For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മിക്ക് വേണ്ടിയാണ് ‍ഞാൻ പോകുന്നത്, മമ്മിക്ക് ഇഷ്ടപ്പെടുമായിരിക്കും, ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്'; റിമി

  |

  പാട്ടും അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് റിമി ടോമി. ലുക്കിലും സംസാരത്തിലുമെല്ലാം റിമി ആകെ മാറിയെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. റിയാലിറ്റി ഷോയിൽ സജീവസാന്നിധ്യമായ റിമി യുട്യൂബ് ചാനലിലൂടെയായും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

  പാചകവും യാത്രാ വിശേഷങ്ങളും പാട്ടുമൊക്കെയായി പങ്കിടുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മിക്കപ്പോഴും റിമിക്കൊപ്പം കുടുംബവും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  Also Read: 'ഞാൻ ഇവിടുത്തെ ജന്മിയായിരിക്കും'; ​ഇത് ആർക്കും ലഭിക്കാത്ത സൗഭാ​ഗ്യം, റോബിന്റെ 5 കോടിയുടെ വില്ലയുടെ വിശേഷം!

  യാത്രകൾ വളരെ ഇഷ്ടമുള്ള റിമി എപ്പോഴും യാത്ര പോകുമ്പോൾ‌ കൂടെ കൂട്ടുന്നത് സഹോദരൻ റിങ്കു ടോമിയെയാണ്. ഒപ്പം സഹോദരങ്ങളുടെ മക്കളേയും ഇടയ്ക്ക് റിമി കൂട്ടാറുണ്ട്. എവിടെ യാത്ര പോയാലും തന്റെ ആരാധകർക്കായി അവിടുത്തെ കാഴ്ചകൾ റിമി പകർത്തുകയും ചെയ്യും.

  റിമി വളരെ വിരളമായി മാത്രമാണ് അമ്മ റാണിക്കൊപ്പം യാത്ര പോയിട്ടുള്ളത്. കേരളത്തിനുള്ളിലുള്ള യാത്രകളിൽ മാത്രമെ അമ്മയെ റിമി കൂടെകൂട്ടിയിരുന്നുള്ളൂ.

  റിമിയുടെ സ്ഥിരം പ്രേക്ഷകരടക്കം പലരും എന്താണ് അമ്മയ്ക്കൊപ്പം യാത്രകൾ പോകാത്തത്തെന്ന് ചോദിക്കാറുമുണ്ടായിരുന്നു. റിമിയെക്കാൾ എനർജിയും പോസിറ്റിവിറ്റിയും ഉള്ളയാളാണ് താരത്തിന്റെ അമ്മ റാണി. നൃത്തം, പാട്ട്, റീൽ‌സ് തുടങ്ങി കലയുടെ കാര്യത്തിലും റിമിയെ വെല്ലും അമ്മ റാണി.

  മരുമകൾ മുക്തയ്ക്കൊപ്പം റാണി ചെയ്ത റീൽസൊക്കെ വൈറലായിരുന്നു. ഇപ്പോഴിത റിമി തന്റെ യുട്യൂബ് ചാനലിൽ‌ പങ്കുവെച്ച പുതിയ വീഡിയോയിൽ അമ്മ റാണിക്കൊപ്പം നടത്തിയ ഒരു യാത്ര വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്.

  ക്രിസ്മസ് സമയത്താണ് റിമി അമ്മയേയും കൂട്ടി ജയ്പൂരിലേക്ക് യാത്ര പോയത്. താൻ നേരത്തെ പോയിട്ടുള്ള സ്ഥലമാണെങ്കിലും ഇത്തവണ മമ്മിക്കൊപ്പമായാണ് അവിടേക്ക് പോവുന്നതെന്ന് റിമി വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു.

  മുംബൈയിൽ രണ്ട് ദിവസം നിന്നതിന് ശേഷമായാണ് ഇവർ ജയ്പൂരിലേക്ക് പോയത്. 'മമ്മി അങ്ങനെ അധികം യാത്രകളൊന്നും പോയിട്ടില്ല... അതിനാൽ ഇത്തവണ മമ്മിയേയും കൂട്ടി ഇറങ്ങാമെന്ന് കരുതി. ഈ പ്രാവശ്യത്തെ ക്രിസമ്‌സും ന്യൂഇയറുമൊക്കെ ഞങ്ങളൊന്നിച്ചാണ്.'

