Just In
- 10 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 10 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 10 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 11 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- News
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Automobiles
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുട്ടിക്കാല ചിത്രം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്! ഒപ്പം ചാക്കോച്ചനും ഉണ്ണി മുകുന്ദനും!
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഓര്‍മ്മകളില്‍ രാജ്യം മറ്റൊരു ശിശുദിനം കൂടി ആഘോഷിക്കുകയാണ്. 1889 നവംബര്‍ 14ന് ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്. ശിശുദിനവുമായി ബന്ധപ്പെട്ടുളള ആഘോഷങ്ങളെല്ലാം രാജ്യമെമ്പാടുമായി നടക്കുകയാണ്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ആശംസകളുമായി വിവിധ ഇന്ഡസ്ട്രികളില് നിന്നുളള സിനിമാത്താരങ്ങളും എത്തിയിരുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇവരെല്ലാം ആശംസകളുമായി എത്തിയിരുന്നത്. ഒപ്പം തന്നെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. മലയാളി താരങ്ങളില്‍ നവ്യാ നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നടന്മാരായ കുഞ്ചാക്കോ ബോബന്, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ പങ്കുവെച്ച ചിത്രങ്ങളായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.

തന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് എത്തിയിരുന്നത്. സാരിയുടുത്ത് കുഞ്ഞ് സുന്ദരിയായുളള തന്റെ കുട്ടിക്കാല ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. അച്ഛനാണ് ഈ ചിത്രം എടുത്തതെന്നും അമ്മയാണ് തന്നെ ഒരുക്കിയിരിക്കുന്നതെന്നും പൂര്‍ണിമ തന്റെ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇന്ദ്രജിത്തിന്റെ ചിത്രം പൂര്‍ണിമ പങ്കുവെച്ചിരുന്നത്.

കുഞ്ഞുടിപ്പിട്ടുളള തന്റെ കുട്ടിക്കാല ചിത്രമായിരുന്നു നവ്യാ നായര്‍ പങ്കുവെച്ചിരുന്നത്. ഒപ്പം ചിത്രത്തിന് താഴെയായി ശ്രദ്ധേയമായൊരു അടിക്കുറിപ്പും നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. വലുതാകുമ്പോള്‍ ആരാകണം എന്നതിന് ഒരുത്തരം കണ്ടെത്താന്‍ കുറെ കഷ്ടപ്പെട്ടു. ഇപ്പോള്‍ വളര്‍ന്നപ്പോള്‍ എനിക്കതിന് ഉത്തരം കിട്ടി, എനിക്ക് വീണ്ടുമൊരു കുഞ്ഞാവണം. ശിശുദിനാംശസകള്‍ എന്നായിരുന്നു നവ്യാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. വിവാഹ ശേഷം നൃത്തവേദികളിലും ടെലിവിഷന്‍ രംഗത്തും സജീവമായ താരമാണ് നവ്യ.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായിട്ടാണ് ഉണ്ണി മുകുന്ദന് തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരുന്നത്. ഒപ്പം തന്നെ കുറച്ചു കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന പഴയൊരു ചിത്രവും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ക്കെല്ലാം ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് ഉണ്ണി മുകുന്ദന് എത്തിയത്. നിങ്ങളിലുളള ആ കുട്ടിയെ ജീവനോടെയും സന്തോഷത്തോടെയും നിലനിര്‍ത്തുക എന്നും നടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്

കുഞ്ചാക്കോ ബോബനും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളുമായി എത്തിയിരുന്നു. ഭാര്യ പ്രിയയുടെയും മകന് ഇസയുടെ ചിത്രങ്ങള്‍ക്കൊപ്പം തന്റെയും കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന് എത്തിയിരുന്നത്. ഒപ്പം തന്നെ എല്ലാവര്‍ക്കുമായി ശിശുദിനാശംസകളും നടന് നേര്‍ന്നു. ഇവര്‍ക്കൊപ്പം തന്നെ വിവിധ ഇന്ഡസ്ട്രികളിലെ നിരവധി താരങ്ങള്‍ കുട്ടികള്‍ക്ക് ശിശുദിനാശംസ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.
മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