Don't Miss!
- Finance
ഇപിഎഫിൽ പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- News
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പീഡനം; യുവതിയുടെ പരാതിയില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- Sports
IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
'പലരുടേയും വാക്കുകേട്ട് മോഹൻലാലിന്റെ നായിക വേഷം വേണ്ടെന്ന് വെച്ചു, ഇപ്പോൾ ആ വിളിക്കായി കാതോർക്കുന്നു'; നിഷ
മിനിസ്ക്രീൻ പരമ്പരകളിൽ മുന്നിൽ നിൽക്കുന്ന സീരിയലാണ് കൂടെവിടെ. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. സൂര്യ-ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് പരമ്പര മുന്നേറുന്നത്. അൻഷിത അഞ്ജി, ബിപിൻ ജോസ് എന്നിവരാണ് ഋഷിയും സൂര്യയുമായെത്തുന്നത്.
പരമ്പരയിൽ തന്നെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന താരമാണ് നിഷ മാത്യു. പരമ്പരയിലെ വില്ലത്തി കഥാപാത്രമായ റാണിയമ്മയായിട്ടാണ് നിഷ എത്തുന്നത്. നിഷയുടെ നോട്ടത്തിലും ഭാവത്തിലും വരെ അഭിനയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
സീരിയലിനോട് ഒട്ടും താൽപര്യമില്ലാതെ പ്രൊഡ്യൂസറുടെ നിർബന്ധപ്രകാരം അഭിനയിക്കാൻ എത്തിയ ആളാണ് നിഷ മാത്യു. അച്ഛനമ്മമാർ സീരിയൽ കാണുമ്പോൾ തന്നെ അവരെ വഴക്ക് പറയുമായിരുന്ന നിഷ ഇന്ന് കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ്.
കോളേജിൽ നിഷയ്ക്ക് പ്രണയമുണ്ടായിരുന്നു. അയാളെ തന്നെ വിവാഹം കഴിച്ചു. പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് എതിർപ്പുകൾ ഉണ്ടായിരുന്നു. വളരെ നേരത്തെ ആയിരുന്നു വിവാഹം. 21-ാമത്തെ വയസിൽ വിവാഹിതയായി.

പ്രണയം വിജയിച്ചോയെന്ന് ചോദിച്ചാൽ വിജയിച്ചു. പക്ഷെ ഇപ്പോൾ വിജയമാണോയെന്ന് ചോദിച്ചാൽ അറിയില്ലെ നിഷ അടുത്തിടെ പറഞ്ഞത്. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് നിഷ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'ദുബായിൽ സെറ്റിൽഡായിരുന്നു ഞാൻ. കരിയർ വൈസ് ജെറ്റ് ഏവിയേഷനിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് സിനിമയിൽ അവസരം വന്നത്. അതിനിടയിൽ മലബാർ ഗോൾഡിന്റെ പരസ്യത്തിന് മോഹൻലാലിനൊപ്പം വോയിസ് ഓവർ നല്കിയിട്ടുണ്ട്. അതൊന്നും പലർക്കും അറിയില്ല.'

'എനിക്ക് സ്വന്തമായി ഒരു ഡബ്ബിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടെ വെച്ച് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം റേഡിയോയിൽ വരുന്ന പരസ്യങ്ങൾക്ക് എല്ലാം വോയിസ് ഓവർ നൽകിയത് ഞാനാണ്. അവർക്കൊപ്പമെല്ലാം അഭിനയിക്കാൻ ഇന്ന് എനിക്ക് ആഗ്രഹമുണ്ട്.'
'സുനാമി എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്ത് നിൽക്കുന്ന സമയത്താണ് കൂടെവിടെ എന്ന സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. എന്നാൽ എനിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. സീരിയൽ നടിയാകാനോ.... ഞാനോ.. എന്ന ഭാവമായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ സീരിയലെന്ന് കേട്ടാൽ തന്നെ എനിക്ക് പുച്ഛമായിരുന്നു.'

'പക്ഷെ കൂടെവിടെ സീരിയലിന്റെ പ്രൊഡ്യൂസർ എന്നെ കൺവിൻസ് ചെയ്ത് സമ്മതിപ്പിച്ചു. സുനാമി എന്റെ അഞ്ചാമത്തെ സിനിമയാണ്. അഞ്ച് സിനിമ വരെ അഭിനയിച്ചിട്ടും എന്നെ ഒരാൾക്കും അറിയില്ല. പക്ഷെ സീരിയൽ ചെയ്ത് കഴിയുമ്പോഴേക്കും പെട്ടന്ന് റെക്കഗനേഷന് കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.'
'അതും നെഗറ്റീവ് വേഷമെന്ന് കേട്ടപ്പോൾ ഞാൻ ഓക്കെ പറയുകയായിരുന്നു. സീരിയൽ തുടങ്ങിയ ഉടനെ ഒന്നും പ്രേക്ഷകരിൽ നിന്ന് പെട്ടന്നൊരു ഫീഡ്ബാക്ക് ഒന്നും കിട്ടിയിരുന്നില്ല. എന്നാൽ പതിയെ സോഷ്യൽമീഡിയയിലൂടെയും മറ്റും ആരാധകർ അഭിപ്രായങ്ങൾ മെസേജ് ചെയ്യാനും സ്നേഹം അറിയിക്കാനും തുടങ്ങി.'

'പുറത്ത് എവിടെ പോയാലും റാണിയമ്മേ, റാണി ചേച്ചി എന്നൊക്കെ വിളിച്ചുകൊണ്ട് ആരെങ്കിലും വരും. ആ വിളിക്കായി കാതോർത്താണ് ഞാൻ പോകുന്നത് തന്നെ. എന്നെ ആളുകൾ തിരിച്ചറിയുന്നതും അടുത്ത് വന്ന് സംസാരിക്കുന്നതും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.'
'കൂടെവിടെ സീരിയൽ ചെയ്ത് കൊണ്ടിരിക്കുമ്പോൾ തന്നെ അഞ്ചോളം സിനിമകളിലും ഞാൻ അഭിനയിച്ചു. അധികവും അമ്മ വേഷമാണ്. അമ്മ വേഷങ്ങളിൽ തഴയപ്പെടുന്നതിനോട് എനിക്ക് വിരോധമില്ല. മാത്രമല്ല ചെങ്കോൽ എന്ന സിനിമയിൽ നായികയായി അവസരം ലഭിച്ചിട്ടും പോകാത്ത ആളാണ് ഞാൻ.'

'ആ സമയത്ത് എനിക്ക് പത്ത്-പതിനാറ് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. കിരീടം ഉണ്ണിയാണ് വിളിച്ചത്. അച്ഛനെ വിളിച്ച് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. ഞങ്ങൾ ഒഡിഷന് വേണ്ടി തിരുവനന്തപുരത്ത് എത്തി. അന്നാണ് ഞാൻ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്.'
'അന്നൊരു വെള്ള ചുരിദാർ ധരിച്ച് സ്ക്രീന് ടെസ്റ്റ് ചെയ്തത് എല്ലാം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. പക്ഷെ സിനിമയോ അതൊന്നും പറ്റിയ പണിയല്ല. മോശം ഫീൽഡാണ് എന്നൊക്കെയുള്ള പലരുടെയും സംസാരം കാരണം ആ അവസരം നഷ്ടപ്പെടുത്തി' നിഷ പഴയ ഓർമകൾ പുതുക്കി പറഞ്ഞു.
-
സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
-
'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല
-
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള