twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    By Rohini
    |

    പഴയ ഫാഷനൊക്കെ ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തുകയാണ്. വസ്ത്രത്തിന്റെ കാര്യത്തിലായാലും ഹെയര്‍സ്‌റ്റൈല്‍ ആയാലും, എല്ലാം പഴമയെ, തിരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. ആ ഒരു മടങ്ങിപ്പോക്ക് ഇപ്പോഴുള്ള സിനിമകളിലും കാണാന്‍ കഴിയുന്നുണ്ട് എന്നതാണ് മറ്റൊരു സത്യ കഥ.

    മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളായ മായാവി, തുറുപ്പ് ഗുലാന്‍ പോലുള്ള സിനിമകള്‍ ഇതിന് മുമ്പ് കേരളത്തിലെത്തുകയും മികച്ച വിജയങ്ങള്‍ നേടുകയും ചെയ്ത സിനിമകളാണ്. മമ്മൂട്ടിയുടെ മാത്രമല്ല, പൃഥ്വിയുടെ അനാര്‍ക്കലിയും, മോഹന്‍ലാലിന്റെ ചതുരംഗവുമൊക്കെ മുമ്പ് കേരളത്തിലെത്തിയിട്ടുണ്ട്. ഇവരൊക്കെ അഭിനയിച്ചു തുടങ്ങുന്നതിന് മുമ്പേ റിലീസായ ചിത്രങ്ങള്‍ പിന്നീട് ഇതേ പേരില്‍ വീണ്ടും വരികയായിരുന്നു,.

    പഴയ കുറേ സിനിമകളുടെ പേര് കടമെടുത്ത്, പുതിയ സിനിമകള്‍ക്ക് ഇടുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ആ പഴയ സിനിമകളുടെ കഥയുമായി പുതിയ സിനിമയക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധം വേണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. അത്തരത്തില്‍ ഒരേ പേരില്‍ എത്തിയ എട്ട് സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്.

    ഭാര്യ

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1962 കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ഭാര്യ. സത്യനും രാഗിണിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 1994 ല്‍ ഉര്‍വശിയും ജഗദീഷും കേന്ദ്ര കഥാപാത്രങ്ങളായി ഇതേ പേരില്‍ മറ്റൊരു ചിത്രം കൂടെ മലയാളത്തിലെത്തി.

    ചതുരംഗം

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1959 ല്‍ പ്രേം നസീറും മിസ് കുമാരിയുമൊക്കെ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചതുരംഗം. 2002 ല്‍ കെ മധു ഈ പേര് വീണ്ടും ഉപയോഗിച്ചു. മോഹന്‍ലാല്‍, നവ്യ നായര്‍, നഗ്മ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി.

    തസ്‌കര വീരന്‍

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1957 ല്‍ സത്യനും രാഗിണിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തസ്‌കര വീരന്‍. 2005 ല്‍ മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി ഇതേ പേരില്‍ മറ്റൊരു ചിത്രം കൂടെ മലയാളത്തിലെത്തി.

    തുറുപ്പ് ഗുലാന്‍

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1975 ലാണ് ശ്രീകുമാരന്‍ തമ്പിയുടെ തുറുപ്പ് ഗുലാന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. പ്രേമം നസീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. 2006 ല്‍ ജോണി ആന്റണി ഈ പേര് കടമെടുത്ത് മറ്റൊരു ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടി, സ്‌നേഹ, ഇന്നസെന്റ്, ദേവന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    മായാവി

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1965 ലാണ് പഴയ മായാവി റിലീസ് ചെയ്തത്. നസീര്‍, മധു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജികെ രാമുവാണ് ചിത്രം സംവിധാനം ചെയ്തത്. 2007 ല്‍ ഷാഫി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ചിത്രത്തിന്റെ പേരും മായാവി എന്നാണ്.

    ലൗ ഇന്‍ സിംഗപ്പൂര്‍

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    'ചാം ചക്ക...' എന്ന് തുടങ്ങുന്ന ആ പഴയ പാട്ട് ഓര്‍മയില്ലേ. അത് ആ പഴയ സിനിമയിലേതാണ്. 1980 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പ്രേം നസീറും ജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 2009 ല്‍ മമ്മൂട്ടി മുഖ്യ കഥാപാത്രമായി ഇതേ പേരില്‍ മറ്റൊരു ചിത്രവും എത്തി.

    അസുരവിത്ത്

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    1968 ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രമാണ് അസുരവിത്ത്. പ്രേം നസീറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്ത അവതരിപ്പിച്ചത്. 2012 ല്‍ ആസിഫ് അലി നായകനായി ഇതേപേരില്‍ ഒരു ചിത്രം മലയാളത്തിലെത്തി.

    അനാര്‍ക്കലി

    മമ്മൂട്ടിയും ലാലും പൃഥ്വിയുമൊക്കെ സിനിമയില്‍ എത്തുന്നതിന് മുമ്പേ അവരുടെ സിനിമകള്‍ എത്തിയിട്ടുണ്ട്

    ഉദയ ഫിലിംസിന്റെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രം. പ്രേം നസീറും കെആര്‍ വിജയയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ 2015 ല്‍ സച്ചിയുടെ സംവിധാനത്തില്‍ മറ്റൊരു അനാര്‍ക്കലി കൂടെ മലയാളത്തിലെത്തി.

    English summary
    All those who are aware of old Malayalam movies might be quite familiar with the topic of this article. Quite a few times, we might have come through movies with the same name. It is common nowadays for movies to adapt the title of an old movie. Here we present some of the Malayalam movies which had the same title.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X