അന്യദൈവങ്ങളെ ആരാധിച്ചിട്ടല്ലേ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ടെന്ന് ഗായിക റിമി ടോമി
മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തു.
ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി. നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.

ലോക്ക് ഡൗണ്‍ കാലത്താണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്.
2014-ലായിരുന്നു റിമി ടോമിയുടെ പപ്പ ടോമി ജോസഫ് അന്തരിച്ചത്. തന്റെ പപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് ഇപ്പോള്‍ റിമി ടോമി. മുന്‍പ് കൈരളി ടിവിയില്‍ ജെ.ബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോഴായിരുന്നു റിമി തന്റെ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും സംസാരിച്ചത്.

എന്റെ മമ്മിയുടെ അടുത്ത് നിന്നാണ് എനിക്ക് ഈ ഹ്യൂമര്‍ സെന്‍സ് കിട്ടിയത്. പപ്പ അത്ര സംസാരിക്കുന്നയാളായിരുന്നില്ല. കുറച്ച് ഗൗരവക്കാരനായിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് പപ്പയ്ക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. മുന്‍പ് എന്നോട് അഭിനയിച്ചു നോക്കിക്കൂടെ എന്നൊക്കെ ചോദിക്കുമായിരുന്നു.
പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയില്‍ വന്നിരുന്ന് കരയാന്‍ എനിക്ക് താത്പര്യമില്ല. പക്ഷെ, മറ്റൊരു കാര്യമുണ്ട്. ഒരിക്കല്‍ എനിക്ക് ഫെയ്‌സ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റായിരുന്നു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാല്‍ റിമി എതിര്‍ക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം തന്നെ. അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നു പറയുകയായിരുന്നു ആ കമന്റില്‍.

അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ മാത്രമല്ല, ഇതുപോലെ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ?
എല്ലാവരുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെവരാണ് അച്ഛനും അമ്മയും പിന്നെ സഹോദരങ്ങളും. പപ്പയ്ക്ക് അറ്റാക്ക് വരുന്നത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. പലപ്പോഴും അവര്‍ക്ക് എന്തെങ്കിലും അസുഖങ്ങളോ കുഴപ്പങ്ങളോ ഉണ്ടെന്ന് നോക്കാന്‍ പലപ്പോഴും നമ്മള്‍ തിരക്കു മൂലം മറന്നുപോകും.
Recommended Video

പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോള്‍ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാന്‍ നമുക്കാവില്ലല്ലോ.' റിമി ടോമി പറയുന്നു.
തന്റെ കഴിവുകള്‍ക്ക് എന്നും പപ്പയായിരുന്നു പ്രോത്സാഹനം നല്‍കിയിരുന്നതെന്ന് എല്ലാ കാലവും റിമി പറയാറുണ്ടായിരുന്നു. 2014 ജൂലൈയിലായിരുന്നു റിമി ടോമിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പപ്പയുടെ ഓര്‍മ്മദിനങ്ങളില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ചര്‍ച്ചയാകാറുണ്ട്.


Click it and Unblock the Notifications