകളാണ് അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. താരചക്രവര്‍ത്തിമാര്‍ മാത്രമല്ല യുവതാരങ്ങളും ആകെ തിരക്കിലാണ്.

അവധിക്കാലവും വിഷുവും ഒരുമിച്ചെത്തിയത് സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം നല്ലൊരു ലക്ഷണമായിരുന്നു. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന സുവര്‍ണ്ണാവസരത്തെ സിനിമാപ്രവര്‍ത്തകര്‍ ശരിക്കും വിനിയോഗിച്ചിരുന്നു. സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കിയ സിനിമകളടക്കം നിരവധി സിനിമകളാണ് മേയില്‍ റിലീസിനുള്ളത്. ചില സിനിമകളുടെ കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മറ്റ് ചില സിനിമകളുടെ തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. മേയില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചാണക്യതന്ത്രവുമായി ഉണ്ണി മുകുന്ദനെത്തുന്നു

ചാണക്യതന്ത്രവുമായി ഉണ്ണി മുകുന്ദനെത്തുന്നു

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് ചാണക്യതന്ത്രം. പോയവാരത്തിലായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. മേയ് മാസത്തിലെ ആദ്യ റിലീസായെത്തുന്ന ചിത്രമാണിത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ റിലീസിന് തയ്യാറെടുക്കുകയാണ്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഈ ചിത്രവും മാറ്റുരയ്ക്കാനുണ്ടായിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രം മെയ് നാലിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വിനായകനും ചെമ്പന്‍ ജോസുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കുട്ടന്‍പിള്ളയുടെ ശിവരാത്രിയും എത്തുന്നു

കുട്ടന്‍പിള്ളയുടെ ശിവരാത്രിയും എത്തുന്നു

ഏത് തരം കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ സുരാജ് തെളിയിച്ചിട്ടുണ്ട്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത കുട്ടന്‍പിള്ളയുടെ ശിവരാത്രിയും ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. പോയവാരത്തിലായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

ടൊവിനോ തോമസിന്റെ തീവണ്ടി

ടൊവിനോ തോമസിന്റെ തീവണ്ടി

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി സിനിമയില്‍ ശക്തമായി തുടരുകയാണ് ടൊവിനോ തോമസ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന തീവണ്ടി മെയ് നാലിന് റിലീസ് ചെയ്യുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ഫെലിനി ടിപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സംയുക്ത മേനോന്‍, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

ആസിഫ് അലിയുടെ ബിടെക്

ആസിഫ് അലിയുടെ ബിടെക്

ആസിഫ് അലി നായകനായി എത്തുന്ന ബിടെകും മെയ് നാലിനാണ് തിയേറ്ററുകളിലേക്കെത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ആസിഫ് അലിയും അപര്‍ണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

പൊളിറ്റിക്കല്‍ ത്രില്ലറായ നാം

പൊളിറ്റിക്കല്‍ ത്രില്ലറായ നാം

ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്ത നാം മെയ് 11 തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ചിത്രത്തിന്‍രെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

 കാമുകിയും എത്തും

കാമുകിയും എത്തും

ഇതിഹാസ മോഡലില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കാമുകി. എസ് ബിനു സംവിധാനം ചെയ്യുന്ന ചിത്രവും മേയില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസ്‌കര്‍ അലിയും അപര്‍ണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. ദുല്‍ഖര്‍ സല്‍മാന്റെ മഹാനടി, അല്ലു അര്‍ജുന്റെ നാ നേരു സൂര്യയും മേയില്‍ റിലീസ് ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X