വമ്പന്‍ സിനിമകളുടെ ഘോഷയാത്ര! വിജയ് ചിത്രവുമായി പൃഥ്വിരാജിന്റെ വരവ്, ഇത്തവണ ബോക്‌സോഫീസ് തകരും

വിഷുവും ഓണവും കേരളത്തിന്റെ വലിയ ആഘോഷങ്ങള്‍ ആണെങ്കില്‍ ദീപാവലി എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്നതാണ്. പ്രത്യേകിച്ച് തെന്നിന്ത്യന്‍ സിനിമാലോകം. ബിഗ് റിലീസ് സിനിമകളുമായിട്ടാണ് ഓരോ വര്‍ഷവും ദീപാവലി പൊടിപൂരമാക്കാറുള്ളത്. ഇക്കൊല്ലവും അതില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കുന്നത്.

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമായി നാല് സിനിമകളും ബോളിവുഡില്‍ നിന്നും രണ്ട് സിനിമകളും ഒക്ടോബര്‍ ഇരുപത്തിയഞ്ചിന് റിലീസ് ചെയ്യാന്‍ പോവുകയാണ്. തമിഴില്‍ വിജയ് നായകനാവുന്ന ബിഗില്‍, കാര്‍ത്തി നായകനാവുന്ന കൈദി എന്ന സിനിമകള്‍ തമ്മിലാണ് ഏറ്റവും കൂടുതല്‍ പോരാട്ടം നടക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ബിഗില്‍

ബിഗില്‍

നാളെ റിലീസ് ചെയ്യുന്ന സിനിമകളില്‍ ബിഗ് ബജറ്റിലൊരുക്കിയ ബ്രഹ്മാണ്ഡ സിനിമയാണ് ബിഗില്‍. കേരളത്തില്‍ 250 സ്‌ക്രീനുകളിലാണ് ബിഗില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ദിവസം 300 ഓളം ഫാന്‍സ് ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്. തെരി, മെര്‍സല്‍, എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആറ്റ്ലി സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന ചിത്രമാണ് ബിഗില്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും ആറ്റ്‌ലിയാണ്. മൈക്കിള്‍, ബിഗില്‍ എന്നീ പേരുകളില്‍ രണ്ട് ഇരട്ട കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഒന്നിച്ചാണ് ബിഗില്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗില്‍ കേരളത്തിലെത്തിക്കുന്നത്.

 കൈദി

കൈദി

കാര്‍ത്തി നായകനായി അഭിനയിക്കുന്ന കൈദി ആണ് ബിഗിലിനൊപ്പം തമിഴില്‍ നിന്നും ഒക്ടോബര്‍ 25 നാണ് കൈദിയുടെ റിലീസും. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന കൈദി ഒരൊറ്റ രാത്രിയുടെ പശ്ചാതലത്തിലാണ് ഒരുക്കിയത്. മാ നഗരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ആണ് സംവിധാനം. മലയാളത്തില്‍ നിന്നും ഹരീഷ് പേരടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രമണ, ദീന, ജോര്‍ജ് മറിയം, ഹരീഷ് ഉത്തമന്‍, അര്‍ജുന്‍ ദാസ്, ഹംസാദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 വട്ടമേശ സമ്മേളനം

വട്ടമേശ സമ്മേളനം

എട്ട് യുവസംവിധായകരുടെ ചെറു ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് വട്ടമേശ സമ്മേളനം. ഹോംലി മീല്‍സ്, ബെന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിപിന്‍ ആറ്റ്ലിയാണ് ഇതൊരുക്കുന്നത്. ഒക്ടോബര്‍ 25 ന് തന്നെയാണ് വട്ടമേശ സമ്മേളനവും റിലീസ് ചെയ്യുന്നത്. കലിംഗ ശശി, സാജു നവോദയ, പാഷണം ഷാജി, അഞ്ജലി നായര്‍, കെ ട ിഎസ് പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, തൊമ്മി, സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി എന്നിവരാണ് താരങ്ങള്‍. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് സംവിധാനം.

Recommended Video

Vijay's Bigil Will Rule Deepavali Box Office | Filmibeat Malayalam

മരപ്പാവ

ടിഎസ് അരുണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് അരുണോദയം ക്രിയഷേന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മരപ്പാവ. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളും മാനസിക പ്രശ്‌നങ്ങളും തുറന്ന് കാട്ടുന്ന ചിത്രം ഒക്ടോബര്‍ 25 ന് തന്നെ റിലീസ് ചെയ്യുകയാണ്. നേരത്തെ ലണ്ടനിലെ പൈന്‍വുഡ് ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read more about: bigil ബിഗില്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X