For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയ സാഫല്യം...'; പൗർണമി തിങ്കൾ താരം ​ഗൗരി കൃഷ്ണനും മനോജും വിവാഹിതരായി, സാക്ഷികളായി പ്രിയപ്പെട്ടവർ!

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ​ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം പൗർണമിയാണ് താരമിപ്പോഴും.

  ഇപ്പോഴിത ​ഗൗരി കൃഷ്ണൻ വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹ ആഘോഷത്തിരക്കിലായിരുന്നു ​ഗൗരി ​കൃഷ്ണൻ. താരത്തിന്റേത് പ്രണയ വിവാഹമാണ്.

  Also Read: അന്ന് ചാക്കോച്ചൻ ദേഷ്യപ്പെട്ടപ്പോൾ; ശാലിനി-അജിത്ത് പ്രണയമറിഞ്ഞത് ആ കോളിൽ നിന്നും; ജോമോൾ

  ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

  ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ​ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.

  കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി ​വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ​ഗൗരിയുടെ വീട്ടിൽ നടന്നത്. ഹൽദി,റിസപ്ഷൻ, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകൾ ​ഗൗരി ‌തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

  പലപ്പോഴായി ​ഗൗരിയോടൊപ്പം വിവിധ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ധന്യ മേരി വർ​ഗീസ് അടക്കമുള്ള താരങ്ങളും ​ഗൗരിയുടെ ഹൽദി, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയിൽ പങ്കെടുക്കാൻ‌ എത്തിയിരുന്നു. ഹൽദിക്ക് പുറമെ മെഹന്ദി ചടങ്ങുകളും ​ഗൗരി കൃഷ്ണൻ ആഘോഷമായി നടത്തിയിരുന്നു. എല്ലാ ചടങ്ങുകളും താരനിബിഢമായിരുന്നു.

  ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ​ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്. ജനുവരിയിലായിരുന്നു ​ഗൗരി കൃഷ്ണൻ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്.

  എന്നാൽ പിന്നീട് ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ​ഗൗരി കൃഷ്ണൻ പറഞ്ഞത്. എല്ലാവരുടേയും ആരോ​ഗ്യ പ്രശ്നങ്ങൾ മാറിയതോടെ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി.

  Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

  വിവാഹ നിശ്ചയത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് വരനെ ​ഗൗരി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. വരൻ മനോജിനെ നോജ് സാർ എന്ന് ​ഗൗരി വിളിക്കുന്നത്. സാര്‍ വിളി ശീലിച്ച് പോയിയെന്നും മാറ്റാൻ സാധിക്കുന്നില്ലെന്നും ഗൗരി മുമ്പ് പറഞ്ഞിരുന്നു.

  'ലൊക്കേഷനില്‍ വച്ച് അങ്ങനെ വിളിച്ചാണ് ശീലം. പെട്ടന്ന് ഒന്നും അത് മാറ്റാന്‍ കഴിയുന്നില്ല. മനോജ് സര്‍ എന്ന് തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്. ഭാവിയില്‍ മാറിയേക്കാം' എന്നാണ് മുമ്പൊരിക്കൽ ​ഗൗരി പറഞ്ഞത്.

  പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ വിഷ്ണു വി നായരാണ് പ്രേംജിത്ത് ശങ്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ​ഗൗരിയുടെ വരൻ മനോജ്. 'അറേഞ്ച്ഡ് മ്യാരേജാണോയെന്ന് ചോദിച്ചാല്‍ ആദ്യം ആലോചനയുമായി അദ്ദേഹം വന്നത് എന്റെ അടുത്ത് തന്നെയാണ്.'

  'ആ സമയത്ത് ഞാന്‍ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്ന ആറ്റിറ്റ്യൂഡില്‍ പോയി കൊണ്ടിരിക്കുകയായിരുന്നു.'

  'പിന്നെ ആള്‍ക്ക് എന്റെ ക്യാരക്ടര്‍ നന്നായി മനസിലായിട്ടുണ്ട്. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാന്‍ പറ്റില്ല. ഞങ്ങള്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനേയും അമ്മയേയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ.'

  'വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു' വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രണയത്തിലായതെങ്ങനെയെന്ന് ഒരിക്കൽ ​ഗൗരി വെളിപ്പെടുത്തി പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ​ഗൗരിക്ക് ആശംസകൾ നേർന്ന് എത്തുന്നത്.

  Read more about: serial
  English summary
  Malayalam Serial Pournamithinkal Actress Gowri Krishna And Manoj Tied The Knot, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X