'കൂട്ടുകൂടാൻ പുതിയ അതിഥി വരുന്നു...'; കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷത്തിൽ നടി അനുശ്രീ!

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായി കഴിഞ്ഞു നടി അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം സീ കേരള'ത്തിൽ പൂക്കാലം വരവായി എന്ന പരമ്പരിയിലാണ് അവസാനം അഭിനയിച്ചത്. ബാലതാരമായി അഭിനയം തുടങ്ങിയ താരം പിന്നീട് നായികാ വേഷങ്ങളിലേക്ക് മാറി.

അനുശ്രീ എന്നാണ് യഥാർ‍ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ് മുതലാണ് അനുശ്രീ അഭിനയം തുടങ്ങിയത്. ഓമനത്തിങ്കൾ പക്ഷി, ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികൾ, അമല തുടങ്ങിയ പരമ്പരകളിലാണ് താരം ആദ്യ കാലത്ത് അഭിനയിച്ചത്. പതിനഞ്ചാം വയസിലാണ് ആദ്യമായി ലീഡ് റോളിൽ അനുശ്രീ ഏഴുരാത്രികൾ എന്ന പരമ്പരയിൽ അഭിനയിച്ചത്. അമലയിലെ ശീതൾ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലതാരമായി അഭിനയം ആരംഭിച്ചു

അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രവും അനുശ്രിയുടെ ശ്രദ്ധിക്കപ്പെട്ടു. നടൻ റോൺസണിനോടൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മലയാള ടെലിവിഷൻ ആരാധകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് പൂക്കാലം വരവായി. ഒരു അമ്മയും നാല് പെൺമക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിൻറെ ജീവിതമാണ് പരമ്പരയിൽ കാണിക്കുന്നത്. ആദ്യ കാലങ്ങളിൽ ഇവർ ജീവിക്കാൻ ക്ലേശിക്കുന്ന നിമിഷങ്ങളിലൂടെയായിരുന്നു പരമ്പര മുന്നേറിയിരുന്നത്. പിന്നീട് പ്രണയവും പരമ്പരയുടെ പ്രമേയമായി. സപ്തതി, ഹർഷൻ പ്രണയവും സംയുക്ത, അഭിമന്യൂ പ്രണയവും അതോടൊപ്പം സംവൃതയും അശോകനും തമ്മിലുള്ള പ്രണയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സംവൃതയായി മികച്ച പ്രകടനമാണ് അനുശ്രീ പരമ്പരയിൽ കാഴ്ചവെച്ചിട്ടുള്ളത്.

സംഭവബഹുലമായ വിവാഹം

സീരിയലിലെ ട്വിസ്റ്റുകൾ പോലെ തന്നെ സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹവും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തുവന്നത്. സീരിയൽ രംഗത്തെ ക്യാമറമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്തത്. വളരെ രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് മാധ്യമങ്ങളും സഹ പ്രവർത്തകരും വരെ വിവാഹകാര്യം അറിയുന്നത്. അനുശ്രീയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പലരും ആദ്യം കരുതിയത് ഫോട്ടോഷൂട്ടോ ലൊക്കേഷൻ ചിത്രങ്ങളോ മറ്റോ ആയിരിക്കും എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. എന്നാൽ പിന്നീടാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും യഥാർത്ഥ വിവാഹം തന്നെയാണെന്ന് സ്ഥിരീകരണം വന്നത്.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
ആദ്യത്തെ കു‍ഞ്ഞ് വരുന്നു

അനുശ്രീയു‌ടേയും വിഷ്ണുവിന്റേയും ജീവിതത്തിലേക്ക് ആദ്യത്തെ കു‍ഞ്ഞ് വരാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. കുഞ്ഞ് വരാൻ പോകുന്ന സന്തോഷം അനുശ്രീയും വിഷ്ണുവും തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആഘോഷമായി ഇരുവരും വളൈകാപ്പ് ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ഞയും ചുവപ്പും കലർന്ന സാരിയും മുല്ലപ്പൂവും പൂമാലയും അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് അനുശ്രീ വളൈകാപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരും വളൈകാപ്പിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകകൾ നേർന്ന് എത്തിയത്. 2021 ഏപ്രിലിലായിരുന്നു അനുശ്രീയുടേയും വിഷ്ണുവിന്റേയും വിവാഹം.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X