'അവന് ഒരു പ്രശ്നവുമില്ല, അച്ഛന്റെ കൈയ്യിലല്ലേ, പുതിയ പാഠങ്ങൾ പഠിക്കുന്നു'; കുഞ്ഞിനെ കുളിപ്പിച്ച് വിജയ് മാധവ്!
ദേവിക നമ്പ്യാർ നടി, അവതാരക എന്നതിലുപരിയായി നല്ലൊരു ഗായിക കൂടിയാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത് വിജയി പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ്. ദേവിക ഗർഭിണിയായപ്പോൾ മുതലുള്ള വിശേഷങ്ങളെല്ലാം വിജയ് പങ്കുവെക്കുമായിരുന്നു
ഗായകൻ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും തങ്ങൾക്ക് ഒരു കുഞ്ഞ് പിറന്ന സന്തോഷത്തിലാണ്. മാർച്ച് ആദ്യ ആഴ്ചയിലാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.
വിവാഹശേഷമാണ് വിജയിയും ദേവികയും തങ്ങളുടെ വിശേഷങ്ങൾ വ്ലോഗായി ചെയ്ത് യുട്യൂബ് വഴി വങ്കുവെക്കാൻ തുടങ്ങിയത്. വളരെ വേഗത്തിൽ തന്നെ ഇരുവരുടേയും യുട്യൂബ് ചാനലിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ഇപ്പോൾ മൂന്ന് ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ഇവരുടെ യുട്യൂബ് ചാനലിലുണ്ട്. വെറും വോഗ്ലിങ് മാത്രമല്ല പാചകം സംഗീതം എന്നിവയെല്ലാം ഇവരുടെ യുട്യൂബ് ചാനൽ വഴി ആസ്വദിക്കാൻ സാധിക്കും.

ദേവിക നമ്പ്യാർ നടി, അവതാരക എന്നതിലുപരിയായി നല്ലൊരു ഗായിക കൂടിയാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത് വിജയി പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ്. ദേവിക ഗർഭിണിയായപ്പോൾ മുതലുള്ള വിശേഷങ്ങളെല്ലാം വിജയ് മാധവ് യുട്യൂബ് ചാനൽ വഴി പങ്കുവെക്കുമായിരുന്നു.
ദേവികയെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചപ്പോഴും കൃത്യമായി തന്റെ സബ്സ്ക്രൈബേഴ്സിന് വിജയ് മാധവ് വിശേഷങ്ങൾ എത്തിക്കുമായിരുന്നു. കുഞ്ഞിനെ താലോലിക്കാനും പാട്ട് പാടി ഉറക്കാനും വളരെ അധികം താൽപര്യമാണ് വിജയ് മാധവിന്.
മകന്റെ ചിത്രങ്ങളും വീഡിയോയും ആദ്യമായി ഇരുവരും പങ്കുവെച്ചപ്പോൾ വിജയിയെപ്പോലെ തന്നെയാണ് മകനെ കാണാനെന്നാണ് അഭിപ്രായങ്ങൾ വന്നത്.
അടുത്തിടെ ദേവികയോട് സംസാരിക്കവെ താനും തന്റെ കുഞ്ഞിനെ ഒരു ദിവസം കുളിപ്പിക്കുമെന്ന് വിജയ് മാധവ് പറഞ്ഞിരുന്നു. അത് കാണാനാണ് താനും കാത്തിരിക്കുന്നതെന്നാണ് ദേവിക മറുപടിയായി പറഞ്ഞത്.
ഇപ്പോഴിത കൈക്കുഞ്ഞിനെ ശ്രദ്ധാപൂർവം കുളിപ്പിക്കുന്ന ടെക്നിക്ക് മനസിലാക്കി വിജയ് മകനെ കുളിപ്പിച്ചിരിക്കുകയാണ്. പൊക്കിൾ കൊടി വീണ സമയത്ത് വിജയ് ഭയന്നതായി ദേവിക പറഞ്ഞിരുന്നു.
യാതൊരു കുഴപ്പവും കൂടാതെ മകനെ ആദ്യമായി കുളിപ്പിക്കാൻ തനിക്ക് സാധിച്ചതിന്റെ സന്തോഷവും പുതിയ വീഡിയോയിലൂടെ വിജയ് മാധവ് പങ്കുവെച്ചിട്ടുണ്ട്.
'ഒരു കുളി സീൻ... ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. കാരണം ഞാൻ എന്റെ കുട്ടിയെ ഇന്ന് ആദ്യമായി കുളിപ്പിച്ചു. ഒരു പ്രത്യേക അനുഭവം തന്നെ.'

'ആ സന്തോഷം നിങ്ങൾക്ക് കൂടി പങ്കുവെയ്ക്കാൻ തോന്നി. ഓരോന്നും നിമിഷവും പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും സ്നേഹം സന്തോഷമെന്നാണ്' മകനെ കുളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.
വിജയ് കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ട് താൻ വിചാരിച്ച പ്രശ്നം അച്ഛൻ മകനെ കുളിപ്പിച്ചപ്പോഴുണ്ടായില്ലെന്ന കമന്റ് ദേവിക പറയുന്നതും കേൾക്കാം. ദേവികയുടെ കമന്റ് വന്നതും ഉടൻ വിജയിയുടെ മറുപടി എത്തി.
അവന് ഒരു പ്രശ്നവുമില്ല.... അച്ഛന്റെ കൈയ്യിലല്ലേ ഇരിക്കുന്നേ... ഒരു കുഴപ്പവുമില്ല... എന്റെ ചക്കരമുത്താണ് എന്നാണ് വിജയ് പറയുന്നത്. ഒപ്പം താൻ കുളിപ്പിച്ചപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ സഹകരിച്ചതിന് മകനോട് നന്ദി പറയുകയും ചെയ്തു വിജയ് മാധവ്.
തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലായിരുന്നു ദേവികയുടെ പ്രസവം. അടുത്തിടെ ഡെലിവറി സ്റ്റോറിയും ദേവികയും വിജയ് മാധവും പങ്കുവെച്ചിരുന്നു.
ജീവിതത്തില്‍ ഒരു സംഭവവും പ്ലാന്‍ ചെയ്ത് നടന്നതല്ല. പ്രഗ്നന്‍സിയും അങ്ങനെയായിരുന്നു. പെട്ടെന്ന് യാദൃശ്ചികമായി സംഭവിച്ചതാണ്. എല്ലാം ദൈവാധീനമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
24 മണിക്കൂറും ഞാന്‍ ദേവികയുടെ കൂടെത്തന്നെയുണ്ടായിരുന്നു. എല്ലാം വീഡിയോയിലൂടെ ഞാന്‍ കാണിക്കുകയും ചെയ്തിരുന്നു. വീഡിയോ ചെയ്യുന്നത് കൊണ്ടാണ് പ്രഗ്നന്‍സി ഇത്ര കളര്‍ഫുളായത്.
വയ്യായ്മകളുണ്ടെങ്കിലും വീഡിയോ ചെയ്യാന്‍ എനര്‍ജി ഉണ്ടാക്കുമായിരുന്നു. പ്രസവ വേദന നെഗറ്റീവായി കാണരുത്. ബുദ്ധിമുട്ടുള്ളൊരു വേദനയായിട്ടോ പ്രോസസായിട്ടോ അതിനെ കാണരുത് എന്നായിരുന്നു ദേവികയും വിജയ് മാധവും പറഞ്ഞത്.


Click it and Unblock the Notifications