സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
2015 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സിമ) ദാന ചടങ്ങ് ഇന്നലയും മിനിഞ്ഞാന്നുമായി (ആഗസ്റ്റ് 6, 7) ദുബായില്‍ വച്ചു നടന്നു. താരസമ്പന്നമായ സദസ്സിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ജയസൂര്യ, പേളി മാനി, ഷാന്‍ റഹ്മാന്‍, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, കെപിഎസി ലളിത അങ്ങനെ പല പ്രമുഖരും എത്തി.
മികച്ച നടന്‍ എന്ന കാറ്റഗറിയില്‍ മോഹന്‍ലാലും നിവിന്‍ പോളിയും പൃഥ്വിരാജും മത്സരിച്ചിട്ടുണ്ട്. ഇവരിലാര്‍ക്കാവും മികച്ച നടനുള്ള പുരസ്‌കാരം എന്നത് വ്യക്തമല്ല. മികച്ച സഹനടന്‍ കാറ്റഗറിയിലാണ് ജയസൂര്യ എത്തിയത്. ഹാസ്യ നടനുള്ള പുരസ്‌കാരം തീര്‍ച്ചയായും അജു വര്‍ഗീസിനാവും. ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചടങ്ങിനെത്തിയതുകൊണ്ട് ആരാവും മികച്ച സംഗീത സംവിധായകന്‍ എന്ന് പറയാന്‍ കഴിയില്ല. എന്തായാലും സിമ അവാര്‍ഡ് ദാന ചടങ്ങിലെ മലയാളി സാന്നിധ്യം ഒന്നറിയാം. ചിത്രങ്ങള്‍ കാണൂ....

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
അഞ്ചാം തിയ്യതി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ ദുബായിലേക്ക് പോകാന്‍ ഫ്‌ളൈറ്റ് കാത്ത് നിന്നെങ്കിലും അമലയ്ക്ക് ആ ഫ്‌ളൈറ്റിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ചടങ്ങില്‍ അമല പോള്‍ എത്തി. തമിഴിലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം (വേലിയില്ലാ പട്ടധാരി) ഒരുപക്ഷെ അമലയ്ക്കായിരിക്കും

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ആദ്യകാല നായിക നടിയാണെങ്കിലും ഇപ്പോള്‍ അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും തിളങ്ങുകയാണ് അംബിക. തമിഴും മലയാളവും അംബികയ്ക്ക് രണ്ടല്ല. അവാര്‍ഡ് സ്വീകരിക്കാനോ നല്‍കാനോ അംബിക എത്തിയത് എന്ന സന്ദേഹമേയുള്ളൂ

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
അംബിക എത്തിയത് കൊടുക്കാന്‍ തന്നെയാണെന്ന് തോന്നുന്നു. കെപിഎസി ലളിതയ്ക്ക് പുരസ്‌കാരം നല്‍കുന്നത് അംബികയാണ്. എന്തിനാവും ലളിതയ്ക്ക് പുരസ്‌കാരം? സമീപത്ത് മോഹന്‍ലാലുമുണ്ട്

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ സംവിധായികയായിട്ടാണ് അഞ്ജലി മേനോന്‍ 2015 സിമ അവാര്‍ഡ് ദാന ചടങ്ങിന് ദുബായില്‍ എത്തിയത്.

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
പോയവര്‍ഷം അനുശ്രീയ്ക്കും അഭിനയ പ്രാധാന്യമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിലേത് ചിത്രത്തിലെ ഏത് കഥാപാത്രത്തിന് ഏത് കാറ്റഗറിയിലെ അവാര്‍ഡ് വാങ്ങാനാവും അനുശ്രീ എത്തിയത്?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ഈ വര്‍ഷം മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സിമയ്ക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം വാങ്ങാന്‍ വന്നതാവുമോ?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ഇയ്യോബിന്റെ പുസ്തകം, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് മികച്ച സഹനടനുള്ള പുരസ്‌കാരം വാങ്ങാനാണ് ജയസൂര്യ സിമയ്‌ക്കെത്തിയത്.