  Also Read: 'കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി വിജയിച്ചു'വെന്ന് കാവ്യ, 'അറിഞ്ഞിട്ടും കൂടെ നിന്ന് ചതിച്ചില്ലേ'; താരം പറഞ്ഞത്!

  'പൊതുവെ ഞങ്ങൾക്കേറെയിഷ്ടമുള്ള സീസണാണ്. മമ്മി ശരിക്കും ഹാപ്പിയാണ്. യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ഒരുപാട് ദൂരേക്കൊന്നും പോവാനിഷ്ടമില്ലാത്തയാളാണ്. മമ്മിയുടെ സൗകര്യം കൂടി നോക്കിയാണ് ഞാൻ ജയ്പൂർ തന്നെ തെരഞ്ഞെടുത്തത്.'

  അമ്മയുടേയും മകളുടേയും പുത്തൻ വീഡിയോ ഇതിനോടകം പ്രേക്ഷക മനം കവർ‌ന്നു. 'മമ്മിയുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷായി, മമ്മി റിമിയെ പോലെ തന്നെ എപ്പോഴും ജോളിയാണല്ലോ, ചേച്ചിയും മമ്മിയും മാത്രമുള്ള വീഡിയോ ആദ്യായിട്ടാണ് കാണുന്നത്. നന്നായിരുന്നു. സാരിയിൽ മമ്മി സുന്ദരിയായിട്ടുണ്ട്.'

  'ഈ വീഡിയോ യിൽ ചേച്ചി എന്താ പാട്ടൊന്നും പാടാതിരുന്നേ. ഒരു ക്രിസ്തുമസ് പാട്ടുകൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനെ' എന്നിങ്ങനെയെല്ലാമുള്ള കമന്റുകളാണ് ആരാധകർ റിമിയുടെ പുത്തൻ വീഡിയോയ്ക്ക് കുറിച്ചത്. അമ്മയെ കാണുമ്പോഴാണ് റിമിയുടെ എനർജിയുടെ കാരണം
  പിടികിട്ടുന്നതെന്ന് ആരാധകർ‌ എപ്പോഴും പറയാറുണ്ട്.

  'എപ്പോഴും പോസിറ്റീവായിരിക്കുന്നയാളാണ് മമ്മി. അതേപോലെ തന്നെ നല്ല ജോളിയാണ്. മമ്മിയുടെ അതെ എനർജിയും ക്യാരക്ടറുമാണ് എനിക്കും കിട്ടിയത്.'

  'മമ്മി റീൽസ് ചെയ്യുന്നതൊന്നും ആദ്യം പോത്സാഹിപ്പിച്ചിരുന്നില്ല. പിന്നീടാണ് മമ്മിയുടെ സമയത്തെക്കുറിച്ച് ചിന്തിച്ചത്. മമ്മി എന്തിനാണ് റീൽസ് ചെയ്യുന്നത് ഇൻസ്റ്റഗ്രാമിലൊക്കെ എന്തിനാണ് അക്കൗണ്ട് എന്ന് ഞാൻ ആദ്യം ആലോചിച്ചിരുന്നു. മക്കളെല്ലാം വളർന്നു, കല്യാണം കഴിച്ചു, അവരുടെ ജോലിയും കാര്യങ്ങളുമൊക്കെയായി പോവുന്നു.'

  'പപ്പ മരിച്ചു. മമ്മിക്ക് എന്തെങ്കിലും ഒരു നേരമ്പോക്ക് വേണ്ടേ... പിന്നെ ഇഷ്ടത്തോടെയാണ് മമ്മി ഇതൊക്കെ ചെയ്യുന്നത്. മമ്മിയെ മമ്മിയുടെ ഇഷ്ടത്തിന് വിടുകയായിരുന്നു ഞങ്ങൾ' എന്നായിരുന്നു മുമ്പൊരിക്കൽ സംസാരിക്കവെ റിമി അമ്മയെ കുറിച്ച് വാചാലയായി പറഞ്ഞത്.

  Read more about: rimi tomy
  English summary
  Malayalam Singer Rimi Tomy Fulfilled Her Mother Rani's Dream, Travel Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X