For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിങ്ങ മാസത്തില്‍ മലയാളിക്കൊപ്പം കൂടിയ റിമി ടോമി; ഈ പാലാകാരിക്ക് ഇന്ന് പിറന്നാള്‍; എത്ര വയസ് എന്നറിയുമോ ?

  |

  മലയാളിക്ക് റിമി ടോമി ആരാണെന്ന് ചോദ്യത്തിന് ഒരു ഉത്തരമല്ല, ഒരുപാട് ഉത്തരങ്ങളാണ്. ഗായികയായി വന്ന്, അവതാരികയായി, അഭിനേത്രിയായി മലയാളികളുടെ മനസില്‍ ഇടം നേടിയൊരാളായിരുന്നു റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

  ''ചിങ്ങമാസം വന്നുചേര്‍ന്നാല്‍'' എന്നു തുടങ്ങുന്ന മീശമാധവനിലെ ഹിറ്റ് ഗാനമായിരുന്നു ആദ്യത്തെ ചലച്ചിത്ര ഗാനം. ആദ്യ ഗാനത്തിന് ശേഷം റിമി ടോമി ടി.വി. ചാനലുകളില്‍ അവതാരകയായും റിമി ടോമി തിളങ്ങി. ഐഡിയ സ്റ്റാര്‍ സിംഗറില്‍ സെലിബ്രറ്റി സിംഗറും ജഡ്ജായും മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യ, ഒന്നും മൂന്ന് എന്നീ പരിപാടികളുടെ അവതാരികയായും നിറഞ്ഞ റിമി പ്രേക്ഷ മനസുകളിലേക്കും ചേക്കേറി.

  Rimi Tomy

  ഇപ്പോഴും വിവിധ ചാനലുകളില്‍ റിമി ടോമി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. പാട്ടിനൊപ്പം അഭിനയത്തിലും റിമി ടോമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ അഞ്ച് സുന്ദരികള്‍, 2015 ല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നീ സിനിമകളിലും റിമി ടോമി അഭിനയിച്ചു. ഇങ്ങനെ കാലത്തിനൊത്ത് ഒരുപാട് മാറ്റങ്ങള്‍ റിമി ടോമിയിലുണ്ടാക്കി. നിരവധി ജീവിതാനുഭവങ്ങള്‍ പിന്നിട്ട റിമിക്ക് ഇന്ന് പിറന്നാളാണ്. ജീവിതത്തില്‍ ഒരു വയസ്സ് കൂടി കടന്നു പോകുന്ന ദിവസത്തില്‍ നിരവധി പേരാണ് റിമിക്ക് ആശംസകളുമായെത്തിയത്.

  ആശംസകള്‍ റിമി

  20 വര്‍ഷത്തെ സൗഹൃദം തുടരുന്ന വിധു പ്രതാപ് റിമി ടോമിക്ക് ആശംസകളറിയിച്ചിട്ടുണ്ട്. ''ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകള്‍ നിന്റെ ഒപ്പം. ഹാപ്പി ബര്‍ത്തഡേ പാലാക്കാരി പെണ്ണേ'' എന്ന തലക്കെട്ടോടെയാണ് വിധു ഇന്‍സ്റ്റ ഗ്രാമില്‍ ആശംസ അറിയിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നന്ദി അറിയിച്ച് റിമി ടോമി കമന്റു ചെയ്തിട്ടുണ്ട്.

  ഗായികയായ ജ്യോത്സന റിമി ടോമിക്ക് ആശംസകളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തി. റിമി ടോമിയുടെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് ''എന്നും കിടിലോല്‍സ്‌കി ആയിരുക്കൂ റിമി' എന്നാണ് ജ്യോത്സന കുറിച്ചത്.

  ഇതു കൂടാതെ ഇന്‍സ്റ്റ ഗ്രാമില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ സ്റ്റാറ്റസിലൂടെ റിമിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അവിനാശ് എസ്. ചെടിയ, ദീപ്തി വിധു പ്രതാപ്, നടി സ്വാസിക, ഭാവന, ശിവദ, ഗായിക ജോത്സന, രഞ്ജിനി എന്നിവരും ആശംസകളറിയിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി റിമി നന്ദിയും പറഞ്ഞിട്ടുണ്ട്.

  പിറന്നാളുകാരിക്ക് എത്ര വയസ്

  റിമി ടോമിയുടെ വയസ് ഇന്ന് രഹസ്യമായ കാര്യമല്ല. റിമി ടോമി തന്നെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജനന തീയതി വെളിപ്പെടുത്തിയിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ താന്‍ സംഗീത മത്സരത്തില്‍ പങ്കെടുത്തതിന്റെ പത്ര കട്ടിംഗി നൊപ്പമാണ് റിമി ടോമി ജനന തീയതി വെളിപ്പെടുത്തിയത്. പാല അല്‍ഫോന്‍സ കോളേജില്‍ പഠിച്ച വര്‍ഷം പത്ര കട്ടിംഗിലുണ്ടായിരുന്നു. ഇതിനാല്‍ വയസ് കണക്ക് കൂട്ടി ബുദ്ധിമുട്ടേണ്ട എന്നും പറഞ്ഞ് 22/9/83 എന്ന് റിമി കുറിച്ചിരുന്നു. ഇത് പ്രകാരം റിമിക്ക് 39 വയസ് പൂര്‍ത്തിയായി.

  കുടുംബം

  കോട്ടയം ജില്ലയിലെ പാലയിലാണ് റിമി ടോമി ജനിക്കുന്നത്. സൈനികനായിരുന്ന ടോമി ആണ് പിതാവ്. റാണിയാണ് അമ്മ. റീനു ടോമി, റിങ്കു ടോമി എന്നിവരാണ് സഹോദരങ്ങള്‍. കോട്ടയം പാല അല്‍ഫോണ്‍സാ കോളേജിലായിരുന്നു പഠനം. ഇരുപത്തിയഞ്ചാം വയസിലായിരുന്നു റിമിയുടെ വിവാഹം. ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്. 2019ല്‍ താരം വിവാഹമോചിതയായിരുന്നു.

  Read more about: rimi tomy
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X