For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യമായി നായികയെ കിട്ടിയപ്പോൾ ചമ്മലായി, സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറയും'; സാന്ത്വനം താരം അച്ചു സുഗന്ധ്

  |

  മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാൻ പ്രേരിപ്പിച്ച പരമ്പരയാണ് സാന്ത്വനം സ്‌നേഹത്താൽ കൂട്ടിയോജിപ്പിക്കപ്പെട്ട ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് പകർത്താൻ ശ്രമിച്ചതിനാലാണ് പരമ്പര വിജയിച്ചത്.

  കൂടാതെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. പ്രണയമാണോ പ്രധാന വിഷയമെന്ന് തോന്നിപ്പിച്ച പരമ്പര പിന്നീട് വ്യത്യസ്തമായ കഥാവഴികളിലൂടെയെല്ലാം സഞ്ചരിച്ചു. പരമ്പരയിൽ ശ്രദ്ധേയ വേഷമായ കണ്ണനെ അവതരിപ്പിക്കുന്നത് അച്ചുസുഗന്ധാണ്.

  'ഒരു സ്ത്രീയായിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി'; സ്യൂട്ടിൽ സ്റ്റൈലിഷായി ബോസി ​ഗെറ്റപ്പിൽ ജാസ്മിൻ!

  സാന്ത്വനത്തിലൂടെ തന്നെ ഇതുവരെയില്ലാത്ത ഫാൻ ഫോളോേയിങ് ഉണ്ടാക്കിയെടുക്കാൻ അച്ചു സു​ഗന്ദിന് സാധിച്ചിട്ടുണ്ട്. പരിഹാസത്തിന്റേയും അവഗണനയുടേയും വേലിക്കെട്ടുകൾ കടന്നാണ് അച്ചു സു​ഗന്ദ് അഭിനയരംഗത്ത് എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതും.

  ചെറുപ്പത്തിൽ ഒപ്പം കൂടിയ അഭിനയമോഹം യാഥാർഥ്യമാക്കാനായി മുന്നിട്ടിറങ്ങിയപ്പോൾ പലരും അച്ചുവിനെ പുച്ഛിച്ചു. പക്ഷെ ഇന്ന് അച്ചു നേടുന്ന വിജയങ്ങൾ കാണുമ്പോൾ പരിഹസിച്ചവർ പോലും കൂട്ടുകൂടാൻ വരികയാണ്.

  തന്റെ ഇതുവരെയുള്ള കലാജീവിതത്തെ കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് അച്ചു സുഗന്ധ് ഇപ്പോൾ.

  ബി​ഗ് ബോസ് ഹൗസിലേക്ക് വീണ്ടും, ​ഗ്രാന്റ് ഫിനാലെയ്ക്ക് സാക്ഷി വഹിക്കാൻ മുൻ മത്സരാർഥികൾ മുംബൈയിൽ!

  'സംവിധാനം ഇഷ്ടമാണ്. അങ്ങനെയാണ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് തുടങ്ങിയത്. സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഒരു കഥ എഴുതികൊണ്ടിരിക്കുകയാണ്. സാന്ത്വനത്തിൽ ശിവനെ അവതരിപ്പിക്കുന്ന സജിനെയാണ് നായകനായി മനസിൽ കരുതിയിരിക്കുന്നത്.'

  'അഭിനയം അങ്ങനെ മനസിൽ കൊണ്ടുനടന്നിരുന്നില്ല. പിന്നെ അവസരം കിട്ടിയപ്പോൾ ചെയ്ത് നോക്കിയതാണ്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇപ്പോൾ എനിക്ക് സീരിയലിൽ ഒരു നായികയെ കിട്ടിയിട്ടുണ്ട്.'

  'ആ​ദ്യമായാണ് ഒരു നായികയെ എനിക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ അഭിനയിക്കാൻ നല്ല ചമ്മലാണ്. എന്റെ നായികയായി അഭിനയിക്കുന്ന മഞ്ജുഷയെ നേരത്തെ സോഷ്യൽമീഡിയ വഴി അറിയാം.'

  'ശിവേട്ടനും ഞാനുമാണ് എപ്പോഴും കമ്പനി. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഭാര്യഭർത്താക്കന്മാരെപ്പോലെയണെന്ന് സെറ്റിൽ സംസാരമുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമ, സംവിധാനം, എഴുത്ത് എന്നിവ ഇഷ്ടമാണ്.'

  'അതുകൊണ്ട് സമയം കിട്ടുമ്പോൾ അത്തരം കാര്യങ്ങൾ സംസാരിക്കും. പലരും എന്നെ കാണുമ്പോൾ പഴയകാലത്തെ ദിലീപിന്റെ മുഖച്ഛായയുണ്ടെന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നായികയെ കിട്ടി എന്നൊക്കെ അറി‍ഞ്ഞ ശേഷം അമ്മ പറയും സൗന്ദര്യം ശ്രദ്ധിക്കണമെന്നൊക്കെ.'

  'ഞാൻ ഒരു നടനെ ഒരിക്കൽ പരിചയപ്പെട്ടു. അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയിൽ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി.'

  'കുറച്ച് കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നെ എല്ലാവരും തളർത്താനെ നോക്കൂ എന്ന് പറഞ്ഞു. ഞാൻ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു.'

  'ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു. ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. എന്റെ പേര് എനിക്ക് തീരെ ഇഷ്ടമല്ല.'

  'അച്ഛനോട് പലപ്പോഴും ഇങ്ങനൊരു പേര് ഇട്ടതെന്തിനാണെന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ പറയുന്നത് പേരിലൊന്നും വലിയ കാര്യമില്ലെന്നാണ്' അച്ചു സുഗന്ധ് പറയുന്നു. തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂരാണ് അച്ചുവിന്റെ സ്വദേശം. അച്ഛൻ സുഗന്ധൻ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അ‍ഞ്ജു പഠിക്കുന്നു.

  Read more about: Santhwanam
  English summary
  malayalam serial Santhwanam actor Achu sugandh open up about his acting life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X