Don't Miss!
- News
രാഹുലിന്റെ അപരന് ഭാരത് ജോഡോ യാത്രയില്‍; കൈകോര്‍ത്ത് നടത്തം, വീഡിയോ വൈറല്‍
- Finance
ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കണോ? കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ
- Sports
ആദ്യ 75 മത്സരത്തില്‍ 50ന് മുകളില്‍ ജയം! നേട്ടം അഞ്ച് ക്യാപ്റ്റന്മാര്ക്ക് മാത്രം-അറിയാം
- Automobiles
പ്രീമിയം സെഗ്മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ
- Lifestyle
ജീവിതം പച്ചപിടിക്കും, ഇരട്ടി നേട്ടങ്ങള്‍ തേടിയെത്തും; ഇന്നത്തെ രാശിഫലം
- Travel
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കൺമണിയെത്തി'; സന്തോഷം പങ്കുവെച്ച് നടി ശ്രീജ ചന്ദ്രനും ഭർത്താവ് സെന്തിലും!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീജ ചന്ദ്രന്‍. സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് ശ്രീജ പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടിയത്.
തുടക്കത്തില്‍ മലയാളത്തിലായിരുന്നു സജീവമായിരുന്നതെങ്കിലും പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറുകയായിരുന്നു. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന്‍. കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്.

സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകള്‍ വേഷമിട്ട ശ്രീജയ്ക്ക് സിനിമയില്‍ പിന്നീട് അത്ര വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭര്‍ത്താവായി തെരഞ്ഞെടുത്തത്.
തമിഴ് നടനും റേഡിയോ ജോക്കിയുമെല്ലാമായി പ്രശസ്തനായ സെന്തിലാണ് ശ്രീജയെ വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിത ഇരുവരുടേയും ജീവിതത്തിലേക്ക് വന്ന പുതിയ സന്തോഷത്തിന്റെ വിശേഷമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ശ്രീജയ്ക്കും സെന്തിലും ആൺകുഞ്ഞ് പിറന്നിരിക്കുന്നുവെന്നതാണ് പുതിയ സന്തോഷ വാർത്ത. സെന്തിൽ തന്നെയാണ് മനോഹരമായ ഒരു ചിത്രത്തോടൊപ്പം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.
നടി സ്നേഹ ഉൾപ്പടെ നിരവധി പേർ സെന്തിലിനും ശ്രീജയ്ക്കും ആശംസകളുമായി എത്തി. അടുത്തിടെ ശ്രീജ ചന്ദ്രന്റെ ബേബി ഷവർ, വളൈകാപ്പ് ചടങ്ങ് ആഘോഷമായി നടന്നിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 'ഞങ്ങൾ ഉടൻ മാതാപിതാക്കളാകാൻ പോകുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.'
'ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തൂവെന്ന്' പറഞ്ഞുകൊണ്ടായിരുന്നു സെന്തിൽ സന്തോഷം അറിയിച്ചെത്തിയത്. നടനും റേഡിയോ ജോക്കിയും ടിവി അവതാരകനുമായ സെന്തിൽ കുറച്ച് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശരവണൻ മീനാച്ചി എന്ന സീരിയലിൽ സെന്തിലും ശ്രീജയുമായിരുന്നു ജോഡികൾ.
സീരിയലിൽ അഭിനയിക്കുമ്പോൾ ഇരുവരുടേയും കെമിസ്ട്രിക്ക് വലിയ ആരാധകരുണ്ടായിരുന്നു. ഇരുവരും നല്ല ജോഡികളാണെന്ന് നിരന്തരം ആരാധകർ പറയാറുമുണ്ടായിരുന്നു. ആരാധകരുടെ ആഗ്രഹം പോലെ തന്നെ പിന്നീട് സംഭവിച്ചു.
ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആ വാർത്ത ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. ശരവണൻ മീനാച്ചി സീരിയലിൽ ഇരുവരും ടൈറ്റിൽ റോളുകളിലാണ് അഭിനയിച്ചത്.

തിരുവനന്തപുരം സ്വദേശിനിയാണ് മലയാളിയായ ശ്രീജ. വിവാഹശേഷം അഭിനയിക്കാന്‍ ഇനി ഇല്ലെന്ന തീരുമാനവും ശ്രീജ പങ്കുവെച്ചിരുന്നു. അഥവാ അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിന്റെ കൂടെ മാത്രമായിരിക്കുമെന്നും നടി കുറച്ച് നാൾ മുമ്പ് പറഞ്ഞിരുന്നു.
ശ്രീജ ജീവിതത്തില്‍ വന്നശേഷം എല്ലാ കാര്യങ്ങള്‍ക്കും മാറ്റം വന്നതായിട്ടാണ് സെന്തിൽ ഒരിക്കൽ കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞുവന്നാല്‍ മുഖത്തെ മേക്കപ്പൊക്കെ ശ്രീജയാണ് മാറ്റിത്തരുന്നത്. ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ആണെന്നും സെന്തില്‍ പറഞ്ഞിരുന്നു.
തിരുപ്പതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും ഇടയിലേക്ക് കുഞ്ഞ് വന്നത് എന്നതിനാൽ തന്നെ താരദമ്പതികളെക്കാൾ ത്രില്ലിലാണ് ഇരുവരുടേയും ആരാധകർ.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന പകൽ മഴ എന്ന സീരിയലിലൂടെയായിരുന്നു ശ്രീജയുടെ ടെലിവിഷൻ അരങ്ങേറ്റം. വിക്രമാദിത്യൻ, മനസറിയാതെ, കടമറ്റത്ത് കത്തനാർ, കുടുംബിനി, പ്രിയം, സ്നേഹം, സ്വാമി അയ്യപ്പൻ, ശ്രീകൃഷ്ണ ലീല, ദേവീ മാഹാത്മ്യം തുടങ്ങി ഒരു കാലത്ത് ടോപ്പ് റേറ്റിങിൽ നിന്നിരുന്ന സീരിയലുകളുടെയെല്ലാം ഭാഗമായിരുന്നു ശ്രീജ.
-
ബംഗ്ലാവിൽ ഔതയെന്ന പാെട്ട പടം അല്ലേ എടുത്തതെന്ന് ഒരുപാട് പേർ ചോദിക്കുന്നു; മറുപടിയുണ്ട്; ശാന്തിവിള
-
'രാത്രി മുഴുവൻ കുഞ്ഞിനെയും കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്'; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശിവദ
-
'ജ്യോതിക മാം പോകാൻ തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറും സങ്കടപ്പെടും, അവർ പ്രണയിക്കുന്നു'; അപർണ