വിജയിയും ബിഗിലും തകര്‍ക്കുന്നു! ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് അഡാറ് സിനിമകള്‍
ഒക്ടോബര്‍ അവസാന ആഴ്ചയോട് കൂടി തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളായിരുന്നു റിലീസ് ചെയ്തത്. ദീപാവലി ലക്ഷ്യമാക്കി എത്തിയ സിനിമകളായതിനാല്‍ തമിഴ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വിജയ് ചിത്രം ബിഗില്‍ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അതിവേഗം ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ബിഗില്‍ ഇപ്പോഴും വിജയഗാഥ തുടരുകയാണ്. രണ്ടാം സ്ഥാനത്തും തമിഴ് ചിത്രമാണുള്ളത്. കാര്‍ത്തി നായകനായി അഭിനയിച്ച കൈദി ആണ് തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കി ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ 50 കോടിയോളം രൂപയായിരുന്നു കൈദി സ്വന്തമാക്കിയത്.

നവംബര്‍ ആദ്യ ആഴ്ച മലയാളത്തില്‍ നിന്നും സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി. ആദ്യ വീക്കെന്‍ഡ് കഴിയുമ്പോഴും മലയാള ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ നിരാശപ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്ന.് ഈ ദിവസങ്ങളിലും കേരളത്തില്‍ നിന്നും ഏറ്റവും വലിയ തുക സ്വന്തമാക്കിയിരിക്കുന്ന തമിഴ് ചിത്രങ്ങളാണെന്നാണ് ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
Recommended Video
വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2, ആസിഫ് അലി നായകനായി അഭിനയിച്ചിരിക്കുന്ന അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളാണ് നവംബര്‍ ഒന്നിന് റിലീസ് ചെയ്തത്. സമ്മിശ്ര അഭിപ്രായങ്ങള്‍ സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന ഈ സിനിമകള്‍ വരും ദിവസങ്ങളില്‍ മോശമില്ലാത്ത നിലയിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications











