മമ്മൂട്ടിയും നിവിനും സൗബിനും വിസ്മയിപ്പിക്കും! നവംബറില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവയാണ്!

Recommended Video

Most Awaited Movie Releases For November | Filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പുറത്തുവരാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല കാര്യങ്ങളും പുറത്തുവരുന്നത്. ആരാധകരാവട്ടെ ആദ്യം മുതലേ തന്നെ സിനിമ ഏറ്റെടുക്കാറുമുണ്ട്. മമ്മൂട്ടി, നിവിന്‍ പോളി, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരുടെയെല്ലാം സിനിമകളാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ളത്. ഇവയില്‍ പല സിനിമകളുടേയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രെയിലര്‍, ടീസര്‍ ഒക്കെ വൈറലായി മാറിയിരുന്നു.

വെള്ളിയാഴ്ചകള്‍ തിയേറ്റുകള്‍ക്ക് ഉത്സവമാണ്. അതാത് ആഴ്ചകളില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ എത്താറുണ്ട്. നവംബറില്‍ നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ചരിത്ര സിനിമകളും എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളുമൊക്കെയായി താരങ്ങളെല്ലാം എത്തുകയാണ്. ആസിഫ് അലിയും വിനീത് ശ്രീനിവാസനുമാണ് ആദ്യവാരത്തില്‍ ചിത്രങ്ങളുമായെത്തുന്നത്. നവംബറില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

തുടക്കമിടുന്നത് ആസിഫ് അലിയും വിനീത് ശ്രീനിവാസനും

അണ്ടര്‍വേള്‍ഡ്, ഹെലന്‍ ഈ രണ്ട് സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യവാരത്തില്‍ എത്തുന്നത്. ആസിഫ് അലിയും അരുണ്‍കുമാര്‍ അരവിന്ദും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആസിഫ് അലിയുടെ മകന്‍ ആദം അലിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ജെ മാത്തുക്കുട്ടിയുടെ സംവിധാന സംരംഭമാണ് ഹെലന്‍. അന്ന ബെന്നും നോബിള്‍ തോമസുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നവംബര്‍ ഒന്നിനാണ് ഈ രണ്ട് സിനിമകളും റിലീസ് ചെയ്യുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മൂത്തോനും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും

ഗീതുമോഹന്‍ദാസ് വീണ്ടും സംവിധായികയായി എത്തുകയാണ് മൂത്തോനിലൂടെ. നിവിന്‍ പോളി നായകനായെത്തിയ ചിത്രം നവംബര്‍ 8നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ട്രെയിലര്‍ എത്തിയത്. നിരവധി ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അനുരാഗ് കശ്യപാണ് സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍ ചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും നവംബര്‍ 8നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ലാല്‍ ജോസ് ചിത്രമായ 41 ന്റെ റിലീസും ഇതേ ദിനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധമാക്കയുടെ വരവ്

അഡാര്‍ ലവിന് ശേഷമുള്ള അടുത്ത സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് ഒമര്‍ ലുലു. നവംബര്‍ 15നാണ് ഈ സിനിമ എത്തുന്നത്. നിക്കി ഗില്‍റാണി, അരുണ്‍, മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ഷൂട്ട് തീര്‍ന്നുവെന്നും പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണെന്നും വ്യക്തമാക്കി സംവിധായകന്‍ എത്തിയിരുന്നു.

മാമാങ്കത്തിന്റെ വരവ്

മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നവംബര്‍ 21നാണ് എത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് മെഗാസ്റ്റാര്‍. മാമാങ്ക ചരിത്രവുമായെത്തുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റ് സിനിമകള്‍

രഞ്ജിത് ശങ്കര്‍ അജു വര്‍ഗീസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായ കമല നവംബര്‍ 29നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഷെയ്ന്‍ നിഗമിന്റെ ചിത്രമായ വലിയ പെരുന്നാള്‍, രജിഷ വിജയന്‍-നിമിഷ സജയന്‍ ടീമിന്റെ സ്റ്റാന്‍ഡ് അപ് തുടങ്ങിയ സിനിമകളും നവംബറില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X