'എന്ത് ചെയ്യുമ്പോഴും മനസിലേക്ക് ആദ്യം വരുന്ന മുഖം, എന്റെ ജീവനായവൾ'; മകളെ കുറിച്ച് അമൃത സുരേഷ്!

അടുത്തിടെയായി നിരന്തരം വാർത്തകളിൽ നിറയുന്ന പേരാണ്​ ​ഗായികയും സം​ഗീത സംവിധായികയുമായ അമൃത സുരേഷിന്റേത്. സം​ഗീത സംവിധായകനും ​ഗായകനുമായ ​ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയ ശേഷമാണ് അമൃത വീണ്ടും ചർച്ചയായി തുടങ്ങിയത്.

നടൻ ബാലയുമായുള്ള വിവാഹ മോചനശേഷം അമൃത മകൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം. വർഷങ്ങളായി വിവാഹമോചിതയായി കഴിയുന്ന അമൃത ​ഒരു വിവാഹം ചെയ്ത് രണ്ട് ആൺമക്കളുള്ള ​ഗോപി സുന്ദറിനെ പ്രണയിക്കുന്നുവെന്നത് താരങ്ങളുടെ ആരാധകരേയും അമ്പരപ്പിച്ചു.

ഒന്നരമാസം മുമ്പാണ് അമൃത ​ഗോപിസുന്ദറുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. അമൃതയുമായി ബന്ധം വേർപ്പെടുത്തിയ ശേഷം ബാല മാസങ്ങൾക്ക് മുമ്പ് രണ്ടാമതും വിവാഹിതനായിരുന്നു.

അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​ഗോപി സുന്ദർ ​ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ​ഗായികയെ പ്രേക്ഷകർ അറിയുന്നത്.

റിയാലിറ്റി ഷോയിൽ ബാല ​ഗസ്റ്റായി വന്നപ്പോഴാണ് അമൃതയുമായി പ്രണയത്തിലായത്.

എന്ത് ചെയ്യുമ്പോഴും മനസിലേക്ക് ആദ്യം വരുന്ന മുഖം

സ്വന്തമായി മ്യൂസിക് ബാൻഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് അമൃത. സോഷ്യൽമീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുമുണ്ട്.

ഗോപി സുന്ദറിനൊപ്പം ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും ഗുരുവായൂർ സന്ദർശനത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് അമൃത പങ്കുവെച്ച ചിത്രങ്ങൾ ഞൊടിയിടയിലാണ് വൈറലായത്. ​ഗോപി സുന്ദറിനെയാണ് പ്രണയിക്കുന്നതെന്ന് അമൃത വെളിപ്പെടുത്തിയപ്പോൾ മുതൽ വലിയ വിമർശനമാണ് അമൃതയ്ക്ക് നേരെ സൈബർ ലോകത്ത് വരുന്നത്.

പക്ഷെ അവയെല്ലാം അമൃത തള്ളി കളയുകയാണ് ചെയ്യുന്നത്. അമൃതയുടെ ലോകം അന്നും ഇന്നും സം​ഗീതവും ഏക മകൾ പാപ്പുവുമാണ്.

എന്റെ ജീവനായവൾ

ബാലയുമായുള്ള വിവാഹശേഷം സം​ഗീതം പോലും അമൃത ഉപേക്ഷിച്ചിരുന്നു. ബാലയുമായുള്ള തന്റെ വിവാഹം തനിക്ക് പറ്റിയൊരു അറിവില്ലായ്മയായിരുന്നുവെന്നും അമൃത പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അമൃതയെപ്പോലെ തന്നെ താരത്തിന്റെ മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. സ്വന്തമായി യുട്യൂബ് ചാനലും പാപ്പു ഇത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ട്.

മകളെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവുള്ള അമൃത ഇപ്പോൾ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എന്റെ ജീവൻ എന്ന ക്യാപ്ഷനോടെയായാണ് അമൃത മകളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അമൃതയുടെ ലോകം മകളാണ്

അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു പാപ്പു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. മൈ ലിറ്റിൽ സൺഷൈൻ എന്ന ക്യാപ്ഷനോടെയായും അമൃത പാപ്പുവിന്റെ ചിത്രങ്ങൾ പങ്കിട്ടിരുന്നു.

മങ്കിയെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി കമന്റ് ചെയ്തത്. 'അമ്മയായതിന് ശേഷമാണ് എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചത്. പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്.'

'എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖവും മകളുടേതാണ്. ചെറിയ കാര്യമാണെങ്കിൽക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. ഞങ്ങളെപ്പോലെ അവളും പാട്ടിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.'

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
​ഗോപി സുന്ദറുമായുള്ള പ്രണയം

'അങ്ങനെയാണ് പാട്ടുപഠിപ്പിക്കാൻ തീരുമാനിച്ചത്. മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളർന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്‌നേഹവുമാണ് അവൾക്ക് ലഭിക്കുന്നത്. തെറ്റ് ചെയ്താൽ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവൾക്കുണ്ട്.'

'അമ്മൂമ്മയെ ഒരുപാടിഷ്ടമാണ് പാപ്പുവിന്. എന്നാണ് അമൃത പറഞ്ഞത്. മകളാണ് ജീവിതത്തിൽ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാൻ. സിംഗിൾ പേരന്റിങിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്.'

'എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകൾക്ക് നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളത്' അമൃത പറയുന്നു.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X