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
മലയാളത്തില്‍ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കീര്‍ത്തി സുരേഷ്. ഇപ്പോള്‍ തമിഴകത്ത് തിരക്കിലാണ് താരം. ഇത് എന്ന മായം എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് റിലീസായത്. പോയ വര്‍ഷം കീര്‍ത്തിയുടേതായി റിലീസ് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാവും സിമയില്‍?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
കെപിഎസി ലളിതയും അവാര്‍ഡ് ദാന ചടങ്ങിലെത്തി. മികച്ച സഹനടി റോളില്‍ ഇന്നും സജീവമായ കെപിഎസി ലളിതയ്ക്ക് എന്തിനുള്ള പുരസ്‌കാരമാവും?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ആ ചിരിയില്‍ സര്‍വ്വതും ഭസ്മമാകുന്നു എന്ന് പറഞ്ഞാല്‍ കൂടിപ്പോകില്ലെന്ന് തോന്നുന്നു. ദൃശ്യം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മികച്ച നടനുള്ള കാറ്റഗറിയില്‍ മോഹന്‍ലാലുമുണ്ട്. ഒരു പക്ഷെ മികച്ച നടന്‍ ലാല്‍ തന്നെ ആകുമോ?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
വേദിയില്‍ നിന്നും ഇറങ്ങിവന്ന അവതാരകനൊപ്പം മോഹന്‍ലാല്‍...പാടുകയാണോ...?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ധനുഷിനൊപ്പം അജു വര്‍ഗീസും നിവിന്‍ പോളിയും, ഒരു സെല്‍ഫി ക്ലിക്ക്

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
(ഇടത്തു നിന്ന്) 1983 എന്ന ചിത്രത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍, ഷാന്‍ റഹ്മാന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്...മറ്റൊരു സെല്‍ഫി

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
നിവിന്‍ പോളിയും ജയസൂര്യയും. നിവിന്‍ പോളിയ്ക്ക് അപ്പുറം എബ്രിഡ് ഷൈനിനെയും കാണാം

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
സിമ അവാര്‍ഡ് ദാന ചടങ്ങിലേക്ക് ചിരിച്ചുകൊണ്ട് കടക്കുന്ന മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി. ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തി ഓശാന, 1983 എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നിവിന്‍ പോളിയെ മികച്ച നടനായി നാമ നിര്‍ദ്ദേശം ചെയ്തത്. ഇനി ഒരു പക്ഷെ നിവിന്‍ ആകുമോ മികച്ച നടന്‍?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലൂടെ പോയ വര്‍ഷം അഭിനയ രംഗത്തേക്കെത്തിയ പേളി, മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങാനാണ് സിമയില്‍ എത്തിയത്

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
സൂചി കയറ്റാന്‍ ഇടം കൊടുത്താല്‍ ഉലക്ക കയറ്റുന്ന ടൈപ്പാണ് പേളിയെന്ന് എപ്പോഴോ ജിപി (ഗോവിന്ദ് പദ്മസൂര്യ) ഡി ഫോര്‍ ഡാന്‍സില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. എന്തായാലും ധനുഷിനൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം അങ്ങനെ നേടിയതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ പൃഥ്വിരാജും. പിന്നില്‍ അല്പം ബ്ലര്‍ ആയി ഗോപി സുന്ദറിനെയും കാണാം

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
പൃഥ്വിരാജും ഭാര്യ സുപ്രിയയും. ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മലയാളത്തിലെ മികച്ച നടന്‍ ഒരു പക്ഷെ പൃഥ്വിയുമാകാം. പോയവര്‍ഷം തമിഴില്‍ കാവ്യതലൈവ എന്ന ചിത്രത്തില്‍ ഗംഭീര അഭിനയം പൃഥ്വി കാഴ്ചവച്ചിട്ടുണ്ട്. ഇനി ചിലപ്പോള്‍ തമിഴില്‍ നിന്നാവുമോ പുരസ്‌കാരം?

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
ലക്ഷ്മി റായ് എന്തായാലും മലയാളത്തില്‍ നിന്നുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ വന്നതല്ല. ചിലപ്പോള്‍ പെര്‍ഫോമന്‍സിന് അല്ലെങ്കില്‍ തമിഴില്‍ ഏതെങ്കിലും പുരസ്‌കാരത്തിന്. അരണ്‍മനൈ അടക്കമുള്ള ലക്ഷ്മിയുടെ തമിഴ് ചിത്രങ്ങള്‍ പോയവര്‍ഷം ശ്രദ്ധേയമായിരുന്നു.

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായകന്‍ വിജയ് യേശുദാസും വേദിയില്‍ പാടുന്നു

സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?
മികച്ച ഗായകനായിട്ടോ സംവിധായകനായിട്ടോ അഭിനേതാവായിട്ടോ നിവിന്‍ സിമയില്‍ എത്തിയത്? വിനീത് പാടുകയാണ്

Click it and Unblock the Notifications