»   »  മൂക്കില്‍ പല്ല് മുളയ്ക്കാന്‍ കാത്തിരിക്കുന്നോ, വിവാഹം കഴിക്കാത്ത 20 സീരിയല്‍ താരങ്ങള്‍, എന്താ കാരണം

മൂക്കില്‍ പല്ല് മുളയ്ക്കാന്‍ കാത്തിരിക്കുന്നോ, വിവാഹം കഴിക്കാത്ത 20 സീരിയല്‍ താരങ്ങള്‍, എന്താ കാരണം

Posted By:
Subscribe to Filmibeat Malayalam

സെലിബ്രിറ്റി എന്ന വിചാരം മനസ്സില്‍ നിന്ന് തലയിലേക്ക് ബാധിച്ചാല്‍ പിന്നെ ഒന്നും കാണില്ല. പണത്തിനും പ്രശസ്തി നിലനിര്‍ത്താനുമുള്ള ഓട്ടത്തിലാവും. ആ ഓട്ടത്തില്‍ പലപ്പോഴും ജീവിയ്ക്കാന്‍ മറന്ന് പോകുന്നവരുണ്ട്. അതുകൊണ്ടാണ് സിനിമാ - സീരിയല്‍ ലോകത്ത് വിവാഹ മോചനങ്ങള്‍ കൂടുന്നത്.

പലരും വിവാഹം ചെയ്ത് രണ്ട് വഴിക്ക് പോകുമ്പോള്‍ ഇപ്പോഴും കെട്ടാത്ത ചിലരുണ്ട് സിനിമാ ലോകത്ത്. നയന്‍താര, തൃഷ, ലക്ഷ്മി ഗോപാല സ്വാമി, ശോഭന തുടങ്ങിയവര്‍ക്കൊക്കെ വിവാഹം കഴിക്കാതിരുന്നതിന് പല കാരണങ്ങളാണ്.

സൂര്യയും ജ്യോതികയും അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ നിവിന്‍ പോളി ചെയ്തത്? കൊച്ചുണ്ണി ഞെട്ടിയോ?

സംഗീത മോഹന്‍

വളരെ മുന്‍പ് തന്നെ സീരിയല്‍ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് സംഗീത മോഹന്‍. അഭിനയിക്കാത്ത വേഷങ്ങളില്ല. ഒരിക്കല്‍ മദ്യപിച്ച് പോലീസുമായി വഴക്കുണ്ടാക്കി താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിവാഹം കഴിക്കാതെ സെക്‌സ് ആസ്വദിയ്ക്കുന്നതാണ് നല്ലത് എന്ന് ഒരിക്കല്‍ സംഗീത പറഞ്ഞിരുന്നു. അതുകൊണ്ടാണോ എന്തോ ഇതുവരെ സംഗീത വിവാഹം കഴിച്ചിട്ടില്ല.

ചന്ദ്രലക്ഷ്മണ്‍

അത്യാവശ്യം മൂപ്പുള്ള മറ്റൊരു സീരിയല്‍ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. പൃഥ്വിരാജിന്റെ നായികയായി സിനിമയിലെത്തി സീരിയലിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ മലയാളം വിട്ട് ചന്ദ്ര തമിഴിലാണ് ശ്രദ്ധ കൊടുത്തിരിയ്ക്കുന്നത്. വിവാഹം കഴിച്ചിട്ടില്ല.. അച്ഛനും അമ്മയ്ക്കും ഒറ്റ മകള്‍.

മായാവിശ്വനാഥ്

സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന താരമാണ് മായാ വിശ്വനാഥന്‍. തുലാഭാരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി വില്ലത്തി വേഷങ്ങള്‍ എന്നും മികവുറ്റതാക്കി. മായയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

മാളവിക

പൊന്നമ്പിളി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മാളവിക. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയരങ്ങേറ്റം കുറിച്ച മാളവിക ഇപ്പോള്‍ അമ്മവിന്റെ അമ്മയിലാണ് അഭിനയിക്കുന്നത്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാളവികയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല

അമല റോസ് കുര്യന്‍

മുഖത്ത് ഇപ്പോഴും ഒരു കുട്ടിത്തമുള്ള നായികയാണ് അമല റോസ് കുര്യന്‍. എന്നാല്‍ കെട്ടുപ്രായമൊക്കെ കഴിഞ്ഞു. പാദസ്വരം എന്ന സീരിയലിലൂടെ ശ്രദ്ധേയായ അമല റോസ് കുര്യാനും വിവാഹം കഴിച്ചിട്ടില്ല.

