'ചേട്ടന്റെ അച്ഛന്റെ ഫോട്ടോയാണോ എന്റെ അക്കൗണ്ടിൽ കിടക്കുന്നത്?'; വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എതിരെ ഗൗരി!

By Desk

സിനിമാ താരങ്ങളെപോലെ തന്നെ സീരിയൽ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സീരിയൽ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ​ഗൗരി കൃഷ്ണൻ. ഗൗരിയുടെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. 2022 നവംബറിലായിരുന്നു ​ഗൗരിയുടെ വിവാ​​ഹം. ഗൗരി നായികയായ ഹിറ്റ് സീരിയൽ പൗർണിത്തിങ്കളിന്റെ സംവിധായകനായിരുന്നു ഭർത്താവ് മനോജ് പേയാട്. ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഠനവും മറ്റുമായി ബന്ധപ്പെട്ട തിരക്കുകളായതിനാൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ​ഗൗരി. സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനൽ വഴിയുമാണ് ​ഗൗരി തന്റെ പ്രേക്ഷകരോടും ആരാധകരോടും സംവദിക്കുന്നത്. ഇപ്പോഴിതാ ​ഗൗരി സോഷ്യൽമീ‍ഡിയയിൽ പങ്കിട്ട പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

Serial Actress Gowri Krishnan

തന്റെ വിവാഹ ജീവിതത്തെ കുറിച്ച് വന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചായിരുന്നു ​ഗൗരി കൃഷ്ണന്റെ പോസ്റ്റ്. പതിനേഴ് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലിലാണ് ​ഗൗരിയേയും ഭർത്താവ് മനോജിനെയും കുറിച്ചുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ​ഗൗരിയും ഭർത്താവും വേർപിരിഞ്ഞോ?. ഭർത്താവിനെ ചിത്രങ്ങളിൽ ഒന്നും കാണാനില്ലെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ​ഗൗരിയുടെയും ഭർത്താവിന്റെയും ചിത്രങ്ങളും തമ്പ്നെയിലിൽ കാണാം.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X