For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോശം ബന്ധങ്ങൾ ഭാവിയിൽ നല്ല ജീവിത പങ്കാളിയായി നമ്മെ മാറ്റുമെന്ന്' അമൃത, ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌!

  |

  അമൃത സുരേഷിന്റേയും നടൻ ബാലയുടേയും വിവാഹ ജീവിതവും വേർപിരിയലും പോലെ മറ്റൊരു സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതവും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കും.

  ഇരുവരും സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്നതുകൊണ്ട് തന്നെ ഇരുവരും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്ന് തോന്നിയപ്പോഴാണ് ഇരുവരും വിവാഹം ചെയ്ത് അധികം വൈകാതെ പിരിഞ്ഞത്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  മകൾക്ക് ഒരു വയസ് പിന്നിട്ടപ്പോഴാണ് അമൃതയും ബാലയും പിരിഞ്ഞത്. മകൾ ഇപ്പോൾ അമൃതയ്ക്കൊപ്പമാണ്. അതേസമയം അമൃത സുരേഷ് ഇപ്പോൾ ​​ഗായകനും സം​ഗീത സംവിധായകനുമെല്ലാമായ ​ഗോപി സുന്ദറുമായി പ്രണയത്തിലാണ്.

  ബാലയുമായി പിരിഞ്ഞ് പത്ത് വർഷത്തോളം അമൃത കുടുംബത്തോടൊപ്പം പാട്ടും ബാന്റുമായി ജീവിക്കുകയായിരുന്നു. അടുത്തിടെയാണ് ​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ബാല വർഷങ്ങളോളമായുള്ള ബാച്ചിലർ ലൈഫ് അവസാനിപ്പിച്ച് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വിവാഹിതനായത്.

  ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. ശേഷം കുറച്ചുനാൾ ഒരുമിച്ച് ജീവിച്ച ശേഷം ബാലയും എലിസബത്തും വേർപിരിഞ്ഞ് താമസിക്കുകയാണ്. അടുത്തിടെ ബാലയുടെ പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷം റിലീസിന് എത്തിയപ്പോഴാണ് എലിസബത്ത് തിരികെ ബാലയുടെ അടുത്തേക്ക് വന്നത്.

  ഇരുവരും ഒന്നാം വിവാഹ വാർഷികം പോലും ആഘോഷിക്കാതിരുന്നതിനാലും എപ്പോഴും ബാലയ്ക്കൊപ്പമുണ്ടായിരുന്ന എലിസബത്തിനെ കാണാതായതോടെയുമാണ് ബാല രണ്ടാമതും വിവാഹമോചിതനാകാൻ പോകുന്നുവെന്ന വാർത്ത വന്നത്.

  ഷെഫീക്കിന്റെ സന്തോഷം സിനിമ റിലീസ് ദിവസം ഭാര്യയോടൊപ്പം എത്തിയാണ് ബാല കണ്ടത്. സിനിമ കഴിഞ്ഞ് തിരിച്ച് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ബാല പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും അമൃതയെ വാർത്തകളിൽ നിറയ്ക്കുകയാണ്.

  തന്റെ കുഞ്ഞിനെ തനിക്ക് ഒപ്പം കൂട്ടി കൊണ്ടുവന്ന് സിനിമ കാണണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അമൃതയും കുടുംബവും സമ്മതിച്ചില്ലെന്ന തരത്തിലുമാണ് ബാല സംസാരിച്ചത്. ബാല തനിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും അമൃത വലിയ രീതിയിൽ മീഡിയയ്ക്ക് മുന്നിൽ പ്രതികരിക്കാനൊന്നും എത്തിയില്ല.

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  പകരം മകളെ ഇത്തരം കാര്യങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് അവളുടെ കുട്ടിക്കാലം ജീവിതവും ആരും നശിപ്പിക്കരുത് എന്നാണ് അമൃത കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. ഇപ്പോഴിത അമൃത തന്റെ മുൻകാല ബന്ധത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വരികളാണ് വൈറലാകുന്നത്.

  മോശം ബന്ധങ്ങൾ നമുക്ക് ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ നല്ല ജീവിത പങ്കാളിയായി നമ്മെ ആ മാറ്റുമെന്നാണ് അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ബാലയുമായുള്ള തന്റെ വിവാഹം ചെറുപ്പത്തിലെ എടുത്ത് ചാട്ടമായിരുന്നുവെന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  കൈക്കുഞ്ഞിനേയും കൊണ്ട് ആദ്യത്തെ വിവാഹ ബന്ധത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ കൈയ്യിൽ ഒന്നും തന്നെ സമ്പാദ്യമായി ഉണ്ടായിരുന്നില്ലെന്നും അമൃത പറഞ്ഞിട്ടുണ്ട്. അമൃതയുമായുള്ള ബാലയുടെ വിവാഹം പരാജയമായിരുന്നുവെങ്കിലും ഇപ്പോൾ എലിസബത്തിന് ഉത്തമനായ ഭർത്താവാണ് ബാലയെന്ന് അ​ദ്ദേഹം പങ്കുവെക്കുന്ന വീഡിയോകളിൽ നിന്ന് തന്നെ വ്യക്തമാണ്.

  ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയിൽ ഭാര്യ എലിസബത്തിന് താൻ സ്വന്തമായി പാകം ചെയ്ത ബ്രെയിൻ ഫ്രൈ വാരികൊടുക്കുന്ന ബാലയാണുള്ളത്.

  വീഡിയോ വൈറലായതോടെ അവരവർക്ക് ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കൂവെന്നാണ് ആരാധകർ കുറിച്ചത്.

  വളരെ നാളുകൾക്ക് ശേഷമാണ് ബാലയുടെ ഒരു മലയാളം സിനിമ തിയേറ്ററുകളിലെത്തുന്നത്. ഷെഫീക്കിന്റെ സന്തോഷത്തിൽ നായകൻ ഉണ്ണി മുകുന്ദനാണ്. അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  Read more about: amrutha suresh
  English summary
  Malayalam Singer Amrutha Suresh Latest Social Media Post About Her Ex-Husband Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X