റൂബി ജുവല്‍

വില്ലത്തിയായ അനിയത്തി വേഷങ്ങളില്‍ ശ്രദ്ധേയാണ് റൂബി ജുവല്‍. അനിയത്തിയല്ല, ഏട്ടത്തിയാവാനുള്ള പ്രായമുണ്ടെങ്കിലും റൂബി വിവാഹം കഴിച്ചിട്ടില്ല.

നേഹ

പരസ്പരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമാണങ്കിലും പ്രേക്ഷകര്‍ക്ക് മീനാക്ഷിയെ വലിയ കാര്യമാണ്. സീരിയലില്‍ പ്രശ്്‌നമുണ്ടാക്കുന്ന മരുമകളാണെങ്കിലും ജീവിതത്തില്‍ ഇതുവരെ നേഹ ഒരു മരുമകളായിട്ടില്ല.

ലക്ഷ്മി പ്രമോദ്

പരസ്പരം എന്ന സീരിയലിലെ മറ്റൊരു മരുമകളാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയും ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. സീരിയല്‍ തിരക്കുകളുമായി ഓടുകയാണ്.

സുബി

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന നടിയാണ് സുബി. ടെലിവിഷന്‍ അവതാരകയായും ഹാസ്യ കഥാപാത്രങ്ങളായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന സുബിയും വിവാഹിതയല്ല

അല്‍ത്താര

കുശുമ്പത്തിയായും വില്ലത്തിയായും സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അല്‍ത്താര. ഇതുവരെ വിവാഹം കഴിക്കാത്ത, കെട്ടുപ്രായം കഴിഞ്ഞ നായികമാരില്‍ അല്‍ത്താരയുമുണ്ട്.

ലക്ഷ്മിപ്രിയ

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി പ്രിയ ശ്രദ്ധേയായത്. കറുത്തമുത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഇതുവരെ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല.

അനു ജോസഫ്

കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു ജോസഫ്. പ്രായം അല്‍പം അധികമുണ്ടെങ്കിലും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല.

ഏഞ്ചല്‍ മരിയ

തൊടുപുഴയില്‍ നിന്ന് ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തി സിനിമ - സീരിയല്‍ നടിയായ ഏഞ്ചല്‍ മരിയയ്ക്കും കല്യാണമെത്തിയിട്ടില്ല. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏഞ്ചല്‍ ശ്രദ്ധിക്കപ്പെട്ടത്.

ദര്‍ശന ദാസ്

കറുത്ത മുത്ത് എന്ന സീരിയലിലൂടെയാണ് ദര്‍ശന ശ്രദ്ധേയായത്. അഭിനയിച്ച് അഭിനയിച്ച് ദര്‍ശനയും വിവാഹ ജീവിതം മറക്കുമോ..

അമൃത

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെട്ടത്. വരുമ്പോള്‍ കണ്ട വെറും നാട്ടിന്‍ പുറത്തുകാരിയായിരുന്ന അമൃത ആളാകെ മാറിപ്പോയി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

മൃദുല വിജയ്

കാണാകണ്മണി എന്ന സീരിയലിലൂടെ ശ്രദ്ധേയായ മൃദുല വിജയ് ഇപ്പോള്‍ ഭാര്യ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. എന്നാല്‍ മൃദുലയ്ക്ക് അടുത്തെങ്ങും ഭാര്യയാകാനുള്ള പ്ലാനില്ല

ദേവിക നമ്പ്യാര്‍

ബാലാമണി എന്ന സീരിയലില്‍ ഊമയായിട്ടാണ് ദേവികയുടെ തുടക്കം. പിന്നീട് സിനിമയിലും അവസരങ്ങള്‍ ലഭിച്ചു. അവതാരകയായും തിളങ്ങുന്ന ദേവികയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ശാലിന്‍ സോയ

സൂര്യകാന്തി, ഓട്ടോഗ്രാഫ് എന്നീ രണ്ട് സീരിയലുകളും ചെയ്ത് സിനിമയിലേക്ക് മാറിയ നടിയാണ് ശാലിന്‍ സോയ. ശാലിന്റെ അടുത്ത കൂട്ടുകാരികളുടെ വിവാഹമൊക്കെ കഴിഞ്ഞു.. എന്നാല്‍ ശാലിനിപ്പോഴും കരിയര്‍ മെച്ചപ്പെടുത്തുന്ന തിരക്കിലാണ്.

മീര മുരളീധരന്‍

കെട്ട് പ്രായം കഴിഞ്ഞ മറ്റൊരു നായികയാണ് മീര മുരളീധരന്‍. ഇടയ്ക്ക് പഠനത്തിന് വേണ്ടി സീരിയലില്‍ നിന്ന് വിട്ടു നിന്ന മീര വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ...

English summary
Malayalam Serial actress still single

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam