»   » ഭാര്യയെയും കുട്ടികളെയും കൊണ്ടു പോയി കാണിക്കാന്‍ വരട്ടെ!

ഭാര്യയെയും കുട്ടികളെയും കൊണ്ടു പോയി കാണിക്കാന്‍ വരട്ടെ!

Posted By: Sanviya
Subscribe to Filmibeat Malayalam

സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനാനുമതിയോടെ മാത്രമെ ഒരു സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളു. ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ എത്തുമ്പോഴാണ് ഒരു സിനിമയുടെ പ്രദര്‍ശനാനുമതിയ്ക്കായി അയയ്ക്കുന്നത്. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം.

സെന്‍സര്‍ ബോര്‍ഡെന്ന് പൊതുവെ വിളിക്കുന്ന ഈ സ്ഥാപനം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സിനിമകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ അതും അല്ലെങ്കില്‍ അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയുമാണ്. അത്തരത്തില്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന ഒന്നാണ് 'എ' സര്‍ട്ടിഫിക്കറ്റ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ചിത്രം. അശ്ലീല പരാമര്‍ശങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം, ലൈംഗീക ദൃശ്യങ്ങള്‍ എന്നിവയുള്ള ചിത്രങ്ങള്‍ക്കാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

പ്രേക്ഷകരില്‍ പലരും സിനിമയ്ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് നോക്കാറില്ല. കുടുംബവുമൊത്തൊരു സിനിമ കാണണമെന്ന് തോന്നുമ്പോള്‍ തിയേറ്ററില്‍ പോകും. ടിവിയില്‍ കണ്ട ട്രെയിലറിലെ തമാശകള്‍ കേട്ടായിരിക്കും ഈ ചിത്രം കാണാമെന്ന് തീരുമാനിക്കുന്നതും ഭാര്യയെയും മക്കളെയും കൂട്ടി തിയേറ്ററില്‍ എത്തുന്നത്. എന്നാല്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ തലക്കുനിച്ചിരിക്കേണ്ട അവസ്ഥയായിരിക്കും. അങ്ങനെ ഒരു അവസ്ഥയുണ്ടാക്കിയ മലയാള സിനിമകള്‍.

ട്രിവാഡ്രം ലോഡ്ജ്

2012ല്‍ വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ട്രിവാണ്ട്രം ലോഡ്ജ്. ജയസൂര്യ, ഹണിറോസ്, അനൂപ് മേനോന്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഒരിക്കല്‍ പോലും കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ പാടില്ലാത്ത ഒരു മലയാള സിനിമയാണ് ട്രിവാഡ്രം ലോഡ്ജ്. അശ്ലല സംഭാഷണങ്ങളും തെറി വിളികളുമായിരുന്നു ചിത്രം അവസാനിക്കുന്നത് വരെ.

ബ്യൂട്ടിഫുള്‍

ദേശീയ അവാര്‍ഡ് ജേതാവ് വികെ പ്രകാശ് സംവിധാനം ചെയ്ത മറ്റൊരു ജയസൂര്യ ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. ജയസൂര്യ, അനൂപ് മേനോന്‍, മേഘ്‌ന രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. അശ്ലീല സംഭാഷണങ്ങള്‍കൊണ്ട് നിറഞ്ഞ ബ്യൂട്ടിഫുളും കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ പാടില്ലാത്ത മലയാള സിനിമയാണ്.

ഹോട്ടല്‍ കാലിഫോര്‍ണിയ

ജയസൂര്യയെയും അനൂപ് മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അജി ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും കാരണം കുടുംബത്തോടൊപ്പം പോയവരെല്ലാം മുഖം താഴ്ത്തി വയ്ക്കുകയായിരുന്നു. ശങ്കര്‍, ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവളുടെ രാവുകള്‍

ഐവി ശശിയുടെ സംവിധാനത്തില്‍ 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അവളുടെ രാവുകള്‍. സീമ, രവികുമാര്‍, സോമന്‍, സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ചിത്രത്തിലെ സീമയുടെ മോശം രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചു.

22 ഫീമയില്‍ കോട്ടയം

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമയില്‍ കോട്ടയം എന്ന ചിത്രം കാണാന്‍ കുടുംബ സമേതം കയറിയവര്‍ ഒന്ന് ഞെട്ടി. ഫഹദ് ഫാസില്‍ റീമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ ചിത്രത്തിലും അശ്ലീല സംഭഷണങ്ങളായിരുന്നു.

മായാ മോഹിനി

ജോസ് തോമസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബിജു മേനോന്‍, ലക്ഷ്മി റായ്, മൈഥിലി, ബാബുരാജ്, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അശ്ലീല സംഭാഷണങ്ങള്‍ കേട്ട് കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയവര്‍ക്ക് തലകുനിച്ച് ഇരിക്കേണ്ടി വന്നു.

English summary
Malayalam movies which not suitable for family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X