'കുഞ്ഞിന്റെ അച്ഛനെ വിളിച്ചില്ലേ?'; മകന്റെ ഒന്നാം പിറന്നാൾ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആഘോഷിച്ച് അനുശ്രീ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സീരിയൽ നടി അനുശ്രീ. താരത്തിന്റെ വിവാഹം, കു‍ഞ്ഞിന്റെ ജനനം തുടങ്ങി എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹത്തോടെയാണ് അനുശ്രീ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.

മകൻ കൂടി പിറന്നതോടെ അഭിനയത്തിൽ നിന്നും കുറച്ച് കാലത്തേക്ക് കൂടി വിട്ടുനിൽക്കുകയാണ് താരം. സോഷ്യൽമീ‍ഡിയ പേജുകൾ വഴിയും യുട്യൂബ് ചാനൽ വഴിയുമാണ് അനുശ്രീ തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മകൻ ആരവിന്റെ ഒന്നാം പിറന്നാൾ താരം ​ഗംഭീരമായി ആഘോഷിച്ചത്.

താൻ ആ​ഗ്രഹിച്ചത് പോലെ മകന്റെ പിറന്നാൾ ആ​ഘോഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അനുശ്രീ. വളരെ നാളുകളായി താൻ പിറന്നാൾ ആഘോഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നുവെന്നും പ്രതീക്ഷിച്ചത് പോലെ എല്ലാം ഭം​ഗിയായി നടന്നുവെന്നും അനുശ്രീ പറയുന്നു.

ബ്ലൂ കളർ തീമിലായിരുന്നു ആരവിന്റെയും അനുശ്രീയുടെയും അമ്മയുടെയും വസ്ത്രവും പിറന്നാൾ കേക്കും ഡെക്കറേഷനുമെല്ലാം.

Anusree

തനിക്കൊപ്പം സീരിയലിൽ പ്രവർത്തിച്ചിട്ടുള്ളവരെയും അനുശ്രീ പിറന്നാൾ‌ ആഘോഷത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ ഭർത്താവ് വിഷ്ണു സന്തോഷ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയില്ല. നൂലുകെട്ടിന് ശേഷം കുഞ്ഞിനെ കാണാൻ വിഷ്ണു സന്തോഷിന് സാധിച്ചിട്ടില്ല. ​പ്രസവശേഷമാണ് അനുശ്രീയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.

ഭർത്താവ്, അച്ഛൻ എന്നുള്ള സ്ഥാനം തരാതെയാണ് അനുശ്രീയും വീട്ടുകാരും പലപ്പോഴും പെരുമാറിയിട്ടുള്ളതെന്ന് വിഷ്ണു തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ ദമ്പതികളുടെ ദാമ്പത്യത്തിന് ഒരു വർ‌ഷത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.

മകന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അനുശ്രീ പങ്കുവെച്ചപ്പോൾ കുഞ്ഞിന്റെ അച്ഛനെ വിളിച്ചില്ലേ‌...? എന്നുള്ള ചോദ്യമാണ് കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ നിറഞ്ഞത്. ക്യാമറാമാനാണ് അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് 2021ലായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു.

Anusree

അനുശ്രീയുടെ വീട്ടുകാർക്ക് വിഷ്ണുവുമായുള്ള ബന്ധത്തോട് എതിർപ്പായിരുന്നു. അതിനാൽ തന്നെ അമ്മയുമായുള്ള ബന്ധം അനുശ്രീ വിവാഹശേഷം ഉപേക്ഷിച്ചിരുന്നു. പിന്നീട് അനുശ്രീ ​​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് അമ്മ പിണക്കം മറന്ന് എത്തി ഇരുവരേയും സ്വീകരിച്ചതും അനുശ്രീയെ പ്രസവത്തിനായി വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും.

കു‍ഞ്ഞ് പിറന്നശേഷം താൻ കാണാൻ ചെന്നപ്പോൾ അവ​ഗണനയോടെ അനുശ്രീയും കുടുംബവും പെരുമാറിയതുകൊണ്ടാണ് താൻ പിന്നീട് കുഞ്ഞിനെയും അനുശ്രീയെയും കാണാൻ പോകാതിരുന്നതെന്നും വിഷ്ണു വെളിപ്പെടുത്തിയിരുന്നു.

അനുശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം വിഷ്ണു സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു. മകനെ കുറിച്ചുള്ള കുറിപ്പുകളോ ഫോട്ടോകളോ ഒന്നും തന്നെ വിഷ്ണു പങ്കുവെക്കാറില്ല. അതേസമയം അനുശ്രീ കു‍ഞ്ഞിനെ ഒറ്റയ്ക്ക് നോക്കി വളർത്തുന്നതിനെയും ചിലർ കമന്റുകളിലൂടെ അഭിനന്ദിച്ചു.

'സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് ജീവിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. അതും സ്വന്തം അമ്മയ്‌ക്കൊപ്പം...', എന്നായിരുന്നു ഒരാൾ അനുശ്രീയെ അനുകൂലിച്ച് കമന്റ് ചെയ്തത്. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് അനുശ്രീയുടെ മിനി സ്ക്രീൻ അരങ്ങേറ്റം. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്.

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് അവസാനമായി അനുശ്രീ അഭിനയിച്ചത്. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X