'ലൊക്കേഷനിൽ ചെന്നാൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെയാണ്'; ജിഷിൻ മോഹൻ!

മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് ജിഷിൻ മോഹൻ. ഓട്ടോ​ഗ്രാഫ് സീരിയൽ മുതൽ കന്യാദാനം സീരിയൽ വരെ എത്തി നിൽക്കുമ്പോൾ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ജിഷിന് സാധിച്ചു.

നടി വര​ദയെയാണ് ജിഷിൻ വിവാഹം ചെയ്ത്. ഇരുവരും ഇപ്പോൾ അകന്ന് കഴിയുകയാണ്. താരങ്ങൾ വിവാഹമോചിതരായോ എന്നതിൽ വ്യക്തതയില്ല. അമലയെന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് ജിഷിന്‍-വരദ ജോഡി പ്രിയപ്പെട്ടതായി മാറിയത്.

നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ജിഷിനെ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും അഭിനയരംഗത്ത് സജീവമാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ യുട്യൂബ് ചാനല്‍ വഴിയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏക മകൻ വരദയുടെ സംരക്ഷണയിലാണ്.

ഏത് വിഷയത്തിലും വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പറയാറുള്ള ജിഷിൻ സീരിയൽ മേഖലയുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് തന്റെ പേരിലുണ്ടായ വിവാദപരമായ വാർത്തകളെ കുറിച്ച് അടക്കം ജിഷിൻ സംസാരിച്ചത്.

Jishin Mohan

അടുത്തിടെ സീരിയൽ സെറ്റിൽ വെച്ച് നടി സംവിധായകനെ തല്ലിയത് വലിയ വാർത്തയായിരുന്നു. കനൽപ്പൂവിന്റെ സെറ്റിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ച സംവിധായകൻ ടി.എസ് സജിയെ നടി തല്ലിയെന്നാണ് കുറച്ചുനാളുകൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നത്. സംഭവത്തിലെ സത്യാവസ്ഥ അതല്ലെന്നാണ് ജിഷിൻ പറയുന്നത്.

'സെറ്റിൽ വെച്ച് നടി സംവിധായകനെ അടിച്ച സംഭവത്തിൽ ന്യായം സംവിധായകന്റെ ഭാഗത്തായിരുന്നു. എന്നാൽ അദ്ദേഹത്തെ സെറ്റിൽ നിന്നും മാറ്റി. സ്ത്രീകൾ അവർക്കുള്ള നിയമം മുൻ നിർത്തിയാണ് പല കളികളും നടത്തുന്നത്. ഞാനൊരു സ്ത്രീ വിരോധിയല്ല. സ്ത്രീകളെ വളരെ ഇഷ്ടമുള്ള, ബഹുമാനിക്കുന്ന വ്യക്തി തന്നെയാണ്. പുരുഷന്മാരുടെ ന്യായമായ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ഒരു അസോസിയേഷൻ നല്ലതാണെന്നും', ജിഷിൻ പറഞ്ഞു.

പെൺകുട്ടിക്ക് മുമ്പിൽ വെച്ച് അശ്ലീല ചേഷ്ഠകൾ കാണിച്ച സവാദ് എന്ന വ്യക്തിയെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. സവാദുമായി ബന്ധപ്പെട്ട വാർത്തകളിലും ജിഷിൻ അഭിപ്രായ പ്രകടനം നടത്തി. 'സ്ത്രീകൾക്ക് മാത്രം പോരല്ലോ പുരുഷന്മാർക്കും സംഘടന ആവശ്യമുണ്ട്. സവാദിന്റെ കാര്യത്തിൽ ഞാൻ കൺഫ്യൂസ്ഡാണ്. പോലീസും അന്വേഷണവും നടക്കുകയല്ലേ.. നടക്കട്ടെ. വഴി തെറ്റിച്ച് വിട്ടില്ലെങ്കിൽ സത്യം തെളിയട്ടെ.'

'ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർഥം ഉൾക്കൊണ്ട് ജീവിക്കുന്ന ആളാണെങ്കിൽ ഫെമിനിനിസ്റ്റായ വ്യക്തിയെ ഇഷ്ടമാണെന്നും. എന്തിനും ഏതിനും ഫെമിനിസം പറഞ്ഞുകൊണ്ട് ആണുങ്ങളുടെ തലയിൽ കേറി നടക്കുന്നവരെ പുച്ഛമാണെന്നും', ജിഷിൻ പറഞ്ഞു.

Jishin Mohan

തന്നെ കുറിച്ച് പൊതുവെ പരക്കുന്ന അപവാദങ്ങളെ കുറിച്ചാണ് പിന്നീട് ജിഷിൻ സംസാരിച്ചത്. പെണ്ണ് പിടിയൻ, ദേഷ്യക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ പലരും നൽകുന്നത് കേട്ടിട്ടുണ്ടെന്നാണ് നടൻ പറഞ്ഞത്. ഇത്തരം അപവാദങ്ങൾ തന്റെ പേരിൽ വരുന്നതിനുള്ള കാരണവും ജിഷിൻ വ്യക്തമാക്കി. 'ഞാൻ ദേഷ്യക്കാരനാണ്. പെൺ കുട്ടികളുമായി എനിക്ക് റിലേഷനുണ്ട്... നല്ല സുഹൃത്തുക്കളുണ്ട്. പിന്നെ ഞാൻ ആരെയും പിടിച്ച് റേപ്പ് ചെയ്യുന്നില്ലല്ലോ. ഞാൻ ആരെയും കൊണ്ടുപോയി വിറ്റില്ലല്ലോ.'

'അപവാദങ്ങൾ ഈ ഫീൽഡിൽ നിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. എന്ന് അത് നിൽക്കുന്നോ അന്ന് ഞാൻ ഫീൽഡ് ഔട്ട് ആകുന്നു എന്നാണർത്ഥം. എന്റെ കൂടെ ഒരു പെണ്ണ് ഫോട്ടോയിൽ നിന്നാൽ പിറ്റേ ദിവസം അത് വാർത്തയാകും. ഒരു ലൊക്കേഷനിൽ ചെന്നാൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെയാണെന്നും', ജിഷിൻ മോഹൻ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X