ഈ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ?

Recommended Video

2017ല്‍ മലയാളം കണ്ട താരസുന്ദരിമാർ | filmibeat Malayalam

അനുരാധ, ജയഭാരതി തുടങ്ങി ആദ്യകാല നായികമാര്‍ അരങ്ങ് തകര്‍ത്ത് മലയാള സിനിമ ഇന്ന് പരീക്ഷണങ്ങളിലൂടെയാണ് മുന്നോട്ട് പോവുന്നത്. ഒപ്പും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം കൊടുത്ത് തുടങ്ങിയതോടെ മലയാള സിനിമയിലേക്ക് കഴിവുള്ള മികച്ച പല നടിമാരെയും കിട്ടിയിരിക്കുകയാണ്.

ഈ വര്‍ഷം മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പല നടിമാരും ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മറ്റ് ശ്രദ്ധിക്കപ്പെടുന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ പോയിരിക്കുകയാണ്. അത്തരത്തില്‍ ഈ വര്‍ഷം മലയാള സിനിമ സമ്മാനിച്ച നടിമാര്‍ ആരെക്കൊയണെന്ന് നോക്കാം.

അന്ന രേഷ്മ രാജന്‍

അന്ന രേഷ്മ രാജന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജന്‍. പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയിലെ അന്നയുടെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും നായികയായി അഭിനയിച്ചത് അന്നയായിരുന്നു.

നിമിഷ സജയന്‍

നിമിഷ സജയന്‍

നിമിഷ സജയന്‍ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ശ്രീജ എന്ന സാധാരണക്കാരിയായ കഥാപാത്രത്തെയായിരുന്നു ശ്രീജ അവതരിപ്പിച്ചിരുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഷെയിന്‍ നിഗത്തിന്റെ നായികയായി ഈട എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

ഐശ്വര്യ സുരേഷ്

ഐശ്വര്യ സുരേഷ്

മഴവില്‍ മനോരമയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെയാണ് ഐശ്വര്യ സുരേഷ് ശ്രദ്ധിക്കപ്പെടുന്നത്. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഡബ്‌സ്മാഷ് പുറത്ത് വിട്ട ഐശ്വര്യ കലി എന്ന സിനിമയിലൂടെ പൂജിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിലേക്കെത്തിയത്.

 വീണ നന്ദകുമാര്‍

വീണ നന്ദകുമാര്‍


എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ വീണ നന്ദകുമാര്‍ കടം കഥ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ശാന്തി ബാലചന്ദ്രന്‍

ശാന്തി ബാലചന്ദ്രന്‍

ടൊവിനോയുടെ നായികയായി തരംഗം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശാന്തി ബാലചന്ദ്രന്‍. ആര്‍ട്ട് വര്‍ക്കുകളെ ഏറെ സ്‌നേഹിക്കുന്ന ആളാണ് ശാന്തി.

 അനഘ എല്‍കെ

അനഘ എല്‍കെ

ബിജു മേനോന്റെ രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയായിരുന്നു അനഘ എല്‍കെ സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനഘ ശ്രദ്ധിക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X